വിവാദ കാര്‍ഷിക ബില്ല്: വിവരങ്ങള്‍ നിഷേധിച്ച നിതി ആയോഗ് നടപടി വിചിത്രമെന്ന് പി ചിദംബരം
ദില്ലി: കാര്‍ഷിക നിയമങ്ങളെക്കുറിച്ച് 2019 സെപ്റ്റംബര്‍ വരെ മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചകളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനുള്ള വിവരാവകാശ അപേക്ഷ നിരസിച്ച നിതി ആയോഗ് നടപടി വിചിത്രമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പി ചിദംബരം പറഞ്ഞു. 2019 സെപ്റ്റംബറിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് നിതി ആയോഗ് റിപ്പോര്‍ട്ട് നല്‍കിയത്. ആക്ടിവിസ്റ്റായ അഞ്ജലി ഭരദ്വാജ് സമര്‍പ്പിച്ച വിവരാവകാശരേഖയാണ് നിതി അയോഗ് നിരസിച്ചത് ഇതിന്റെ പശ്ചാത്തലത്തിലാണ് ചിദംബരത്തിന്റെ വിമര്‍ശനം.

നിതി ആയോഗിന്റെ കാര്‍ഷിക സമിതി 2019 സെപ്റ്റംബറില്‍ ചര്‍ച്ചകള്‍ അവസാനിപ്പിച്ച് 16 മാസത്തിനുശേഷം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് ഇതുവരെ നിതി ആയോഗിന്റെ ഭരണസമിതിക്ക് സമര്‍പ്പിച്ചിട്ടില്ല! എന്തുകൊണ്ട്, ആര്‍ക്കും അറിയില്ല, ആരും ഉത്തരം നല്‍കുന്നില്ല! റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് അഞ്ജലി ഭരദ്വാജ് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷ നിരസിക്കപ്പെട്ടു. മിസ് അഞ്ജലി ഭരദ്വാജിന്റെ ധീരതയെ ഞാന്‍ അഭിവാദ്യം അര്‍പ്പിക്കുന്നു- ചിദംബരം പറഞ്ഞു.
അതേസമയം, കാര്‍ഷിക നിയമത്തിനെതിരെ രൂക്ഷമായാണ് പി ചിദംബരം പ്രതികരിച്ചത്. കേന്ദ്രസര്‍ക്കാര്‍ ഒരു കൂടിയാലോചനയും നടത്താതെയാണ് കാര്‍ഷിക നിയമം തയ്യാറാക്കിയതന്നെ് ചിദംബരം പറഞ്ഞു. സത്യം എന്താണെന്ന് വച്ചാല്‍ സര്‍ക്കാര്‍ ആരുമായും കൂടിയാലോചിട്ടില്ല. സര്‍ക്കാര്‍ തങ്ങളുടെ തെറ്റ് തിരുത്താന്‍ തയ്യാറാവണമെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications