• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഹുല്‍ ഗാന്ധി ഇന്ന് പഞ്ചാബിലേക്ക്; മൂന്ന് ദിനം നീളുന്ന ട്രാക്ടര്‍ റാലി, പൊതുയോഗം; കര്‍ഷകര്‍ക്കൊപ്പം

ദില്ലി: വിവാദ കാര്‍ഷിക ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഇന്ന് പഞ്ചാബിലേക്ക് പുറപ്പെടും. കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന 'ഖേതി ബച്ചാവോ യാത്ര'യില്‍ രാഹുല്‍ ഗാന്ധി ഇന്ന് നയിക്കും. മൂന്ന് ദിവസത്തെ ട്രാക്ടര്‍ റാലിയാണ് പഞ്ചാബില്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് കര്‍ഷകരുടെ നിരവധി പൊതു യോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും. മോദി സര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ ബില്ലുകള്‍ക്കെതിരെ ഇതിനകം ശക്തമായ കര്‍ഷക പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ് പഞ്ചാബ്.

ട്രാക്ടര്‍ റാലി

ട്രാക്ടര്‍ റാലി

നിഹാല്‍ സിംഗ് വാല, ജാഗ്രണ്‍, റായ്‌കോട്ട് എന്നിവിടങ്ങളില്‍ സംഘടിപ്പിക്കുന്ന ട്രാക്ടര്‍റാലിയില്‍ രാഹുല്‍ പങ്കെടുക്കും. ഖേതി ബച്ചാവോ യാത്രയുടെ ആദ്യദിനമായ ഇന്ന് ആണ് ട്രാക്ടര്‍ റാലി സംഘടിപ്പക്കുന്നത്. ഇതില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്, പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ജഖര്‍ അടക്കം നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും. കാര്‍ഷിക ബില്ല് സഭയില്‍ പാസാക്കിയ ദിവസം പഞ്ചാബില്‍ നിന്നും ദില്ലിയിലേക്ക് പടുകൂറ്റന്‍ ട്രാക്ടര്‍ റാലിക്കായിരുന്നു രാജ്യം സാക്ഷ്യം വഹിച്ചത്.

 പൊതുയോഗങ്ങളില്‍

പൊതുയോഗങ്ങളില്‍

ഇന്ന് 11 മണിക്ക് മോഗ ജില്ലയില്‍ രാഹുല്‍ ആദ്യ പൊതുയോഗത്തില്‍ പങ്കെടുക്കും. മോഗയിലെ ബന്ദിനി കാലനില്‍ നിന്നും ആരംഭിക്കുന്ന ട്രാക്ടര്‍ റാലി രാഹുല്‍ഗാന്ധി നയിക്കും. ജത്പൂര, ലുധിയാനയില്‍ അവസാനിക്കുന്ന ട്രാക്ടര്‍ റാലിക്ക് ശേഷം 3 മണിക്ക് രാഹുല്‍ ഗാന്ധി പൊതു യോഗത്തില്‍ പങ്കെടുക്കും. രാഹുല്‍ ഗാന്ധി നേരത്തേയും കാര്‍ഷിക ബില്ലിലെ പ്രതിഷേധത്തിന്റെ ഭാഗമായി പഞ്ചാബില്‍ എത്തിയിട്ടുണ്ട്.

ട്രെയിന്‍ തടയല്‍

ട്രെയിന്‍ തടയല്‍

കാര്‍ഷിക ബില്ലിനെതിരെ സംസ്ഥാനത്തെ കര്‍ഷക സംഘടനകള്‍ക്ക് പുറമേ പ്രതിപക്ഷ പാര്‍ട്ടികളും വിദ്യാര്‍ത്ഥികളും സ്ത്രീകളും തെരുവിറങ്ങി കേന്ദ്രസര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുന്ന ഒരു കാഴ്ച്ചയായിരുന്നു പഞ്ചാബില്‍. കാര്‍ഷിക സംഘടനകളുടെ നേതൃത്വത്തില്‍ ട്രെയിന്‍ തടയല്‍ സമരവും നടത്തി. ഷര്‍ട്ടുകള്‍ അഴിച്ച് റെയില്‍വേ ട്രാക്കില്‍ കുത്തിയിരുന്നായിരുന്നു കര്‍ഷകരുടെ സമരം.

ഏജന്റുമാരും

ഏജന്റുമാരും

പുതിയ ബില്ലുകള്‍ കോര്‍പ്പറേറ്റുകളെ സഹായിക്കാനാണെന്നും വിളകളുടെ മേലുള്ള കര്‍ഷകരുടെ താങ്ങുവില ഇല്ലാതാകുമോയെന്ന ഭയത്തിലാണ് കര്‍ഷകര്‍. കമ്മീഷന്‍ ഏജന്റമാരും കാര്‍ഷിക സമരത്തിന്റെ ഭാഗമായിരുന്നു. കൊവിഡ് പ്രതിസന്ധിക്കിടയിലും ജനങ്ങള്‍ തെരുവിലിറങ്ങുകയും മുദ്രാവാക്യങ്ങള്‍ മുഴക്കുകയുമായിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും കര്‍ഷക സമരത്തില്‍ പങ്കെടുത്തു.

മൂന്ന് ബില്ലുകള്‍

മൂന്ന് ബില്ലുകള്‍

ഫാര്‍മേഴ്‌സ് എഗ്രിമെന്റ് ഓഫ് പ്രൈസ് എഷൂറന്‍സ് ആന്റ് സര്‍വ്വീസ് ബില്‍ 2020, ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡേഴ്‌സ് ആന്റ് കൊമേഴ്‌സ് ബില്‍ 2020, എസെന്‍ഷ്യല്‍ കൊമോഡിറ്റീസ് ബില്‍ 2020 ന്നീ ബില്ലുകളാണ് പ്രതിപക്ഷ, കര്‍ഷക എതിര്‍പ്പുകല്‍ മറികടന്ന് ഇരുസഭകളിലും പാസാക്കുകയും രാഷ്ട്പതി റാംനാഥ് കോവിന്ദ് ഒപ്പ് വെക്കുകയും ചെയ്തത്. കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് എന്‍ഡിഎയുടെ സഖ്യ കക്ഷിയായ ശിരോമണി അകാലി ദള്‍ സഖ്യം ഉപേക്ഷിച്ചിരിക്കുകയാണ്.

ഉത്തര്‍പ്രദേശില്‍ വീണ്ടും പീഡനം: അലിഗഡില്‍ നാല് വയസുകാരിയെ ബന്ധു പീഡിപ്പിച്ചു, കേസ് എടുത്ത് പൊലീസ്

'നിശബ്ദരാക്കാനാവില്ല', യോഗി കെട്ടിയ കോട്ട പൊളിച്ച് പ്രിയങ്കയും രാഹുലും, കോണ്‍ഗ്രസിന് രാഷ്ട്രീയ വിജയം

കലാഭവൻ മണിയുടെ സഹോദരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു: ആർഎൽവി രാമകൃഷ്ണന്റെ ആരോഗ്യനില തൃപ്തികരമെന്ന്!!

English summary
farm bill 2020: congress MP rahul gandhi participate in three day tractor rally in punjab with farmers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X