കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിയാണയിലെ ബിജെപി സര്‍ക്കാര്‍ താഴെ വീഴുമോ? കര്‍ഷകര്‍ക്കായി രാജിക്കും തയ്യാറെന്ന് ജെജെപി എംഎംല്‍എ

Google Oneindia Malayalam News

ദില്ലി: കര്‍ഷക ബില്ലിനെതിരായി രാജ്യസഭയില്‍ പ്രതിഷേധം നടത്തിയ എട്ട് പ്രതിപക്ഷ എംപിമാരെ ഒരാഴ്ചത്തേക്ക് സഭയില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ്. ഉപാധ്യക്ഷനെ അപമാനിച്ചെന്നും സഭയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പെരുമാറിയെന്നും ആരോപിച്ചാണ് തൃണമൂൽ അം​ഗം ഡെറിക് ഒബ്രിയാൻ, കെ കെ രാ​ഗേഷ്, എളമരം കരീം എന്നിവര്‍ ഉൾപ്പടെയുള്ള അംഗങ്ങള്‍ക്കെതിരെ നടപടിയെടുത്തത്. അതേസമയം ബില്ലിനെതിരായ പ്രതിഷേധം രാജ്യത്തുടനീളം ശക്തമായി തന്നെ തുടരുകയാണ്. പ്രതിഷേധങ്ങള്‍ ഹരിയാണയിലെ ബിജെപി-ജെജെപി സഖ്യസര്‍ക്കാറിന്‍റെ നിലനില്‍പ്പിന് തന്നെ ഭീഷണിയുമായിരിക്കുകയാണ്.

ബിജെപി സഖ്യകക്ഷികള്‍ക്കിടയിലും

ബിജെപി സഖ്യകക്ഷികള്‍ക്കിടയിലും

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ഷ ബില്ലിനെതിരെ ബിജെപി സഖ്യകക്ഷികള്‍ക്കിടയില്‍ നിന്നും വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. വിവാദ ബില്ലുകൾ ലോക്സഭയിൽ അവതരിപ്പിച്ചതിനെ തുടർന്ന് അകാലി ദളിന്‍റെ കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ചിരുന്നു. നേരത്തെ ബില്ലുകളുടെ പിന്തുണച്ച അകാലി ദൾ പഞ്ചാബിൽ കർഷക പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ ബില്ലിനെതിരായി രംഗത്ത് വരികയായിരുന്നു.

ഹരിയാണയില്‍

ഹരിയാണയില്‍

പഞ്ചാബില്‍ അകാലി ദള്‍ നേരിട്ട അതേ പ്രതിസന്ധിയാണ് ഹരിയാണയില്‍ ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപി (ജനനായക്‌ ജനത പാർടി)യും നേരിടുന്നത്. കര്‍ഷകരെ പിണക്കി ഭരണസഖ്യത്തിൽ തുടർന്നാൽ ജനങ്ങളുടെ പിന്തുണ നഷ്ടപ്പെടുമെന്ന സ്ഥിതിയുണ്ടാകുമെന്നതാണ് ജെജെപിയെ ആശങ്കപ്പെടുത്തുന്നത്.

90 അംഗ നിയമസഭയിൽ

90 അംഗ നിയമസഭയിൽ

90 അംഗ നിയമസഭയിൽ ജെജെപിക്ക്‌ 10 എംഎൽഎമാരുണ്ട്‌. ജെജെപി വിട്ടുപോയാൽ സർക്കാരിന്‍റെ നിലനില്‍പ്പ് പ്രതിസന്ധിയിലാവും ബിജെപിക്ക്‌ 40 എംഎൽഎമാർ മാത്രമാണുള്ളത്‌. ഉപമുഖ്യമന്ത്രിയാ പാർടി നേതാവ്‌ ദുഷ്യന്ത്‌ ചൗതാലയോട്‌ എംഎൽഎമാർ ആവശ്യപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു.

ദുഷ്യന്തിന്റെ സഹോദരനും

ദുഷ്യന്തിന്റെ സഹോദരനും

ബില്ലിനെതിരായി പ്രതിഷേധം നടത്തിയ കര്‍ഷകര്‍ക്കെതിരായി ഉണ്ടായ പൊലീസ് മാര്‍ച്ചില്‍ പ്രതിഷേധിച്ച് ദുഷ്യന്തിന്റെ സഹോദരനും ജെജെപി യുവജനവിഭാഗം അധ്യക്ഷനുമായ ദിഗ്‌വിജയ്‌ ചൗതാല രംഗത്തുവന്നു. കുറ്റാക്കാര്‍ക്കെതിരായ പൊലീസുകാര്‍ക്കെതിരെ തക്കതായ നടപടി വേണമെന്ന് ദുശ്യന്ത് ചൗട്ടാലയും ആവശ്യപ്പെട്ടിരുന്നു.

