പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; പിന്നോട്ടില്ലെന്ന് രാഹുലും മമതയും; പ്രതിപക്ഷം രാഷ്ട്രപതിയെ കാണും
ദില്ലി: രാജ്യസഭയില്‍ നിന്നും പ്രതിപക്ഷ എംപിമാരെ സസ്പെന്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. നടപടിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി, തൃണമൂല്‍ കോണ്‍ഗ്രസ് എംപി മെഹുവ മൊയിത്ര, എളമരം കരീം എന്നിവര്‍ രംഗത്തെത്തി. സംഭവം അവിശ്വസനീയമാണെന്നും ജനാധിപത്യത്തിന്റെ മരണമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചു. പൂര്‍ണ്ണമായും രാജ്യത്തെ പൗരന്മാര് നരേന്ദ്രമോദിയുടെ സ്വേച്ഛാദിപത്യത്തിന് കീഴിലാകുന്നതിന് മുമ്പ് ശബ്ദമുയര്‍ത്തണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു.

എംപിമാര്‍ക്കെതിരെ നടപടി
എട്ട് എംപിമാരെയാണ് ഒരാഴ്ച്ചത്തേക്ക് രാജ്യസഭയില്‍ നിന്നും സസ്പെന്റ് ചെയ്തിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രിയാന്, കെകെ രാഗേഷ്, എളമരം കരീം, സജ്ഞയ് സിംഗ്, റിപൂന്‍ ബോറ, സയിദ് നാസിര്‍ ഹുസൈന്, രാജു സാതവ്, ദോല സെന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. പ്രതിഷേധത്തിനിടെ രാജ്യസഭാ ഉപാധ്യക്ഷനെ അപമാനിച്ച സംഭവത്തിലാണ് നടപടി.

പിന്നോട്ടില്ലെന്ന് മമത
കര്‍ഷകരുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നതിനായി പോരാടിയ എട്ട് എംപിമാരെ സസ്പെന്റ് ചെയ്ത നടപടി നിര്‍ഭാഗ്യകരമാണെന്ന് മമതാ ബാനര്‍ജി ട്വിറ്ററില്‍ കുറിച്ചു. ജനാധിപത്യത്തേയും അതിന്റെ തത്വങ്ങളേയും മാനിക്കാത്ത ഈ സ്വേച്ഛാദിപത്യ സര്‍ക്കാരിന്റെ മനോഭാവമാണ് ഈ നടപടിയിലൂടെ പ്രതിഫലിച്ചതെന്നും മമത പറഞ്ഞു. ഞങ്ങള്‍ പിന്നോട്ട് പോകില്ലെന്നും ഈ ഫാസിസ്റ്റ് സര്‍ക്കാരിനെതിരെ സഭയിലും തെരുവിലും പോരാടുമെന്നും മമത പ്രതികരിച്ചു.

ജനാധിപത്യത്തെ നിശബ്ദമാക്കുന്നു
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും നടപടിയെ അപലപിച്ച് രംഗത്തെത്തി. ജനാധിപത്യ ഇന്ത്യയുടെ വായടപ്പിക്കുന്നത് തുടരുകയാണെന്ന് രാഹുല്‍ ആശങ്ക പ്രകടിപ്പിച്ചു. 'ആദ്യംനിശബ്ദമാക്കുകയും പിന്നെ പാര്‍ലമെന്റില്‍ നിന്നും എംപിമാരെ സസ്പെന്റ് ചെയ്യുകയും കറുത്ത കാര്‍ഷിക നിയമങ്ങളെക്കുറിച്ചുള്ള കര്‍ഷകരുടെ ആശങ്കകള്‍ക്ക് നേരെ കണ്ണടക്കുകയുമാണ് ചെയ്യുന്നത്.' രാഹുല്‍ ഗാന്ധി പറഞ്ഞു. സര്‍ക്കാരിന്റെ അഹങ്കാരം രാജ്യത്ത് വലിയ സാമ്പത്തിക ദുരന്തമുണ്ടാക്കിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രതികരിച്ച് മെഹുവ മൊയിത്ര
തൃണമൂല്‍ എംപി മൊഹുവ മൊയിത്രയും സഭാ നടപടിക്കെതിരെ രംഗത്തെത്തി. ജനാധിപത്യത്തേയും നിയമവാഴ്ച്ചയയേും സസ്പെന്റ് ചെയ്ത ശേഷം ബിജെപി പാര്‍ലമെന്റില്‍ നിന്നും പ്രതിപക്ഷത്തെ തന്നെ സസ്പെന്റ് ചെയ്യുകയാണെന്ന് മെഹുവ മൊയിത്ര പ്രതികരിച്ചു. സസ്പെന്റ് ചെയ്ത് നിശബ്ദമാക്കാന്‍ കഴിയില്ലെന്ന്് എളമരം കരീം പറഞ്ഞു. കര്‍ഷകരുടെ പ്രക്ഷോഭത്തില്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും എളമരം കരീം ആവര്‍ത്തിച്ചു.

ഫാസ്സ്റ്റ് ഭരണകൂടം
എംപിമാരെ സസ്പെന്റ് ചെയ്തതിലൂടെ ബിജെപിയുടെ ഭീരുത്വമായ മുഖമാണ് പുറത്ത് വന്നതെന്നും എളമരം കരീം പറഞ്ഞു.ഫാസിസ്റ്റ് ഭരണകൂടങ്ങളെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പോക്കെന്നായിരുന്നു എംഎ ബേബിയുടെ പ്രതികരണം. കാര്‍ഷിക ബില്‍ സഭയില്‍ പാസാക്കിയ സംഭവത്തില്‍ ശിരോമണി അകാലി ദള്‍ മേധാവി എസ് സുഖ്ബീര്‍ സിംഗ് ബാദലിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇന്ന് വൈകുന്നേരം 4-40ന് പ്രസിഡണ്ട് രാംനാഥ് കോവിന്ദിനെ കാണും.
സസ്പെന്‍ഡ് ചെയ്തിട്ടും പുറത്ത് പോവാതെ എംപിമാര്‍; സഭ ഇന്നത്തേക്ക് പിരിഞ്ഞു, പുറത്തും പ്രതിഷേധം
കാർഷിക ബില്ലിലെ പ്രതിഷേധം: 8 പ്രതിപക്ഷ എംപിമാരെ പുറത്താക്കി, എളമരം കരീമും കെകെ രാഗേഷുമടക്കം
2000 രൂപ നോട്ടുകൾ കേന്ദ്രസർക്കാർ നിർത്തലാക്കും? ധനകാര്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