മോഹന്‍ലാലിനെ മാതൃകയാക്കി പോപ് രാജകുമാരൻ ജസ്റ്റിന്‍ ബീബര്‍..!! മുംബൈയില്‍ നടന്നത്..!!

  • By: അനാമിക
Subscribe to Oneindia Malayalam

മുംബൈ: പോപ് സംഗീത രംഗത്തെ രാജകുമാരന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനം ആരാധകര്‍ വന്‍സംഭവമാക്കി മാറ്റിയിരുന്നു. ബീബര്‍ സംഗീത പരിപാടി അവതരിപ്പിച്ച മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയം അക്ഷരാര്‍ത്ഥത്തില്‍ ആവേശക്കടലായി മാറിയെന്നാണ് വാര്‍ത്തകള്‍. അതേസമയം ബീബര്‍ തീര്‍ത്തും നിരാശപ്പെടുത്തിയെന്ന് പറയുന്നവരും ഉണ്ട്. മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടനെ മാതൃകയാക്കിയായിരുന്നത്രേ ബീബറുടെ പ്രകടനം. സംഭവം എന്താണെന്നല്ലേ..

Read Also: റംസാന്‍ നോമ്പ് കാലത്ത് ഭക്ഷണം കഴിച്ചാല്‍ ശിക്ഷ..!! ബാക്കി ഭക്ഷണം ജയിലില്‍ കിടന്ന് കഴിക്കാം..!!

Read Also: ഗള്‍ഫുകാരന്റെ ഭാര്യയോട് പോലീസുകാരന് മോഹം...!! ഭര്‍ത്താവ് നാട്ടിൽ തിരിച്ചെത്തിയപ്പോള്‍..!!

ലാലേട്ടൻ്റെ ലാലിസം

കേരളം വേദിയായ ദേശീയ ഗെയിംസ് ഉദ്ഘാടന വേദിയില്‍ മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കപ്പെട്ട ലാലിസം മലയാളികള്‍ അത്ര പെട്ടെന്നൊന്നും മറക്കാനിടയില്ല. മോഹന്‍ലാലിനെ ട്രോളന്മാര്‍ കൊന്നു കൊലവിളിച്ചതാണ് ലാലിസത്തിന്റെ പേരില്‍.

ചുണ്ടനക്കി ബീബറും

ലാലിസം പരിപാടിയില്‍ ഗായകര്‍ റെക്കോര്‍ഡ് ചെയ്ത പാട്ടുകള്‍ക്ക് ചുണ്ടനക്കുകയായിരുന്നു ചെയ്തതെന്ന് ആരോപണമുണ്ടായിരുന്നു. ഇത് തന്നെയാണ് മുംബൈയിലെ ലൈവ് സംഗീത പരിപാടിയില്‍ ജസ്റ്റിന്‍ ബീബറും ചെയ്തതെന്നാണ് പരിപാടി കണ്ട ചിലര്‍ ആരോപിക്കുന്നത്.

പണം മുടക്കിയവർക്ക് നിരാശ

തങ്ങളുടെ പ്രിയഗായകന്‍ ലൈവായി പാടുന്നത് കാണാന്‍ പണം മുടക്കിയെത്തിയവരെ തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു ബീബറുടെ ചുണ്ടനക്കല്‍ പരിപാടിയെന്നും ആരാധകര്‍ ആരോപിക്കുന്നു. മാത്രമല്ല പാടിയ പാട്ടുകള്‍ക്കൊന്നും തന്നെ പ്രതീക്ഷിച്ച ഊര്‍ജവും ഉണ്ടായില്ലത്രേ.

ബീബർ ഞെട്ടിച്ചുവെന്ന്

അമിത് സര്‍ക്കാര്‍ എന്ന ബീബര്‍ ആരാധകന്‍ തന്റെ നിരാശ പ്രകടമാക്കി വീഡിയോ സഹിതം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ഫെബ്രുവരി മുതല്‍ ബീബറിന്റെ വരവിനായി കാത്തിരിക്കുകയായിരുന്ന തന്നെ ഞെട്ടിക്കുന്നതായിരുന്നു സംഗീത പരിപാടിയെന്ന് അമിത് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നു.

ചൂടാണോ വില്ലൻ

അമിതിനെക്കൂടാതെ പരിപാടി കണ്ട നിരവധി പേര്‍ ഇതേ വികാരം പങ്കുവെച്ചിട്ടുണ്ട്. തങ്ങളുടെ ഫോണില്‍ പാട്ട് കേല്‍ക്കുന്നത് പോലുള്ള അനുഭവം ആയിരുന്നുവെന്നും നടന്നത് ലൈവല്ലെന്നും ഇവര്‍ പറയുന്നു. ചിലപ്പോള്‍ ബീബറിന് ഇവിടുത്തെ ചൂട് കാലാവസ്ഥ പിടിക്കാത്തത് കൊണ്ടാവാം പരിപാടി ഉഷാറാവാഞ്ഞത് എന്ന് പറയുന്നവരുമുണ്ട്.

പാട്ട് ഒരുവഴിക്ക്..ചുണ്ട് വേറെ വഴിക്ക്

പാട്ട് ഒരു വഴിക്കും ചുണ്ടിന്റെ ചലനം മറ്റൊരു വഴിക്കും ആയിരുന്നുവെന്നതാണ് നടന്നത് ലൈവിന്റെ പേരിലുള്ള പറ്റിക്കലാണെന്ന് ആരോപിക്കാന്‍ ആരാധകര്‍ നല്‍കുന്ന തെളിവ്. തങ്ങളുടെ പ്രിയപ്പെട്ട പാട്ടുകള്‍ ബീബര്‍ പാടിയില്ലെന്നും ആരാധകര്‍ പരാതി പറയുന്നുണ്ട്.

നൃത്തമായിരുന്നു ഭേദം

സ്റ്റേജില്‍ പാട്ടിനൊപ്പം ചുവടുവെച്ച നര്‍ത്തകര്‍ ബീബറിനെ രക്ഷിക്കാന്‍ വേണ്ടി മാത്രം ഉള്ളവരായിരുന്നുവെന്നും ആരാധകര്‍ പറയുന്നു. പാട്ടിനേക്കാളും ഭേദം നൃത്തമായിരുന്നുവെന്നും പറയുന്നവരുണ്ട് കൂട്ടത്തില്‍. ബോളിവുഡ് സിനിമാ താരങ്ങള്‍ അടക്കമുള്ളവര്‍ പരിപാടിക്കിടെ ഇറങ്ങിപ്പോയിരുന്നു.

ഒരു ബീബർ ആരാധകൻ ട്വിറ്ററിലിട്ട പരിപാടിയുടെ വീഡിയോ കാണാം

English summary
Fans accuses that Justine Bieber was just lip syncing at Mumbai concert
Please Wait while comments are loading...