കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഷിക ബില്ലുകള്‍ ചരിത്രപരമെന്ന് ബിജെപി; കര്‍ഷകരുടെ മരണ വാറണ്ടില്‍ ഒപ്പിടില്ലെന്ന് കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍ പാസാക്കുന്നതിനെതിരെ ശക്തമായ എതിര്‍പ്പുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. ബില്ലുകള്‍ ചരിത്രപരമാണെന്നും കര്‍ഷകരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുമെന്നുമായിരുന്നു കേന്ദ്ര കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ വാദം. കര്‍ഷകര്‍ക്ക് അവരുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ രാജ്യത്തിന്റെ എവിടെ വേണമെങ്കിലും വിപണനം നടത്താമെന്നും ഈ ബില്ലിന് മിനിമം താങ്ങുവിലയുമായി യാതൊരു ബന്ധവുമില്ലെന്ന് കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കര്‍ഷകര്‍ക്കെതിരായ ഈ മരണ വാറണ്ടില്‍ ഞങ്ങള്‍ ഒപ്പിടില്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

കെസി വേണുഗോപാല്‍

കെസി വേണുഗോപാല്‍

കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കം കോര്‍പ്പറേറ്റുകളെ സഹായിക്കാനാണെന്നും കര്‍ഷകരെ നാശത്തിലേക്ക് തള്ളിവിടുമെന്നും എംപി കെസി വേണുഗോപാല്‍ രാജ്യസഭയില്‍ പറഞ്ഞു. ബില്ല് സര്‍ക്കാര്‍ പുനഃപരിശോധിക്കുകയോ സെലക്ട് കമ്മിറ്റിക്ക് വിടുകയോ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

 മരണ വാറണ്ടില്‍ ഞങ്ങള്‍ ഒപ്പിടില്ല

മരണ വാറണ്ടില്‍ ഞങ്ങള്‍ ഒപ്പിടില്ല

പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയായ പര്‍താപ് സിംഗ് ബജുവയും ബില്ലിനെതിരെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. കര്‍ഷകരുടെ ഈ മരണ വാറണ്ടില്‍ ഞങ്ങള്‍ ഒപ്പിടില്ലെന്നും കാര്‍ഷിക വിപണിയെന്നത് സര്‍ക്കാരിന്റെ വിഷയാണെന്നും അദ്ദേഹം പറഞ്ഞു. എപിഎംസിയും എംഎസ്പിയും തമ്മില്‍ ബന്ധിപ്പിക്കരുത്. രാജ്യം പോരാടുന്ന സമയത്ത് ഈ ബില്‍ കൊണ്ടുവരേണ്ടതിന്റെ ആവശ്യകത എന്താണെന്ന് എനിക്ക് മനസിലാകുന്നില്ലെന്നും ബജ്ുവ വ്യക്തമാക്കി.

സെലക്ട് കമ്മിറ്റിക്ക്

സെലക്ട് കമ്മിറ്റിക്ക്

സിപിഐഎമ്മിന്റെ കെകെ രാഗേഷും തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രെയിനും ഡിഎംകെയുടെ ടി ശിവയും ബില്ല് രാജ്യസഭയുടെ സെലക്ട് കമ്മിറ്റിക്ക് വിടുന്നതിനുള്ള ഭേദഗതിയുമായി മുന്നോട്ട് പോയി. കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയും ബില്ലിനെതിരെ ശക്തമായി രംഗത്തെത്തി. എന്നാല്‍ ബില്ല് രാജ്യസഭയില്‍ പാസാകുമെന്ന് ഉറപ്പായിരിക്കുകയാണ്.

125 പേരുടെ പിന്തുണ

125 പേരുടെ പിന്തുണ

ബില്ലിന് രാജ്യസഭയില്‍ 125 പേരുടെ പിന്തുണ കേന്ദ്രസര്‍ക്കാര്‍ ഉറപ്പിച്ചു കഴിഞ്ഞു. ബിജു ജനതാതദളും വൈഎസ്ആര്‍ കോണ്‍ഗ്രസും ബില്ലിനെ പിന്തുണക്കും. ടിഡിപിയും ബില്ലിനെ പിന്തുണക്കുമെന്നാണ് സൂചന. കോണ്‍ഗ്രസ് എന്തുകൊണ്ടാണ് ബില്ലിനെ എതിര്‍ക്കുന്നതെന്നും കോണ്‍ഗ്രസ് ഭരിക്കുന്ന വര്‍ഷങ്ങളില്‍ ഗ്രാമീണ മേഖലയില്‍ നിന്നുള്ള വരുമാനം എന്തുകൊണ്ടാണ് കുറയുന്നതെന്നും ബിജെപി എംപി ഭൂപേന്ദര്‍ യാദവ് ചോദിച്ചു.

പ്രതിഷേധം

പ്രതിഷേധം

അതേസമയം കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിഷേധം പഞ്ചാബിലും ഹരിയാനയിലുമെല്ലാം കര്‍ഷക പ്രക്ഷോഭം ശക്തമാവുകയാണ്. പഞ്ചാബില്‍ നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കര്‍ശകരുെ ദില്ലി- ചണ്ഡിഗഢ് ദേശീയ ഹൈവേയില്‍ എത്തിരിയിരിക്കുകയാണ്.യ സിറഖ്പൂര്‍ മുതല്‍ ദില്ലി വരെ ട്രാക്ടര്‍ റാലി സംഘടിപ്പിക്കാനാണ് കര്‍ശകരുടെ നീക്കം.

English summary
Farm Bills In Rajya Sabha: said congress they will not sign on this death warrant of farmers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X