കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദ കാര്‍ഷിക ബില്ല്: വിവരങ്ങള്‍ നിഷേധിച്ച നിതി ആയോഗ് നടപടി വിചിത്രമെന്ന് പി ചിദംബരം

Google Oneindia Malayalam News

ദില്ലി: കാര്‍ഷിക നിയമങ്ങളെക്കുറിച്ച് 2019 സെപ്റ്റംബര്‍ വരെ മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചകളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനുള്ള വിവരാവകാശ അപേക്ഷ നിരസിച്ച നിതി ആയോഗ് നടപടി വിചിത്രമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പി ചിദംബരം പറഞ്ഞു. 2019 സെപ്റ്റംബറിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് നിതി ആയോഗ് റിപ്പോര്‍ട്ട് നല്‍കിയത്. ആക്ടിവിസ്റ്റായ അഞ്ജലി ഭരദ്വാജ് സമര്‍പ്പിച്ച വിവരാവകാശരേഖയാണ് നിതി അയോഗ് നിരസിച്ചത് ഇതിന്റെ പശ്ചാത്തലത്തിലാണ് ചിദംബരത്തിന്റെ വിമര്‍ശനം.

farm

വടകര ആര്‍എംപിയ്ക്ക് ഉറപ്പിക്കാതെ മുരളീധരന്‍; വടകരയല്ലെങ്കില്‍ പിന്നെ എവിടെ? ആ ഗുണം പ്രതിഫലിക്കുമോവടകര ആര്‍എംപിയ്ക്ക് ഉറപ്പിക്കാതെ മുരളീധരന്‍; വടകരയല്ലെങ്കില്‍ പിന്നെ എവിടെ? ആ ഗുണം പ്രതിഫലിക്കുമോ

നിതി ആയോഗിന്റെ കാര്‍ഷിക സമിതി 2019 സെപ്റ്റംബറില്‍ ചര്‍ച്ചകള്‍ അവസാനിപ്പിച്ച് 16 മാസത്തിനുശേഷം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് ഇതുവരെ നിതി ആയോഗിന്റെ ഭരണസമിതിക്ക് സമര്‍പ്പിച്ചിട്ടില്ല! എന്തുകൊണ്ട്, ആര്‍ക്കും അറിയില്ല, ആരും ഉത്തരം നല്‍കുന്നില്ല! റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് അഞ്ജലി ഭരദ്വാജ് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷ നിരസിക്കപ്പെട്ടു. മിസ് അഞ്ജലി ഭരദ്വാജിന്റെ ധീരതയെ ഞാന്‍ അഭിവാദ്യം അര്‍പ്പിക്കുന്നു- ചിദംബരം പറഞ്ഞു.

കൊറോണ വൈറസിന് പിന്നിലെ നിഗൂഢത; ലോകാരോഗ്യ സംഘടനയുടെ 13 ഗവേഷകര്‍ ചൈനയിലെത്തികൊറോണ വൈറസിന് പിന്നിലെ നിഗൂഢത; ലോകാരോഗ്യ സംഘടനയുടെ 13 ഗവേഷകര്‍ ചൈനയിലെത്തി

അതേസമയം, കാര്‍ഷിക നിയമത്തിനെതിരെ രൂക്ഷമായാണ് പി ചിദംബരം പ്രതികരിച്ചത്. കേന്ദ്രസര്‍ക്കാര്‍ ഒരു കൂടിയാലോചനയും നടത്താതെയാണ് കാര്‍ഷിക നിയമം തയ്യാറാക്കിയതന്നെ് ചിദംബരം പറഞ്ഞു. സത്യം എന്താണെന്ന് വച്ചാല്‍ സര്‍ക്കാര്‍ ആരുമായും കൂടിയാലോചിട്ടില്ല. സര്‍ക്കാര്‍ തങ്ങളുടെ തെറ്റ് തിരുത്താന്‍ തയ്യാറാവണമെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

തവനൂരില്‍ പിടിമുറുക്കി കോണ്‍ഗ്രസ്; കുന്നംപറമ്പില്‍ അല്ല, ഷൗക്കത്ത്! നിലമ്പൂരില്‍ നിന്ന് പടയൊരുക്കംതവനൂരില്‍ പിടിമുറുക്കി കോണ്‍ഗ്രസ്; കുന്നംപറമ്പില്‍ അല്ല, ഷൗക്കത്ത്! നിലമ്പൂരില്‍ നിന്ന് പടയൊരുക്കം

നടന്‍ കൃഷ്ണകുമാറിന്റെ കുടുംബത്തിലെ രണ്ട് പേര്‍ ബിഗ്‌ ബോസിലേക്കോ? പ്രചരണത്തിലെ വാസ്തവമിതാണ്നടന്‍ കൃഷ്ണകുമാറിന്റെ കുടുംബത്തിലെ രണ്ട് പേര്‍ ബിഗ്‌ ബോസിലേക്കോ? പ്രചരണത്തിലെ വാസ്തവമിതാണ്

മന്ത്രി ജലീല്‍ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ത്തെന്ന് അധ്യാപിക, മാന്യതയാവാമെന്ന് മറുപടി!!മന്ത്രി ജലീല്‍ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ത്തെന്ന് അധ്യാപിക, മാന്യതയാവാമെന്ന് മറുപടി!!

English summary
Farm Bill: P Chidambaram criticize NITI Aayog for rejection of RTI on farm laws
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X