കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംപിമാര്‍ പെരുമാറിയത് അക്രമാസക്തമായി; ഒരു ദിവസം ഉപവാസം അനുഷ്ഠിക്കുകയാണെന്ന് രാജ്യസഭ ഉപാധ്യക്ഷന്‍

Google Oneindia Malayalam News

ദില്ലി: വിവാദമായ കാര്‍ഷിക ബില്‍ പാസാക്കുന്നതിനിടെ പ്രതിപക്ഷ എംപിമാര്‍ തന്നോട് അക്രമാസക്തമായി പെറുമാറിയതില്‍ പ്രതിഷേധിച്ച് രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് സിംഗ് ഒരു ദിവസത്തെ ഉപവാസം അനുഷ്ഠിക്കും. ഇതിനിടെ പാര്‍ലമെന്റ് വളപ്പില്‍ ഏകദിന ഉപവാസം അനുഷ്ഠിക്കുന്ന എട്ട് പ്രതിപക്ഷ എംപിമാര്‍ക്ക് ചായയുമായി ഹരിവംശ് സിംഗ് എത്തി. കാര്‍ഷിക ബില്‍ നിയമമാക്കുന്നതിന് എതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്ത് എളമരം കരീം, കെകെ രാഗേഷ് എന്നിവരടങ്ങുന്ന എട്ട് എംപിമാരാണ് ഉപവാസമിരിക്കുന്നത്.

 ബിജെപി അംഗം രാജ്യസഭാ ഉപാധ്യക്ഷന്റെ ചെവിയില്‍ പറഞ്ഞതെന്ത്? ഗൂഢാലോചന ആരോപിച്ച് കോൺഗ്രസ് ബിജെപി അംഗം രാജ്യസഭാ ഉപാധ്യക്ഷന്റെ ചെവിയില്‍ പറഞ്ഞതെന്ത്? ഗൂഢാലോചന ആരോപിച്ച് കോൺഗ്രസ്

fasting

അതേസമയം, എംപിമാര്‍ക്ക് ചായ എത്തിച്ച ഉപാധ്യക്ഷനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ആക്രമിക്കുകയും അപമാനിക്കുകയും ചെയതവര്‍ക്ക് ചായ നല്‍കിയ മഹാമനസ്‌കതയ്ക്ക് നന്ദി എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. ഉപാധ്യക്ഷന്‍ പ്രതിപക്ഷ എംപിമാര്‍ക്ക് ചായ വിതരണം ചെയ്യുന്നതിന്റെ ചിത്രങ്ങൾ ഇന്ന് രാവിലെ പുറത്തുവന്നിരുന്നു.

പ്രതിഷേധ കൊടുങ്കാറ്റില്‍ ദില്ലി; അര്‍ധരാത്രിയിലും എംപിമാരുടെ സമരം; പിന്നോട്ടില്ലെന്ന് പ്രഖ്യാപനംപ്രതിഷേധ കൊടുങ്കാറ്റില്‍ ദില്ലി; അര്‍ധരാത്രിയിലും എംപിമാരുടെ സമരം; പിന്നോട്ടില്ലെന്ന് പ്രഖ്യാപനം

അതേസമയം, കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് എട്ട് എംപിമാരെ സസ്പെന്റ് ചെയ്ത സംഭവത്തില്‍ പാര്‍ലമെന്റിന് പുറത്ത് എംപിമാരുടെ കുത്തിയിരിപ്പ് സമരം ഇപ്പോഴും തുടരുകയാണ്. പഞ്ചാബ് മുതല്‍ തമിഴ്നാട് വരെയുള്ള സംസ്ഥാനങ്ങളില്‍ കര്‍ഷകരും തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. തൃണൂല്‍ കോണ്‍ഗ്രസ് നേതാക്കളായ ഡെറക് ഒബ്രെയിന്‍, ദോല സെന്‍, സിപിഎം നേതാക്കളായ എളമരം കരീം,കെകെ രാഗേഷ്, കോണ്‍ഗ്രസ് അംഗങ്ങളായ രാജീവ് സാതവ്, സയ്യിദ് നസീര്‍ ഹുസൈന്‍, രിപുണ്‍ ബോറ, സജ്ഞയ് സിംഗ് എന്നിവരെയായിരുന്നു പാര്‍ലമെന്റില്‍ നിന്നും ഒരാഴ്ച്ചത്തേക്ക് സസ്പെന്റ് ചെയ്തത്.

ദില്ലി കലാപം: കുടുംബാംഗങ്ങളെ കാണണമെന്ന ഉമര്‍ഖാലിദിന്റെ ഹരജി തള്ളി ദില്ലി കോടതിദില്ലി കലാപം: കുടുംബാംഗങ്ങളെ കാണണമെന്ന ഉമര്‍ഖാലിദിന്റെ ഹരജി തള്ളി ദില്ലി കോടതി

Recommended Video

cmsvideo
Rajya Sabha Dy Chairman brings morning tea for protesting MPs in Parliament premises

കാര്‍ഷിക ബില്ലുകള്‍ പാസാക്കുന്ന വേളയില്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു. ഡയറിന് മുന്നില്‍ ബില്ല് കീറിയെറിയുകയുമുണ്ടായി. എന്നാല്‍ പ്രതിപക്ഷ പ്രതിഷേധം മറികടന്ന് ശബ്ദവോട്ടോടെ ബില്ല് പാസാക്കാന്‍ ഡെപ്യൂട്ടി ചെയര്‍മാര്‍ അനുമതി നല്‍കുകയായിരുന്നു. തിങ്കളാഴ്ചയാണ് എംപിമാരെ സസ്പെന്റ് ചെയ്തത്.

പുറത്താക്കൽ നടപടി പിൻവലിക്കില്ല, എംപിമാര്‍ മാപ്പ് പറഞ്ഞാല്‍ ആലോചിക്കാമെന്ന് വെങ്കയ്യ നായിഡു!പുറത്താക്കൽ നടപടി പിൻവലിക്കില്ല, എംപിമാര്‍ മാപ്പ് പറഞ്ഞാല്‍ ആലോചിക്കാമെന്ന് വെങ്കയ്യ നായിഡു!

കടുത്ത നടപടികളിലേക്ക് പ്രതിപക്ഷം, സഭ ബഹിഷ്ക്കരിച്ചു, സമ്മേളനം പൂർണമായും ബഹിഷ്ക്കരിക്കും!കടുത്ത നടപടികളിലേക്ക് പ്രതിപക്ഷം, സഭ ബഹിഷ്ക്കരിച്ചു, സമ്മേളനം പൂർണമായും ബഹിഷ്ക്കരിക്കും!

അനിശ്ചിതകാല സമരത്തിന് എംപിമാര്‍; ചായയുമായെത്തി ഉപാദ്ധ്യക്ഷൻ, അഭിനന്ദിച്ച് പ്രധാനമന്ത്രിഅനിശ്ചിതകാല സമരത്തിന് എംപിമാര്‍; ചായയുമായെത്തി ഉപാദ്ധ്യക്ഷൻ, അഭിനന്ദിച്ച് പ്രധാനമന്ത്രി

English summary
Farm bill; Rajya Sabha deputy chairman Harivansh Narayan Singh says he is fasting for a day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X