കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഷിക ബില്ലിനെതിരെ കൈ കോര്‍ത്ത് പ്രതിപക്ഷം, 25ന് ബന്ദ്, രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ്

Google Oneindia Malayalam News

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ കാര്‍ഷിക ബില്ലുകള്‍ പാസ്സാക്കിയതിന് പിന്നാലെ പ്രതിഷേധം രാജ്യവ്യാപകമാക്കാനുളള നീക്കത്തില്‍ പ്രതിപക്ഷം. ഈ മാസം 25ന് പ്രതിഷേധ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് വിവിധ കര്‍ഷക സംഘടനകള്‍. പഞ്ചാബും ഹരിയാനയും അടക്കമുളള സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് ഘടകങ്ങളോട് പ്രക്ഷോഭം ശക്തമാക്കാനാണ് എഐസിസി നിര്‍ദേശിച്ചിരിക്കുന്നത്.

 ബിജെപി അംഗം രാജ്യസഭാ ഉപാധ്യക്ഷന്റെ ചെവിയില്‍ പറഞ്ഞതെന്ത്? ഗൂഢാലോചന ആരോപിച്ച് കോൺഗ്രസ് ബിജെപി അംഗം രാജ്യസഭാ ഉപാധ്യക്ഷന്റെ ചെവിയില്‍ പറഞ്ഞതെന്ത്? ഗൂഢാലോചന ആരോപിച്ച് കോൺഗ്രസ്

കാര്‍ഷിക ബില്ലുകള്‍ക്കെതിരെ 12 പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചിരിക്കുകയാണ്. രാജ്യസഭയില്‍ വോട്ടിനിടാതെ കാര്‍ഷിക ബില്ലുകള്‍ പാസ്സാക്കിയതിനെതിരെ 12 പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കള്‍ ചേര്‍ന്ന് രാഷ്ട്രപതിയെ കാണും. ഇന്ന് വൈകിട്ടാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിരിക്കുന്നത്. കാര്‍ഷിക ബില്ലുകള്‍ക്ക് അംഗീകാരം നല്‍കരുത് എന്ന് പ്രതിപക്ഷ കക്ഷികള്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടും.

protest

Recommended Video

cmsvideo
കാര്‍ഷിക ബില്ലില്‍ ബിജെപിക്ക് അടിപതറുന്നു | Oneindia Malayalam

കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സുഖ്ബീര്‍ ബാദലിന്റെ നേതൃത്വത്തില്‍ ശിരോമണി അകാലിദള്‍ നേതാക്കളും ഇന്ന് രാഷ്ട്രപതിയെ കാണുന്നുണ്ട്. വൈകിട്ട് 4.30നാണ് കൂടിക്കാഴ്ച. കാര്‍ഷിക ബില്ലിനോടുളള പ്രതിഷേധ സൂചകമായി ശിരോമണി അകാലിദള്‍ മന്ത്രിയായ ഹര്‍സിമ്രത് കൗര്‍ കേന്ദ്ര മന്ത്രിസഭയില്‍ നിന്നും രാജി വെച്ചിരുന്നു.

ആരാണ് നല്ല മുഖ്യൻ? ചൗഹാന്റെ ചോദ്യത്തിന് ഉത്തരം കമൽനാഥ്! കോൺഗ്രസ് ട്വീറ്റിലെ വീഡിയോയ്ക്ക് പിന്നിൽ?ആരാണ് നല്ല മുഖ്യൻ? ചൗഹാന്റെ ചോദ്യത്തിന് ഉത്തരം കമൽനാഥ്! കോൺഗ്രസ് ട്വീറ്റിലെ വീഡിയോയ്ക്ക് പിന്നിൽ?

കാര്‍ഷിക ബില്ലുകളുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിനെതിരെ ദേശീയ തലത്തില്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് കോണ്‍ഗ്രസ് രൂപം നല്‍കും. കര്‍ഷകരുടെ വികാരം കേന്ദ്ര സര്‍ക്കാര്‍ മനസ്സിലാക്കണമെന്നും അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും പ്രശ്‌നങ്ങള്‍ കണക്കിലെടുക്കാന്‍ തയ്യാറാകണമെന്നും കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു. കര്‍ഷക സംഘടനാ നേതാക്കളുടെ യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. കര്‍ഷകരെ വിശ്വസിപ്പിക്കാന്‍ സര്‍ക്കാരിനായിട്ടില്ല. സര്‍ക്കാര്‍ പറയുന്നതൊന്നും അവര്‍ വിശ്വസിക്കുന്നില്ലെന്നും കാര്‍ഷിക ബില്ലുകള്‍ സംശയാസ്പദം ആണെന്നും അദ്ദേഹം പറഞ്ഞു.

English summary
Farm Bills: Farmers organisations call for Bandh on September 25th
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X