കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് കനത്ത തിരിച്ചടി; കാർഷിക ബില്ലിൽ പ്രതിഷേധിച്ച് ശിരോമണി അകാലിദൾ എൻഡിഎ വിട്ടു

Google Oneindia Malayalam News

ദില്ലി; കാർഷിക ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധം പുകയുന്നതിനിടെ എൻഡിഎ ബന്ധം അവസാനിപ്പിച്ച് ശിരോമണി അകാലിദൾ. കർഷക വിരുദ്ധ ബില്ലുകൾ അവതരിപ്പിച്ച മുന്നണിയുടെ ഭാഗമായി തുടരാൻ സാധിക്കില്ലെന്ന് അകാലിദൾ നേതാവ് സുഖ്ബിർ സിങ് ബാദൽ പ്രതികരിച്ചു.

ബില്ലിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമായതോടെ അകാലിദളില്‍ നിന്നുള്ള കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി സഖ്യം വിട്ടിരിക്കുന്നത്. 1977 മുതൽ എൻഡിഎ മുന്നണിയുടെ ഭാഗമായിരുന്നു ശിരോമണി അകാലിദൾ.

കനത്ത തിരിച്ചടി

കനത്ത തിരിച്ചടി

ദീര്‍ഘകാലമായി ബിജെപിയുടെ സഖ്യകക്ഷിയാണ് ശിരോമണി അകാലി ദള്‍ ആദ്യ ഘട്ടത്തിൽ ബില്ലിനെ പാർട്ടി പിന്തുണച്ചിരുന്നു. എന്നാൽ പഞ്ചാബിൽ ഉൾപ്പെടെ കർഷക പ്രതിഷേധം കടുത്തതോടെയാണ് ബില്ലിനെതിരെ പാർട്ടി രംഗത്തെത്തിയത്. കർഷകരുടെ അഭിപ്രായങ്ങളും ആശങ്കളും തങ്ങൾ അറിയിച്ചിരുന്നുവെങ്കിലും ഒരു തരത്തിലുള്ള മാറ്റവും വരുത്താതതെയാണ് ബിൽ അവതരിപ്പിച്ചെന്നായിരുന്നു അകാലിദൾ വ്യക്തമാക്കിയത്

കേന്ദ്രമന്ത്രിയുടെ രാജി

കേന്ദ്രമന്ത്രിയുടെ രാജി

തുടർന്ന് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചതിന് പിന്നാലെ ഹർസിമ്രത് കൗർ ബാദൽ രാജിവെക്കുകയായിരുന്നു.സർക്കാരിനെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ ഞങ്ങൾ രണ്ടു മാസത്തോളം ശ്രമിച്ചു. എന്നാൽ യാതൊരു പരിഗണനയും നൽകാതെ ബില്ല് പാസാക്കുകയായിരുന്നുവെന്ന് അകാലിദൾ പ്രസിഡന്റ് സുഖ്ബീൽ സിംഗ് പറഞ്ിരുന്നു.

ബന്ധം തുടരണമോയെന്ന്

ബന്ധം തുടരണമോയെന്ന്

പിന്നീട് കേന്ദ്രസർക്കാരുമായുള്ള ബന്ധം തുടരുമോയെന്ന കാര്യം ആലോചിച്ച് വരികയാണെന്നും മുന്നണിയിൽ തുടണമോയെന്നത് പാർട്ടിയുടെ കോർ കമ്മിറ്റി തിരുമാനം പോലെയായിരിക്ുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനിടെ ബില്ലിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് അകാലിദള്‍ (എസ്എഡി) പ്രതിനിധി സംഘം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു.

രാഷ്ട്രപതിയെ കണ്ടു

രാഷ്ട്രപതിയെ കണ്ടു

നിർബന്ധ ബുദ്ധിയോടെയാണ് ബില്ലുകൾ പാർലമെന്റിൽ പാസാക്കിയതെന്നും അതിൽ ഒപ്പുവെയ്ക്കരുതെന്നുമാണ് സംഘം രാഷ്ട്രപതിയോട് അഭ്യർത്ഥിച്ചത്. കാർഷിക ഉൽപ്പന്നങ്ങൾക്ക് മേലുള്ള വിൽപ്പന നിയന്ത്രണങ്ങൾ നീക്കി, കർഷകർക്ക് കൂടുതൽ വിപണ സാധ്യതകൾ സാധ്യമാക്കുമെന്ന അവകാശവാദത്തോടെയായിരുന്നു പുതിയ കാർഷിക ബിൽ കേന്ദ്രസർക്കാർ സഭയിൽ അവതരിപ്പിച്ചത്.

