Get Updates
Get notified of breaking news, exclusive insights, and must-see stories!

കാര്‍ഷിക ബില്ല്: കര്‍ഷക പ്രക്ഷോഭം ശക്തമാകുന്നു, പഞ്ചാബില്‍ ട്രെയിന്‍ ഉപരോധം 29 വരെ തുടരും

ദില്ലി: കര്‍ഷകരുടെയും പ്രതിപക്ഷത്തിന്റെയും എതിര്‍പ്പ് മറികടന്ന് കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലിനെതിരെയുള്ള പ്രതിഷേധം രാജ്യത്ത് ഉയരുകയാണ്. ഓള്‍ ഇന്ത്യാ കിസാന്‍ സംഘര്‍ഷ് കോഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ 350 കാര്‍ഷിക സംഘടനകളാണ് അണിനിരന്നത്. നിരവധി സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ റോഡുകളും ഹൈവേകളും ഉപരോധിച്ചു. പ്രതിഷേധത്തോട് ഐക്യപ്പെട്ട് ഭൂരിഭാഗം കടകളും വ്യവസായ സ്ഥാപനങ്ങളും അടഞ്ഞ് കിടക്കുകയാണ്.

bill

സമരത്തിന്റെ ഭാഗമായി പഞ്ചാബില്‍ സംഘടിപ്പിച്ച റെയില്‍ ഉപരോധം സെപ്റ്റംബര്‍ 29വരെ തുടരാന്‍ കിസാന്‍ സംഘര്‍ഷ് കോഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു. മൂന്ന് ദിവസം നീളുന്ന പ്രതിഷേധം ഇന്ന് അവസാനിപ്പിക്കാനായിരുന്നു കമ്മറ്റി തീരുമാനിച്ചത്. എന്നാല്‍ പ്രക്ഷോഭം 29വരെ നീട്ടാനാണ് പുതിയ തീരുമാനമെന്ന് കമ്മറ്റി പ്രസിഡന്റ് സത്‌നാം പാനു സിംഗ് അറിയിച്ചു. കാര്‍ഷിക ബില്ലിലെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പരിഹരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കാര്‍ഷിക ബില്ലിനെതിരെ പിന്നോട്ടില്ലെന്നെ ഉറച്ച നിലപാടിലാണ് കര്‍ഷകര്‍. കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കോളെജ് വിദ്യാര്‍ത്ഥികളും ആക്ടിവിസ്റ്റുകളും സ്്ത്രീകളും സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുമെല്ലാം തെരുവിലിറങ്ങുന്ന ഒരു വലിയ പ്രതിഷേധമാണ് നടന്നത്. കാര്‍ഷിക ബില്ല് പാസാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ അവര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി.

തങ്ങള്‍ക്ക് സ്വന്തമായി കൃഷിഭൂമിയില്ലെന്നും കര്‍ഷകരുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധനത്തിലൂടേയും ജിഎസ്ടിയിലൂടെയുമെല്ലാം രാജ്യത്തെ വഞ്ചിച്ചു. ഇപ്പോള്‍ കാവിഡ് പ്രതിസന്ഝി രൂക്ഷമായതിനിടയില്‍ കാര്‍ഷിക ബില്ല് നടപ്പിലാക്കി ദുരന്തം സൃഷ്ടിക്കുകയാണെന്നും ചില വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.

ഓള്‍ ഇന്ത്യാ കിസാന്‍ സംഘ് കോര്‍ഡിനേഷന്‍ കമ്മിറ്റി, ആള്‍ ഇന്ത്യാ കിസാന്‍ മഹാസംഘ്, ഭാരത് കിസാന്‍ യൂണിയന്‍ എന്നീ കര്‍ഷകളുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം ഭാരത് ബന്ദ് സംഘടിപ്പിച്ചത്. കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ അടക്കമുള്ള പ്രതിപക്ഷ സംഘടനകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. സിഐടിയു, എഐടിയുസി, ഹിന്ദ് മസ്ദൂര്‍ സഭ എന്നീ വ്യാപാര സംഘടനകളും ദേശീയ ബന്ദിന് പിന്തുണ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി പല കടകളും അടഞ്ഞ് കിടന്നു.

Recommended Video

cmsvideo
    സര്‍ക്കാറിനെ ഉണ്ടാക്കാന്‍ ഞങ്ങള്‍ക്കറിയാമെങ്കില്‍ തകര്‍ക്കാനുമറിയാം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+