ആരാധകര്‍ ഞെട്ടലില്‍; സണ്ണി ലിയോണ്‍ പങ്കെടുക്കാനിരുന്ന ഫാഷന്‍ ഷോ വേദിക്ക് സമീപം സ്‌ഫോടനം

ഇംഫാല്‍: ബോളിവുഡ് താരം സണ്ണി ലിയോണ്‍ പങ്കെടുക്കാനിരുന്ന ഫാഷന്‍ ഷോ പരിപാടിയുടെ സമീപത്ത് സ്‌ഫോടനം. മണിപ്പൂരിന്റെ തലസ്ഥാന നഗരമായ ഇംഫാലിന് സമീപത്താണ് സ്‌ഫോടനം നടന്നത്. ഇന്ന് രാവിലെ ആറരരയൊണ് സംഭവം. ഫാഷന്‍ ഷോ നടക്കേണ്ട വേദിയില്‍ നിന്ന് നൂറ് മീറ്റര്‍ മാറിയാണ് സ്‌ഫോടനം നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പൊട്ടിത്തെറിക്ക് കാരണമായ സ്‌ഫോടന വസ്തുക്കള്‍ എന്താണെന്ന് സംബന്ധിച്ച് വ്യക്തതയില്ല. ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണങ്ങളോ ഗ്രനേഡോ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം നടന്നതെന്നാണ് നിഗമനം. അന്വേഷണം പുരോഗമിക്കുക ആണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തിന്റെ കുടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു തീവ്രവാദ സംഘടനയും ഏറ്റെടുത്തിട്ടില്ല.
കൈത്തറി, ഖാദി വസ്ത്രങ്ങളുടെയും മണിപ്പൂര്‍ ടൂറിസത്തിന്റെയും പ്രമോഷന്റെ ഭാഗമായാണ് ഫാഷന്‍ ഷോ സംഘടിപ്പിക്കുന്നത്. ഹൗസ് ഓഫ് അലി ഫാഷന്‍ ഷോ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ ഷോ സ്‌റ്റോപ്പറായിരുന്നു സണ്ണി ലിയോണ്‍.












Click it and Unblock the Notifications