കര്‍ഷകരുടെ പ്രതിഷേധത്തില്‍

കര്‍ഷകരുടെ പ്രതിഷേധത്തില്‍

ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാറിനെതിരായ കര്‍ഷകരുടെ പ്രതിഷേധത്തില്‍ ജെജെപിയുടെ രണ്ട് എംഎല്‍എമാരും അണിനിരന്നത്. ബർവാല എം‌എൽ‌എ ജോഗി റാം സിഹാഗും ഷഹാബാദ് എം‌എൽ‌എ രാം കരൺ കാലയുമാണ് കര്‍ഷകരുടെ പ്രതിഷേധങ്ങള്‍ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെതിയത്.

ദേശീയപാതയില്‍

ദേശീയപാതയില്‍

ഹിസാർ ജില്ലയിലെ സർസോദ് ഗ്രാമത്തിന് സമീപം കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തിലായിരുന്നു സിഹാഗ് അണിനിരന്നത്. ഹിസാറിനെ ചണ്ഡിഗഡുമായി ബന്ധിപ്പിക്കുന്ന ദേശീയപാതയില്‍ കർഷക പ്രതിഷേധം പൊലീസ് തടഞ്ഞു. എന്റെ നിയോജകമണ്ഡലത്തിലെ ആളുകൾ എന്നോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടാൽ ഞാൻ അതിനും തയ്യാറാണെന്നും സിഹാഗ് വ്യക്തമാക്കി.

ആധിപത്യം കര്‍ഷകര്‍ക്ക്

ആധിപത്യം കര്‍ഷകര്‍ക്ക്

കർഷകര്‍ ആധിപത്യം പുലർത്തുന്ന മണ്ഡലമാണ് സിഹാഗ്. ബില്ലുകൾ കർഷകര്‍ക്ക് അനുകൂലമാണെന്നായിരുന്നു നേരത്തെ കരുതിയത്. എന്നാൽ പിന്നീട് നിർദ്ദേശിച്ച മൂന്ന് നിയമങ്ങളും വിശദമായി പഠിച്ചു. തൽക്കാലം ബില്ലുകൾ പിൻവലിക്കണമെന്നാണ് ഇപ്പോള്‍ പറയാനുള്ളത്. പാർട്ടി യോഗത്തിൽ ഇക്കാര്യം ഉന്നയിക്കുമെന്നും സിഹാഗ് അഭിപ്രായപ്പെട്ടു.

ദുരിതം അനുഭവിക്കേണ്ടി വരിക

ദുരിതം അനുഭവിക്കേണ്ടി വരിക

ബില്ലുകൾ നടപ്പാക്കിയാല്‍ കൂടുതല്‍ ദുരിതം അനുഭവിക്കേണ്ടി വരിക കര്‍ഷ തൊഴിലാളികളാണ്. "തങ്ങളുടെ ഉൽ‌പ്പന്നങ്ങൾ‌ അവരുടെ വീടുകളിൽ‌ സൂക്ഷിക്കാൻ‌ സ്ഥലമില്ലാത്തതിനാൽ‌ കർഷകർ‌ അവരുടെ ഉൽ‌പ്പന്നങ്ങൾ‌ വിൽ‌ക്കാൻ‌ നിർബന്ധിതരാകുന്നു. സൂക്ഷിക്കാന്‍ കഴിയുന്നതിന്‍റെ പരിധി നീക്കം ചെയ്യുന്നതോടെ, വൻകിട മുതലാളിമാരാണ് നേട്ടമുണ്ടാക്കാന്‍ പോവുന്നതെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
കാര്‍ഷിക ബില്ലില്‍ ബിജെപിക്ക് അടിപതറുന്നു | Oneindia Malayalam
സര്‍ക്കാറിന് മുന്നില്‍ ആവശ്യം ഉന്നയിക്കും

സര്‍ക്കാറിന് മുന്നില്‍ ആവശ്യം ഉന്നയിക്കും

ഷഹബാദ് എം‌എൽ‌എ രാം കരൺ കല തന്റെ മണ്ഡലത്തിലെ കർഷകരുടെ ധർണയുടെ ഭാഗമാവുകയായിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് മുന്നിൽ അവരുടെ ആവശ്യങ്ങൾ ഉന്നയിക്കുമെന്ന് ഞാൻ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അന്നത്തെ സംസ്ഥാന മന്ത്രി ക്രിഷൻ കുമാർ ബേദിയെ പരാജയപ്പെടുത്തി നിയമസഭയില്‍ എത്തിയ വ്യക്തിയാണ് കരണ്‍ കല.

 ജോസ് കെ മാണി വിഭാഗം പിളര്‍പ്പിലേക്ക്? ഒരു വിഭാഗം യുഡിഎഫിലേക്ക്; നിലപാട് വ്യക്തമാക്കി ലീഗും ജോസ് കെ മാണി വിഭാഗം പിളര്‍പ്പിലേക്ക്? ഒരു വിഭാഗം യുഡിഎഫിലേക്ക്; നിലപാട് വ്യക്തമാക്കി ലീഗും

English summary
farm bill; Two Haryana JJP MLAs support farmers , says ready to resign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X