കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്റ്റാലിനും എടപ്പാടിക്കും വെല്ലുവിളി; രജനീകാന്ത് മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകണം, മുദ്രാവാക്യങ്ങളുമായി ആരാധകർ

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന പശ്ചാത്തലത്തില്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ആവശ്യം ശക്തമാക്കിയിരിക്കുകയാണ് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ് ആരാധകര്‍ രജനീകാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് രജനീകാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ 2021ലെ തിരഞ്ഞെടുപ്പില്‍ രജനീകാന്ത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകണം എന്നാണ് ആരാധകരുടെ ആവശ്യം. വിശദാംശങ്ങള്‍ ഇങ്ങനെ...

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഏറെക്കാലമായി തമിഴ്‌നാട്ടില്‍ സജീവ ചര്‍ച്ചാ വിഷയമാണ്. സ്വന്തം പാര്‍ട്ടി രൂപീകരിക്കുമെന്ന് 2 വര്‍ഷം മുന്‍പാണ് രജനീകാന്ത് പ്രഖ്യാപിച്ചത്. രജനീകാന്തിന്റെ ഫാന്‍സ് അസോസിയേഷനായ രജനി മക്കള്‍ മന്‍ട്രം രാഷ്ട്രീയ സംഘടനാ പാര്‍ട്ടിയാക്കി മാറ്റും എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

വലവിരിച്ച് ബിജെപിയും

വലവിരിച്ച് ബിജെപിയും

അതിനിടെ രജനീകാന്തിനെ ഒപ്പം നിര്‍ത്താന്‍ ബിജെപിയും ശ്രമം നടത്തുന്നുണ്ട്. അടുത്തിടെ അമിത് ഷാ തമിഴ്‌നാട്ടില്‍ എത്തിയപ്പോള്‍ രജനീകാന്തുമായി ചര്‍ച്ച നടത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ ബിജെപിയില്‍ ചേരില്ലെന്നാണ് രജനീകാന്ത് മുന്നോട്ട് വെയ്ക്കുന്ന സൂചനകള്‍. മാത്രമല്ല ആരോഗ്യ പ്രശ്‌നം ഉളളതിനാല്‍ രാഷ്ട്രീയത്തിലേക്ക് രജനി ഇല്ലെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നു.

തീരുമാനം ഉടനെ വേണം

തീരുമാനം ഉടനെ വേണം

അതിനിടെയാണ് കൊടമ്പാക്കത്ത് രജനികാന്ത് ആരാധകരുടെ യോഗം വിളിച്ച് ചേര്‍ത്തിരിക്കുന്നത്. രാഘവേന്ദ്ര കല്യാണ മണ്ഡലത്തില്‍ നടക്കുന്ന യോഗത്തില്‍ രജനീകാന്തും പങ്കെടുക്കുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം സംബന്ധിച്ചുളള തീരുമാനം ഉടനെ വേണം എന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ യോഗം നിര്‍ണായകമാണ്.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകണം

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകണം

ആരാധക കൂട്ടായ്മ ഭാരവാഹികള്‍ യോഗത്തില്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടത് വരുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ രജനീകാന്ത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകണം എന്നാണ്. യോഗം നടക്കുന്നതിനിടെ പുറത്ത് ആരാധകര്‍ ഇതേ ആവശ്യം ഉന്നയിച്ച് മുദ്രാവാക്യം വിളിക്കുകയുമാണ്. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഇന്നുണ്ടാകാന്‍ സാധ്യത ഇല്ലെങ്കിലും തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് തീരുമാനമെടുത്തേക്കും എന്നാണ് സൂചന.

വലിയ വെല്ലുവിളിയാകും

വലിയ വെല്ലുവിളിയാകും

രജനീകാന്തിനെ പോലെ വന്‍ ആരാധകരുളള താരം രാഷ്ട്രീയത്തിലേക്ക് വരുന്നത് നിലവിലെ ഭരണ പ്രതിപക്ഷ കക്ഷികള്‍ക്ക് വലിയ വെല്ലുവിളിയാകും. രജനീകാന്ത് പാര്‍ട്ടി രൂപീകരിക്കുകയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തേക്ക് ഇറങ്ങുകയും ചെയ്യുന്നുവെങ്കില്‍ ഡിഎംകെ നേതാവ് സ്റ്റാലിനും നിലവിലെ മുഖ്യമന്ത്രിയായ എടപ്പാടി പളനിസ്വാമിക്കുമാണ് തലവേദനയാവുക.

Recommended Video

cmsvideo
Vijay reveals about his Political Entry

English summary
Fans want Superstar Rajinikanth to be the Chief Minister candidate of Tamil Nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X