എംപിമാര്‍ പെരുമാറിയത് അക്രമാസക്തമായി; ഒരു ദിവസം ഉപവാസം അനുഷ്ഠിക്കുകയാണെന്ന് രാജ്യസഭ ഉപാധ്യക്ഷന്‍
ദില്ലി: വിവാദമായ കാര്‍ഷിക ബില്‍ പാസാക്കുന്നതിനിടെ പ്രതിപക്ഷ എംപിമാര്‍ തന്നോട് അക്രമാസക്തമായി പെറുമാറിയതില് പ്രതിഷേധിച്ച് രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് സിംഗ് ഒരു ദിവസത്തെ ഉപവാസം അനുഷ്ഠിക്കും. ഇതിനിടെ പാര്‍ലമെന്റ് വളപ്പില്‍ ഏകദിന ഉപവാസം അനുഷ്ഠിക്കുന്ന എട്ട് പ്രതിപക്ഷ എംപിമാര്‍ക്ക് ചായയുമായി ഹരിവംശ് സിംഗ് എത്തി. കാര്‍ഷിക ബില്‍ നിയമമാക്കുന്നതിന് എതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്ത് എളമരം കരീം, കെകെ രാഗേഷ് എന്നിവരടങ്ങുന്ന എട്ട് എംപിമാരാണ് ഉപവാസമിരിക്കുന്നത്.

അതേസമയം, എംപിമാര്‍ക്ക് ചായ എത്തിച്ച ഉപാധ്യക്ഷനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ആക്രമിക്കുകയും അപമാനിക്കുകയും ചെയതവര്‍ക്ക് ചായ നല്കിയ മഹാമനസ്കതയ്ക്ക് നന്ദി എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. ഉപാധ്യക്ഷന്‍ പ്രതിപക്ഷ എംപിമാര്‍ക്ക് ചായ വിതരണം ചെയ്യുന്നതിന്റെ ചിത്രങ്ങൾ ഇന്ന് രാവിലെ പുറത്തുവന്നിരുന്നു.
അതേസമയം, കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് എട്ട് എംപിമാരെ സസ്പെന്റ് ചെയ്ത സംഭവത്തില്‍ പാര്‍ലമെന്റിന് പുറത്ത് എംപിമാരുടെ കുത്തിയിരിപ്പ് സമരം ഇപ്പോഴും തുടരുകയാണ്. പഞ്ചാബ് മുതല്‍ തമിഴ്നാട് വരെയുള്ള സംസ്ഥാനങ്ങളില്‍ കര്‍ഷകരും തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. തൃണൂല്‍ കോണ്‍ഗ്രസ് നേതാക്കളായ ഡെറക് ഒബ്രെയിന്‍, ദോല സെന്‍, സിപിഎം നേതാക്കളായ എളമരം കരീം,കെകെ രാഗേഷ്, കോണ്‍ഗ്രസ് അംഗങ്ങളായ രാജീവ് സാതവ്, സയ്യിദ് നസീര്‍ ഹുസൈന്, രിപുണ്‍ ബോറ, സജ്ഞയ് സിംഗ് എന്നിവരെയായിരുന്നു പാര്‍ലമെന്റില്‍ നിന്നും ഒരാഴ്ച്ചത്തേക്ക് സസ്പെന്റ് ചെയ്തത്.
കാര്‍ഷിക ബില്ലുകള്‍ പാസാക്കുന്ന വേളയില്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു. ഡയറിന് മുന്നില്‍ ബില്ല് കീറിയെറിയുകയുമുണ്ടായി. എന്നാല്‍ പ്രതിപക്ഷ പ്രതിഷേധം മറികടന്ന് ശബ്ദവോട്ടോടെ ബില്ല് പാസാക്കാന്‍ ഡെപ്യൂട്ടി ചെയര്‍മാര്‍ അനുമതി നല്‍കുകയായിരുന്നു. തിങ്കളാഴ്ചയാണ് എംപിമാരെ സസ്പെന്റ് ചെയ്തത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications