കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്ത് ദിവസത്തിനുള്ളില്‍ വായ്പ എഴുതി തള്ളും...... രാഹുലിന്റെ അനുമതി ലഭിച്ചെന്ന് ബാഗല്‍!!

Google Oneindia Malayalam News

റായ്പൂര്‍: ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രിയായി ഭൂപേഷ് സിംഗ് ബാഗലിനെ കോണ്‍ഗ്രസ് നിയമിച്ചിരിക്കുകയാണ്. എന്നാല്‍ ഇതിന് പിന്നാലെ ഏറ്റവും നിര്‍ണായകമായ പ്രഖ്യാപവും കോണ്‍ഗ്രസില്‍ നിന്നുണ്ടായിരിക്കുകയാണ്. കര്‍ഷകരുടെ വായ്പ പത്ത് ദിവസത്തിനുള്ളില്‍ തന്നെ എഴുതി തള്ളുമെന്നാണ് പ്രഖ്യാപനം. ബിജെപി സോഷ്യല്‍ മീഡിയയില്‍ അടക്കം വായ്പ എഴുതി തള്ളില്ല എന്ന് പ്രചാരണം നടത്തുന്നുണ്ട്.

ഈ പ്രചാരണത്തെ ഒറ്റയടിക്ക് പൊളിച്ചടുക്കുന്ന പ്രഖ്യാപനമാണ് കോണ്‍ഗ്രസില്‍ നിന്നുണ്ടായിരിക്കുന്നത്. അതേസമയം രാജസ്ഥാനിലും മധ്യപ്രദേശിലും മുഖ്യമന്ത്രിമാരായി തിരഞ്ഞെടുക്കപ്പെട്ടവര്‍ കഴിഞ്ഞ ദിവസം ഇതേ പ്രഖ്യാപനം നടത്തിയിരുന്നു. പക്ഷേ ഇവിടത്തെ കാര്യങ്ങളേക്കാള്‍ മോശമാണ് ഛത്തീസ്ഗഡിലെ അവസ്ഥ. അതുകൊണ്ട് വമ്പന്‍ പ്രതീക്ഷ ഉയര്‍ത്തുന്നതാണ് പ്രഖ്യാപനം. മറ്റ് കാര്‍ഷിക പ്രഖ്യാപനങ്ങളും ഇവിടെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ ട്വീറ്റ്

കോണ്‍ഗ്രസിന്റെ ട്വീറ്റ്

ഭൂപേഷ് ബാഗലിന് മുഖ്യമന്ത്രി പദം ഉറപ്പിച്ച് കൊണ്ടുള്ള ട്വീറ്റാണ് കോണ്‍ഗ്രസ് ചെയ്തത്. തുടര്‍ന്നാണ് കര്‍ഷക വായ്പകളെ കുറിച്ച് സംസാരിച്ചത്. തിരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനം ചെയ്തത് പോലെ കര്‍ഷക വായ്പകള്‍ പത്ത് ദിവസത്തിനുള്ളില്‍ എഴുതി തള്ളുമെന്ന് ട്വീറ്റില്‍ പറയുന്നു. സുതാര്യത ഉള്ളതും സത്യസന്ധമായതുമായ ഭരണം കോണ്‍ഗ്രസ് കാഴ്ച്ചവെക്കുമെന്നും, ആദ്യ നടപടിയായി കര്‍ഷകരുടെ വായ്പ എഴുതി തള്ളുമെന്നും ഭൂപേഷ് ബാഗല്‍ പറഞ്ഞു.

എന്തൊക്കെ തീരുമാനങ്ങള്‍

എന്തൊക്കെ തീരുമാനങ്ങള്‍

കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറഞ്ഞത് പോലെ കര്‍ഷക വായ്പകള്‍ പത്ത് ദിവസത്തിനുള്ളില്‍ എഴുതി തള്ളുമെന്ന് ബാഗല്‍ പറഞ്ഞു. ഇത് രണ്ട് ലക്ഷം വരെയുള്ള വായ്പകള്‍ക്കാണ് ബാധകമാവുക. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ പ്രത്യേകിച്ച് അരിയുടെ താങ്ങുവില ക്വിന്റലിന് 2500 രൂപയായി ഉയര്‍ത്തുന്നതാണ് അടുത്ത നീക്കം. അതേസമയം കേന്ദ്രസര്‍ക്കാര്‍ ക്വിന്റലിന് 1750 രൂപയാണ് നല്‍കുന്നത്. ഇതിനെ വെല്ലുന്ന വില നല്‍കാനാണ് തീരുമാനം.

കാര്‍ഷിക സംസ്ഥാനം

കാര്‍ഷിക സംസ്ഥാനം

ഛത്തീസ്ഗഡിനെ കാര്‍ഷിക സംസ്ഥാനമാക്കി മാറ്റാനാണ് ബാഗല്‍ ശ്രമിക്കുന്നത്. ജിഎസ്ടിയിലും നോട്ടുനിരോധനത്തിലും ഏറ്റവും നഷ്ടമുണ്ടായത് കാര്‍ഷിക മേഖലയ്ക്കാണ്. നോട്ടുനിരോധനം കാരണം താല്‍ക്കാലിക ആവശ്യങ്ങള്‍ക്ക് പോലും കര്‍ഷകര്‍ ബുദ്ധിമുട്ടിയിരുന്നു. ഉല്‍പ്പന്നങ്ങള്‍ പലതും വിറ്റുപ്പോവാത്ത അവസ്ഥയിലായിരുന്നു. കര്‍ഷകര്‍ രമണ്‍ സിംഗ് സര്‍ക്കാരിനെതിരെ സമരം ചെയ്‌തെങ്കിലും ഫലിച്ചില്ല. ഇത് സര്‍ക്കാര്‍ അടിച്ചമര്‍ത്തിയിരുന്നു.

