ഷാരൂഖിനൊപ്പമുള്ള ആറ്റ്ലിയുടെ ഫോട്ടോയ്ക്ക് വംശീയ അധിക്ഷേപവുമായി ട്രോളന്മാര്; കമന്റുകള്‍ക്ക് ചുട്ടമറുപടി നല്കി ആരാധകര്‍
ചെന്നൈ: തമിഴ് സിനിമാ സംവിധായകന് ആറ്റ്ലി ബോളിവുഡ് താരം ഷാരൂഖ് ഖാനോടൊപ്പമുള്ള ഫോട്ടോയാണ് സോഷ്യല്‍ മീഡിയയിലെ ചൂടേറിയ ചര്‍ച്ചാ വിഷയം. ചെന്നൈയിലെ ചിദംബരം ഇന്റര്‍നാഷ്ണല്‍ സ്റ്റേഡിയത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മിലുള്ള മത്സരം കാണുന്നതിനിടെയുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇരുവരുമൊന്നിച്ച് പുതിയ സിനിമ ഉടന്‍ ആരംഭിക്കുമോയെന്ന് പലരും കമന്റിട്ടപ്പോള്‍ ചിലരുടെ കമന്റ് ആറ്റ്ലിയുടെ നിറത്തെ കുറിച്ചായിരുന്നു.
പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്ന് പരാതി: ആലപ്പുഴയില്‍ പോലീസുകാരനെതിരെ പോക്സോ പ്രകാരം കേസെടുത്തു
എന്നാല്‍ ഇതിന് മറുപടിയുമായി ആരാധകര്‍ രംഗത്തെത്തി. എന്തിനാണ് എല്ലാവരും ആറ്റ്ലിയുടെ നിറത്തെ കുറിച്ച് പറഞ്ഞ് കളിയാക്കുന്നത്, അദ്ദേഹത്തിന്റെ സംവിധാന മേഖലയിലെ മിടുക്ക് കാരണമാണ് ഷാരൂഖിന്റെ കൂടെ ഇരിക്കാന്‍ സാധിച്ചത്. വീട്ടില്‍ ഇരുന്ന് അദ്ദേഹത്തിന്റെ നിറത്തെ കുറിച്ച് കമന്റ് ഇടാന്‍ അല്ലാതെ നിങ്ങളെ കൊണ്ടൊക്കെ എന്തു പറ്റും? ഒരു ആരാധകന്റെ ട്വിറ്ററിലെ കമന്റ് ഇങ്ങനെ ആയിരുന്നു.
അതേസമയം,'ഷാരൂഖ് ഖാനും ആറ്റ്ലിയും തീര്‍ച്ചയായും ഒരു സിനിമ ഒരുക്കുന്നുണ്ടെന്നും ഇത് മെര്‍സലിന്റെ ഹിന്ദി റീമേക്കാണോ അതോ പുതിയ തിരക്കഥയാണോ എന്ന കാര്യത്തില്‍ തീരുമാനമായില്ലെന്നും ട്രേഡ് അനലിസ്റ്ററായ രമേഷ് ബാല ട്വിറ്ററില്‍ വെളിപ്പെടുത്തി.ഷാറൂഖും ആറ്റ്ലിയും ഒന്നിക്കുന്നുവെന്ന വാര്‍ത്ത ആരാധകര്‍ക്കും ആവേശമുണ്ടാക്കുന്നതാണ്. അനന്ദ് എല്‍ റായിയുടെ സീറോ ആണ് ബോളിവുഡില്‍ റിലീസ് ചെയ്ത ഷാരൂഖിന്റെ അവസാന ചിത്രം.