ചെറുകിട കർഷകരെ സഹായിക്കാനെന്ന്

ചെറുകിട കർഷകരെ സഹായിക്കാനെന്ന്

മൂന്ന് ബില്ലുകളേയും എതിർത്ത് കൊണ്ടായിരുന്നു ശിരോമണി അകാലിദൾ വോട്ട് ചെയ്യത്. എന്നാൽ ബില്ലുകൾ ശബ്ദ വോട്ടോടെ ഇരുസഭകളിലും പാസാക്കുകയായിന്നു. ബില്ലുകൾ കർഷക വിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോൾ ചെറുകിട കർഷകരെ സഹായിക്കുന്നതാണ് ബിൽ എന്നാണ് സർക്കാർ വാദം.

നിലപാടുകൾ എന്താകും?

നിലപാടുകൾ എന്താകും?

അതേസമയം പഞ്ചാബിൽ കർഷകരുടെ വികാരം മനസ്സിലാക്കി എൻഡിഎയുടെ സ്ഥാപക പാർട്ടികളിൽ ഒന്നായ അകാലിദൾ മുന്നണി വിട്ടതോടെ മറ്റ് സഖ്യകക്ഷികളുടെ നിലപാടുകളും ഉറ്റുനോക്കപ്പെടുകയാണ്. ബില്ലിനെതിരെ ബിഹാറിലെ എൻഡിഎ സഖ്യകക്ഷിയായ ജെഡിയുവും രംഗത്തെത്തിയിരുന്നു.

ജെജെപിയും ജെഡിയുവും

ജെജെപിയും ജെഡിയുവും

കര്‍ഷക സംഘടനകളുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കണമെന്നായിരുന്നു ജെഡിയു ആവശ്യപ്പെട്ടത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ക്കാണ് ജെഡിയു ഏറ്റവും പ്രാധാന്യം നല്‍കുന്നതെന്നും ജെഡിയു വ്യക്തമാക്കിയിരുന്നു. അതിനിടെ ഹരിയാനയിൽ ബിജെപിയുടെ സഖ്യകക്ഷിയായ ജെജെപിയും ബില്ലിനെതിരെ രംഗത്തെത്തിയിരുന്നു.

മനുഷ്യരാശിയുടെ ശത്രുക്കൾക്കെതിരെ ശബ്ദമുയർത്താൻ ഇന്ത്യ മടിക്കില്ല;ഐക്യരാഷ്ട്ര സഭയിൽ പ്രധാനമന്ത്രിമനുഷ്യരാശിയുടെ ശത്രുക്കൾക്കെതിരെ ശബ്ദമുയർത്താൻ ഇന്ത്യ മടിക്കില്ല;ഐക്യരാഷ്ട്ര സഭയിൽ പ്രധാനമന്ത്രി

കൊവിഡ് വാക്സിൻ വാങ്ങാൻ 80,000 കോടി രൂപയുണ്ടോ? അടുത്ത വെല്ലുവിളി, സർക്കാരിനോട് സെറം മേധാവി<br />കൊവിഡ് വാക്സിൻ വാങ്ങാൻ 80,000 കോടി രൂപയുണ്ടോ? അടുത്ത വെല്ലുവിളി, സർക്കാരിനോട് സെറം മേധാവി

മടിയിൽ കനമില്ലെന്ന് നാഴികക്ക് നാല്പതുവട്ടം പറഞ്ഞിട്ട് സിബിഐ വന്നപ്പോൾ എന്തേ ഒരു മ്ലാനത?;വി മുരളീധരൻമടിയിൽ കനമില്ലെന്ന് നാഴികക്ക് നാല്പതുവട്ടം പറഞ്ഞിട്ട് സിബിഐ വന്നപ്പോൾ എന്തേ ഒരു മ്ലാനത?;വി മുരളീധരൻ

അടവ് പിഴച്ച് ജോസ് കെ മാണി; കളത്തിലിറങ്ങി ഉമ്മന്‍ചാണ്ടിയും, യുഡിഎഫിലേക്ക് മടങ്ങാനും നീക്കമെന്ന സൂചനഅടവ് പിഴച്ച് ജോസ് കെ മാണി; കളത്തിലിറങ്ങി ഉമ്മന്‍ചാണ്ടിയും, യുഡിഎഫിലേക്ക് മടങ്ങാനും നീക്കമെന്ന സൂചന

English summary
farm bill; Akali Dal Quits BJP-Led Alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X