• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൂടുതല്‍ പേര്‍ക്ക് എന്‍ഐഎ സമന്‍സ്, ഹാജരാകില്ലെന്ന് കര്‍ഷക നേതാവ്, പ്രക്ഷോഭകരുടെ യോഗം 18ന്

ദില്ലി: കര്‍ഷക സമരം പൊളിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എന്‍ഐഎയെ ഉപയോഗിക്കുന്നു എന്ന് ആക്ഷേപം. കര്‍ഷക സമരത്തിലെ നോതാക്കള്‍ക്കും അവരെ പിന്തുണച്ചവര്‍ക്കും ദേശീയ അന്വേഷണ ഏജന്‍സി സമന്‍സ് നല്‍കിയതാണ് ഈ ആക്ഷേപത്തിന് കാരണം. നിരോധിത ഖലിസ്താനി സംഘടനയുടെ പണം കര്‍ഷക സമരക്കാര്‍ വാങ്ങി എന്നാണ് കേന്ദ്രസര്‍ക്കാര്‍ ആരോപിക്കുന്നത്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുകയാണ് എന്‍ഐഎ. ഇതിന്റെ ഭാഗമായിട്ടാണ് നാല് പേര്‍ക്ക് സമന്‍സ് അയച്ചത്.

ലോക് ഭലായ് ഇന്‍സാഫ് വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റ് ബാല്‍ദേവ് സിങ് സിര്‍സ, സമരത്തെ പിന്തുണച്ച മാധ്യമപ്രവര്‍ത്തകന്‍ ബല്‍തേജ് പന്നു, വ്യവസായി ഇന്ദ്രപാല്‍ സിങ് തുടങ്ങി നാല് പേര്‍ക്കാണ് എന്‍ഐഎ സമന്‍സ് ലഭിച്ചിരിക്കുന്നത്. കൂടുതല്‍ പേര്‍ക്ക് വൈകാതെ സമന്‍സ് നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഞായറാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് സമന്‍സില്‍ പറയുന്നത്. എന്നാല്‍ ഞായറാഴ്ച ഹാജരാകില്ലെന്ന് സിര്‍സ പറഞ്ഞു.

കുഞ്ഞാലിക്കുട്ടി വാദിച്ചത് മജീദിന് വേണ്ടി; ഹൈദരലി തങ്ങള്‍ വഹാബിനെ സ്ഥാനാര്‍ഥിയാക്കി... അന്ന് നടന്നത്

തിങ്കളാഴ്ച കര്‍ഷക സമര നേതാക്കളുടെ യോഗം ചേരുന്നുണ്ട്. ചൊവ്വാഴ്ചയാണ് കേന്ദ്രസര്‍ക്കാരും കര്‍ഷക നേതാക്കളും തമ്മിലുള്ള അടുത്ത ചര്‍ച്ച. ഈ ചര്‍ച്ചയില്‍ സ്വീകരിക്കേണ്ട നിലപാട്, എന്‍ഐഎ സമന്‍സില്‍ സ്വീകരിക്കേണ്ട നിലപാട് എന്നിവ സംബന്ധിച്ച് തിങ്കളാഴ്ച ചേരുന്ന കര്‍ഷകരുടെ യോഗം ചര്‍ച്ച ചെയ്യും. അതിന് ശേഷണാണ് എന്‍ഐഎക്ക് മുമ്പാകെ ഹാജരാകണമോ എന്ന് തീരുമാനിക്കുക. മറ്റൊരു തിയ്യതിയിലാകും ഹാജരാകുക എന്ന് സിര്‍സയുമായി അടുപ്പമുള്ളവര്‍ മാധ്യമങ്ങളെ അറിയിച്ചു. സമരം ദുര്‍ബലപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്ന് സമരക്കാര്‍ ആരോപിക്കുന്നു.

സ്വന്തം പാര്‍ട്ടി രൂപീകരിക്കും; പിന്തുണ യുഡിഎഫിന്, 10 ലക്ഷം അംഗങ്ങള്‍!! സമദൂരം വിട്ട് വ്യാപാരികള്‍

കര്‍ഷക സമരക്കാര്‍ക്കിടയില്‍ ഖലിസ്താനികളുണ്ട് എന്ന് കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഈ വാദം സമരക്കാര്‍ തള്ളുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് സിര്‍സയെ ചോദ്യം ചെയ്യുന്നത്. ഖലിസ്താനി സംഘടന ഇന്ത്യയിലെ നിരവധി സംഘടനകള്‍ക്ക് പണം കൈമാറി എന്നാണ് കേസ്. കേസ് അന്വേഷിക്കുന്ന എന്‍ഐഎ ഇത്തരം സംഘടനകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ തീവ്രവാദം വളര്‍ത്താനാണ് ഖലിസ്താനി സംഘടനകള്‍ പണം നല്‍കിയത് എന്ന് എന്‍ഐഎ പറയുന്നു.

cmsvideo
  കർഷകരോടാ കളി.. 26ന് രാജ്യത്തെ നടുക്കുന്ന ട്രാക്ടർ പ്രയോഗം

  കോണ്‍ഗ്രസ് കേന്ദ്ര നേതാക്കള്‍ കേരളത്തിലേക്ക്; മൂന്ന് പേര്‍ക്ക് ചുമതല, സുപ്രധാന പ്രഖ്യാപനമുണ്ടായേക്കും

  English summary
  Farm Union Leader Baldev Singh Sirsa says will not appear before NIA on Sunday
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X