കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടം എഴുതിതള്ളിയാല്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവില്ല; പണം തിരികെ നല്‍കണം: ഗീതാ ഗോപിനാഥ്

Google Oneindia Malayalam News

ദില്ലി: കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുന്ന സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ വിമര്‍ശനവുമായ ഐഎംഎഫ് മുഖ്യ സാമ്പത്തിക വിദഗ്ദ ഗീതാ ഗോപിനാഥ്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നത് കര്‍ഷകരുടെ പ്രശ്‌നങ്ങളെ പൂര്‍ണ്ണായി ഇല്ലാതാക്കുന്നില്ല. കര്‍ഷകര്‍ക്ക് പണം തിരികെ നല്‍കുന്ന ഇടപാടുകളാണ് മെച്ചപ്പെട്ട പരിഹാരമെന്നും ഗീതാ ഗോപിനാഥ് വ്യക്തമാക്കുന്നു.

കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ പൂര്‍ണ്ണായി പരിഹരിക്കാന്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നത് കൊണ്ട് സാധിക്കില്ല. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് മികച്ച സാങ്കേതി വിദ്യയും വിത്തുകളും നല്‍കുന്നതിനാണ് ശ്രദ്ധചെലുത്തേണ്ടതെന്ന് ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിന്റെ പരിപാടിക്കിടെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗീത ഗോപിനാഥ് വ്യക്തമാക്കി.

gitagopinath

അധികാരത്തില്‍ വന്നതിന് പിന്നാലെ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ കാര്‍ഷിക കടങ്ങല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ എഴുതിതള്ളിയിരുന്നു. ഈ പാത പിന്തുടര്‍ന്ന് മറ്റ് സംസ്ഥാന ഗവര്‍ണ്‍മെന്റുകളും രംഗത്തെത്തി. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്ന രീതിക്കെതിരെ മുന്‍ ആര്‍ബിഐ ഗവര്‍ണ്ണര്‍ രഘുറാം രാജനും രംഗത്തെത്തിയിരുന്നു.

English summary
Farm Loan Waivers Do Not Solve Any Problems, Cash Transfers Better: IMF Chief Economist Gita Gopinath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X