കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാനി ചുഴലിക്കാറ്റ്: ചെന്നൈയില്‍ വലിയ മഴയ്ക്ക് കാരണമാകില്ലെന്ന് കാലാവസ്ഥാ നിരീക്ഷകര്‍

  • By Desk
Google Oneindia Malayalam News

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫാനി ചുഴലിക്കാറ്റ് ചെന്നൈ നഗരത്തെ സംബന്ധിച്ചിടത്തോളം നല്ലതും ചീത്തയുമായ വാര്‍ത്തയാണ് കൊണ്ടു വരുന്നത്. നല്ല വാര്‍ത്ത എന്തെന്നാല്‍ ശക്തമായ ചുഴലിക്കാറ്റ് നഗരത്തിലെ ചൂട് കുറയ്ക്കും എന്നതാണ്. അതേ സമയം ചാറ്റല്‍ മഴ മാത്രമേ പ്രദേശത്ത് ഉണ്ടാകുകയുള്ളുവെന്നതിനാല്‍ നഗരത്തിലെ കുടിവെള്ള ക്ഷാമം കുറയുകയില്ലെന്നതാണ് നിരാശജനകമായ വാര്‍ത്ത. തമിഴ്‌നാടിന്റെ തീരമേഖലയിലൂടെ കാറ്റ് കടന്നു പോകുമെങ്കിലും ആന്ധ്രപ്രദേശിലേക്ക് നീങ്ങും. ഏപ്രില്‍ 29 വരെ നഗരത്തിലെ ചൂട് കുറയുമെന്നും 30 വരെ ചെറിയ തോതില്‍ മഴ ലഭിക്കുമെന്നും വിദഗ്ദര്‍ പറയുന്നു.

വാരണാസിയില്‍ 1977 ആവര്‍ത്തിക്കുമെന്ന് പ്രഖ്യാപനം; പ്രിയങ്ക വീണ്ടുമെത്തുന്നു... കോണ്‍ഗ്രസിന് പ്രതീക്ഷ

ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്ക് കിഴക്കും ബംഗാള്‍ ഉള്‍ക്കടലിലുമായി നിലകൊണ്ടിരുന്ന ന്യൂനമര്‍ദം ശക്തിപ്രാപിച്ചുകൊണ്ടിരിക്കുകയാണെന്ന് ചെന്നൈയിലെ റീജ്യണല്‍ മീറ്ററോളജിക്കല്‍ സെന്റര്‍ പറയുന്നു. അടുത്ത 36 മണിക്കൂറിനുള്ളില്‍ ഇത് വലിയ ചുഴലിക്കാറ്റായി മാറും. വെള്ളിയാഴ്ച രാവിലെ 8 30ന് പുറത്തു വിട്ട വിവരം പ്രകാരം ചെന്നൈയുടെ തെക്ക് കിഴക്കന്‍ മേഖലയില്‍ 1490 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന കാറ്റ് ഏപ്രില്‍ 30ന് വൈകുന്നേരമോടെ ആന്ധ്രപ്രദേശിലെത്തും. തമിഴ്‌നാട്ടിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മിന്നലോട് കൂടിയ ഇടിക്കും പുതുച്ചേരിയിലെയും തമിഴ്‌നാട്ടിലെയും ചില മേഖലകളില്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നും റീജ്യണല്‍ മീറ്ററോളജിക്കല്‍ സെന്റര്‍ പറയുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി തുടരുന്ന നഗരത്തിലെ കൂടിയ ചൂടിനെ കുറയ്ക്കാന്‍ ചുഴലിക്കാറ്റിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍.നുംങ്കംപാക്കത്ത് 35 ഡിഗ്രി സെല്‍ഷ്യസും മീനമ്പാക്കം 37 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ താപനില.

cyclone2233-15

അതേസമയം ചുഴലിക്കാറ്റിന്റെ വ്യാപനത്തെ കുറിച്ച് വ്യത്യസ്ത വിദഗ്ധാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ചിലര്‍ തമിഴ് നാടിന്റെ തീരദേശത്ത് ആഞ്ഞടിച്ച് ആന്ധ്രയിലേക്ക് കടക്കുമെന്നാണ് പറയുന്നത്. എന്നാല്‍ തമിഴ്‌നാടിന്റെ തീരത്തേക്ക് വരില്ലെന്നും ആന്ധ്രയിലായിരിക്കും കൂടുതല്‍ ബാധിക്കുകയെന്നും മറ്റൊരു കൂട്ടര്‍ പറയുന്നു. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും ഞായറാഴ്ചമുതല്‍ സംസ്ഥാനത്ത് കനത്ത മഴ ലഭിക്കും. വടക്ക് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മ്യാന്‍മാര്‍ ലക്ഷ്യമാക്കി നീങ്ങാനും സാധ്യതയുണ്ട്. കേരളതീരത്ത് ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ആഴക്കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ തിരിച്ചെത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

English summary
‘Fani’: Chennai may not get much rain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X