മികച്ച വളര്‍ച്ച

മികച്ച വളര്‍ച്ച

കോണ്‍ഗ്രസ് മികച്ച വളര്‍ച്ച സംസ്ഥാനത്തിന് നേടിക്കൊടുക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഗ്രാമീണ മേഖല തകര്‍ന്ന് കിടക്കുകയാണെങ്കിലും നഗര മേഖലയില്‍ മികച്ച വളര്‍ച്ചയാണ് ഛത്തീസ്ഗഡ് നേടിയത്. അതുകൊണ്ട് തന്നെ കാര്‍ഷിക കടം എളുപ്പത്തില്‍ എഴുതി തള്ളാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസിന് ഉറപ്പാണ്. അതേസമയം ബിജെപിയുടെ എല്ലാ സാമ്പത്തിക സ്രോതസ്സുകളെയും തളര്‍ത്താനാണ് അടുത്ത നീക്കം. ആര്‍എസ്എസിന്റെ സ്വാധീന കേന്ദ്രങ്ങളും ഇല്ലാതാക്കും.

സുപ്രധാന നയം

സുപ്രധാന നയം

സര്‍ക്കാര്‍ ജോലിയെ ഇല്ലാതാക്കുന്ന സ്വകാര്യ മേഖലയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തും. കൂടുതല്‍ തൊഴിലവസരങ്ങള്‍ സര്‍ക്കാര്‍ മേഖലയില്‍ ഒരുക്കും. ആദിവാസികള്‍ക്കായി പ്രത്യേക വികസന നയം പാര്‍ട്ടിയും സര്‍ക്കാരും ചേര്‍ന്ന് കൊണ്ടുവരും. പോലീസ് അടക്കമുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ പ്രശ്‌നങ്ങളെ കോണ്‍ഗ്രസ് പരിഹരിക്കുമെന്നും ബാഗല്‍ പറഞ്ഞു. എല്ലാവരുടെയും വികസനമാണ് പ്രാധാന്യം. ബിജെപി കൊണ്ടുവന്ന എല്ലാ നയങ്ങളെയും പൊളിച്ചെഴുതാനാണ് തീരുമാനം.

വായ്പ എഴുതി തള്ളുമോ?

വായ്പ എഴുതി തള്ളുമോ?

എന്ത് വന്നാലും വായ്പ എഴുതി തള്ളുമെന്ന് ബാഗല്‍ പറഞ്ഞു. സാമ്പത്തിക പ്രശ്‌നം നേരിട്ടാല്‍ അത് പരിഹരിക്കും. അതേസമയം അടിസ്ഥാന സൗകര്യ മേഖലയില്‍ പൊളിച്ചെഴുത്തുണ്ടാകും. ബിജെപി ഇതിനെ തകര്‍ത്തിരിക്കുകയാണ്. അതേസമയം താന്‍ മാവോയിസ്റ്റ് വിഷയത്തെ ആയുധം കൊണ്ടല്ല ഇല്ലാതാക്കുകയെന്നും ബാഗല്‍ പറഞ്ഞു. അത് സാമ്പത്തിക-സാമൂഹിക വിഷയമാണ്. ആദിവാസികളുടെ പ്രശ്‌നം പരിഹരിക്കുകയാണ് ഇതിനുള്ള മാര്‍ഗം. അവരുടെ വിശ്വാസം നേടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ് ജയിച്ചതിന് കാരണം

കോണ്‍ഗ്രസ് ജയിച്ചതിന് കാരണം

ബിജെപി തങ്ങളെ വിലകുറച്ച് കണ്ടത് കൊണ്ടാണ് തോറ്റതെന്ന് ബാഗല്‍ പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് ബൂത്ത് തലം തൊട്ട് ട്രെയിനിംഗ് പരിപാടികളും സങ്കല്‍പ്പ് ശിവിരങ്ങളും നടത്തിയാണ് ശക്തിപ്പെട്ടത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മികച്ച മുന്നേറ്റമാണ് കോണ്‍ഗ്രസ് നടത്തിയത്. ബിജെപി തഴഞ്ഞവരെയാണ് കോണ്‍ഗ്രസ് ചേര്‍ത്ത് നിര്‍ത്തിയത്. സ്ത്രീകള്‍ കൂട്ടത്തോടെ കോണ്‍ഗ്രസിന് വോട്ട് ചെയ്തു. സത്രീ സ്ഥാനാര്‍ത്ഥികളും കോണ്‍ഗ്രസിനുണ്ടായിരുന്നു. ഒന്‍പത് സ്ത്രീകളാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇതെല്ലാം കോണ്‍ഗ്രസിന്റെ വിജയത്തിന് കാരണമായെന്നും ബാഗല്‍ വ്യക്തമാക്കി.

രാഹുല്‍ ഗാന്ധിയുടെ വിജയ ഫോര്‍മുല തീവ്ര ഹിന്ദുത്വം.... ഇനി എല്ലാ തിരഞ്ഞെടുപ്പുകളും ഈ രീതിയില്‍!!രാഹുല്‍ ഗാന്ധിയുടെ വിജയ ഫോര്‍മുല തീവ്ര ഹിന്ദുത്വം.... ഇനി എല്ലാ തിരഞ്ഞെടുപ്പുകളും ഈ രീതിയില്‍!!

കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കാന്‍ കാരണമെന്ത്..... എല്ലാം രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം!!കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കാന്‍ കാരണമെന്ത്..... എല്ലാം രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം!!

English summary
farm loan waiver within 10 days bhupesh baghel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X