കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധികാരം പിടിച്ച് നാലാംനാള്‍ ആദ്യ പ്രഖ്യാപനം; 3 സംസ്ഥാനങ്ങളിലേയും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും

Google Oneindia Malayalam News

Recommended Video

cmsvideo
3 സംസ്ഥാനങ്ങളിലേയും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് ലഭിച്ച മേല്‍ക്കൈ കോണ്‍ഗ്രസ്സിന് നല്‍കുന്ന ആശ്വാസം ചെറുതല്ല. ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിന് ഭരണം ലഭിച്ചത് പാര്‍ട്ടി പ്രവര്‍ത്തകരിലും ആവേശം നിറയ്ക്കുന്നു. പൊതു തിരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനാല്‍ ഭരണം ലഭിച്ച സംസ്ഥാനങ്ങളിലെ തീരുമാനങ്ങള്‍ കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമാണ്.

ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അത് പാര്‍ട്ടിക്ക് തിരിച്ചടി നല്‍കുമെന്ന കാര്യത്തില്‍ മറിച്ചൊരു അഭിപ്രായമില്ല. ഈ പശ്ചാത്തലത്തിലാണ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ഏറെയൊന്നും വൈകാതെ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവുന്നത്.. വിശദാംശങ്ങള്‍ ഇങ്ങനെ..

വാഗ്ദാനം പാലിക്കാന്‍

വാഗ്ദാനം പാലിക്കാന്‍

മധ്യപ്രദേശിലും രാജസ്ഥാനിലും മുഖ്യമന്ത്രിമാരെ പ്രഖ്യാപിച്ച് 24 മണിക്കൂര്‍ തികയുന്നതിന് മുമ്പാണ് തിരഞ്ഞെടുപ്പില്‍ തങ്ങള്‍ നല്‍കിയ വാഗ്ദാനം പാലിക്കാന്‍ പോവുന്നതായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിപ്രഖ്യാപിക്കുന്നത്.

കാര്‍ഷിക കടങ്ങള്‍

കാര്‍ഷിക കടങ്ങള്‍

മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ്സിനെ ഭരണത്തിലേറ്റിയ കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ എത്രയും വേഗം എഴുതിതള്ളുമെന്നാണ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. അധികാരത്തിലേറിയാല്‍ പത്തി ദിവസത്തിനകം കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുമെന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം.

കമല്‍നാഥിനെ തിരഞ്ഞെടുത്തതിന് പിന്നാലെ

കമല്‍നാഥിനെ തിരഞ്ഞെടുത്തതിന് പിന്നാലെ

മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമല്‍നാഥിനെ തിരഞ്ഞെടുത്തതിന് പിന്നാലെ രാജസ്ഥാനില്‍ അശോക് ഗെലോട്ടിനേയും മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് തൊട്ടടുത്ത നിമിഷമാണ് രാഹുലിന്റെ പ്രഖ്യാപനമുണ്ടായത്.

അസംതൃപ്തര്‍

അസംതൃപ്തര്‍

രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കര്‍ഷകര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങളിലൂന്നിക്കൊണ്ടായിരുന്നു കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ പ്രചരണം നടത്തിയിരുന്നത്. ബിജെപി ഭരണത്തില്‍ കര്‍ഷകര്‍ തീര്‍ത്തും അസംതൃപ്തരായിരുന്നു.

കോണ്‍ഗ്രസ് പ്രചരണങ്ങള്‍

കോണ്‍ഗ്രസ് പ്രചരണങ്ങള്‍

ഇത് മുതലെടുത്ത് കാര്‍ഷിക പ്രശ്‌നങ്ങളില്‍ ബിജെപിയെ പ്രതിക്കൂട്ടിലാക്കുന്നതില്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയായിരുന്നു കോണ്‍ഗ്രസ് പ്രചരണങ്ങള്‍. ഈ പ്രചരണത്തിന്റെ ഭാഗമായിട്ടാണ് അധികാരം ലഭിച്ചാല്‍ 10 ദിവസത്തിനുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുമെന്നുള്ള രാഹുലിന്റെ പ്രഖ്യാപനം ഉണ്ടാവുന്നത്.

മോദി ഒന്നും ചെയ്തില്ല

മോദി ഒന്നും ചെയ്തില്ല

മധ്യപ്രേദേശിലെ വിദിഷയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് രാഹുല്‍ പ്രഖ്യാപനം നടത്തിയത്. മോദി മൂന്നരലക്ഷം കോടി രൂപയുടെ കടം എഴുതി തള്ളിയെങ്കിലും കര്‍ഷകര്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

ബിജെപിയും വിലിയിരുത്തുന്നു

ബിജെപിയും വിലിയിരുത്തുന്നു

കര്‍ഷകര്‍ പാര്‍ട്ടിയെ പുറംതള്ളിയതാണ് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായതെന്ന് ബിജെപിയും വിലിയിരുത്തുന്നു. ലോകസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതിനാല്‍ കര്‍ഷകരോഷം തണുപ്പിക്കാന്‍ കാര്‍ഷിക വായ്പ എഴുതി തള്ളാന്‍ കേന്ദ്രസര്‍ക്കാരും നീക്കം നടത്തുന്നുണ്ട്.

നാല് ലക്ഷം കോടി

നാല് ലക്ഷം കോടി

രാജ്യത്തെ നാല് ലക്ഷം കോടിയുടെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാനാണ് കേന്ദ്രസര്‍ക്കാറിന്റെ ആലോചന. ശക്തികാന്ത ദാസ് ആര്‍.ബി.ഐ ഗവര്‍ണറായി ചുമതലയേറ്റെടുത്തതോടെ ഇത്തരം നീക്കങ്ങള്‍ അതിവേഗത്തില്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്

അത്ര എളുപ്പമല്ല

അത്ര എളുപ്പമല്ല

അതേസമയം, വായ്പ എഴുതി തള്ളല്‍ അത്ര എളുപ്പത്തില്‍ നടക്കില്ലെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. നിലവില്‍ എതാണ്ട് 6.27 ലക്ഷം കോടിയാണ് ഇന്ത്യയുടെ ധനകമ്മി. വായ്പകള്‍ എഴുതി തള്ളിയാല്‍ ഇത് വീണ്ടും ഉയരും.

അടുത്ത തിരഞ്ഞെടുപ്പിലും

അടുത്ത തിരഞ്ഞെടുപ്പിലും

കിട്ടാകടം മൂലം പ്രതിസന്ധിയിലായ ബാങ്കുകള്‍ക്ക് വായ്പയുടെ ഭാരം കൂടി നിലവില്‍ വഹിക്കാനാവില്ല. എങ്കിലും കാര്‍ഷിക വായ്പകള്‍ എഴുതി തള്ളാനുള്ള തീരുമാനത്തിനെതിരെ എതിര്‍പ്പുയരില്ലെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടല്‍. തിരഞ്ഞെടുപ്പിന് മുമ്പ് കടങ്ങള്‍ എഴുതിതള്ളന്‍ സാധ്യമായില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രധാന വാഗ്ദാനമായിരിക്കും കാര്‍ഷികടങ്ങള്‍ എഴുതിതള്ളല്‍.

English summary
farm loans waiver soon in mp,rajasthan,chhattisgrah-rahul
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X