കാര്‍ഷിക നിയമം എത്രയും പെട്ടെന്ന് പിന്‍വലിക്കണം; കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കി ബംഗാളും
കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കി പശ്ചിമ ബംഗാള്‍ നിയമസഭ. കര്‍ഷക വിരുദ്ധമായ നിയമം എത്രയും പെട്ടെന്ന് പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണെന്ന് പ്രമേയത്തിലൂടെ ബംഗാള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പാര്‍മെന്‍ററി കാര്യവകുപ്പ് മന്ത്രി പാര്‍ത്ത ചാറ്റര്‍ജിയാണ് പ്രമേയമം അവതരിപ്പിച്ചത്. പ്രമേയത്തെ പിന്തുണച്ച് സംസാരിക്കവെ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രി മമത ബാനര്‍ജി നടത്തിയത്. പ്രമേയം എത്രയും പെട്ടെന്ന് പിന്‍വലിക്കാന്‍ കേന്ദ്രം തയ്യാറാവണമെന്ന് മമത ബാനര്‍ജി ആവശ്യപ്പെട്ടു.
കേന്ദ്രത്തിനെതിരായ പ്രമേയത്തെ സിപിഎമ്മും കോണ്‍ഗ്രസും പിന്തുണച്ചെങ്കിലും കുറച്ച് വർഷങ്ങൾക്ക് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ സമാനമായ നിയമങ്ങൾ പിന്‍വലിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസും തയ്യാറാവണമെന്ന് ആവശ്യപ്പെട്ടു. പ്രമേയത്തെ എതിര്‍ത്ത് ബിജെപി അംഗങ്ങല്‍ ജയ് ശ്രീം റാം മുഴക്കിയത് സഭയില്‍ ബഹളത്തിന് ഇടയാക്കി. ബിജെപി അംഗങ്ങള്‍ ഇറങ്ങിപ്പോയതോടെ ശബ്ദവോട്ടോടെ നിയമസഭ പ്രമേയം പാസാക്കി.
സഭാചട്ടം 169 പ്രകാരമാണ് പ്രമേയം അവതരിപ്പിച്ചത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി നേരത്തെ പഞ്ചാബ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, കേരളം, ഡൽഹി എന്നീ സംസ്ഥാനങ്ങൾ നേരത്തെ പ്രമേയം പാസാക്കിയിരുന്നു. നരേന്ദ്ര മോദി സര്‍ക്കാറിനെതിരെ ദില്ലിയില്‍ സമരം നടത്തുന്ന കര്‍ഷകരെ പിന്തുണച്ച് കൊൽക്കത്തയിൽ മൂന്നു ദിവസത്തെ പ്രക്ഷോഭ പരിപാടിക്ക് മുഖ്യമന്ത്രി മമത ബാനര്‍ജിയും തൃണൂല്‍ കോണ്‍ഗ്രസും ആഹ്വാനം ചെയ്തിരുന്നു.
ജെ ഡി എസ് പിളര്‍ന്നു; പ്രബല വിഭാഗം യു ഡി എഫി ലേക്ക്, ഒരു എം എല്‍ എയുടേയും പിന്തുണയെന്ന് നേതാക്കള്‍