കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് ലൈവിലെത്തി കര്‍ഷകന്‍റെ ആത്മഹത്യ, ഉന്നതതല അന്വേഷണത്തിന് ഉത്തരവ്

  • By
Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാന്‍ സര്‍ക്കാരിനെ പ്രതികൂട്ടിലാക്കി കര്‍ഷകന്‍റെ ആത്മഹത്യ, കാര്‍ഷിക കടം സര്‍ക്കാര്‍ എഴുതി തള്ളിയില്ലെന്ന് കുറ്റപ്പെടുത്തിയാണ് രാജസ്ഥാനിലെ താക്രി ഗ്രാമത്തിലെ 45 കാരനായ സോഹന്‍ ലാല്‍ ആത്മഹത്യ ചെയ്തത്. സര്‍ക്കാരിനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത പിന്നാലെയായിരുന്നു ആത്മഹത്യ സംഭവത്തില്‍ സര്‍ക്കാര്‍ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

<strong>4 ലക്ഷം അംഗങ്ങളെ ചേര്‍ക്കണമെന്ന് അമിത് ഷാ, കേരളത്തില്‍ കുറുക്കുവഴി തേടി നേതാക്കള്‍</strong>4 ലക്ഷം അംഗങ്ങളെ ചേര്‍ക്കണമെന്ന് അമിത് ഷാ, കേരളത്തില്‍ കുറുക്കുവഴി തേടി നേതാക്കള്‍

armersuicide

ആത്മഹത്യയ്ക്ക് മുന്‍പ് സ്വന്തം മൊബൈലില്‍ സോഹന്‍ ലാന്‍ വീഡിയോ എടുത്ത് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. വീഡിയോ കണ്ട് അയല്‍വാസികള്‍ എത്തിയപ്പോഴേക്കും സോഹന്‍ വിഷം കഴിച്ചിരുന്നു. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.

ഭരണത്തില്‍ ഏറി 10 ദിവസത്തിനുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നടപ്പാക്കിയില്ലെന്ന് സോഹന്‍ ലാല്‍ കുറ്റപ്പെടുത്തി. അവര്‍ ഇപ്പോള്‍ അധികാരത്തിലെത്തി. പക്ഷേ, അവരുടെ വാഗ്ദാനത്തിനെന്ത് പറ്റി? സോഹന്‍ വീഡിയോയില്‍ പറഞ്ഞു.

<strong>ബിജെപി ബന്ധത്തില്‍ പിസിക്ക് വീണ്ടും തിരിച്ചടി; യുഡിഎഫിനൊപ്പമെന്ന് പഞ്ചായത്ത് പ്രസിഡന്‍റും അംഗവും</strong>ബിജെപി ബന്ധത്തില്‍ പിസിക്ക് വീണ്ടും തിരിച്ചടി; യുഡിഎഫിനൊപ്പമെന്ന് പഞ്ചായത്ത് പ്രസിഡന്‍റും അംഗവും

ഞാന്‍ മരിക്കുകയാണ്, പക്ഷേ കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഇനിയെങ്കിലും പരിഹരിക്കണമെന്ന് അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനോട് താന്‍ ആവശ്യപ്പെടുകയാണ്. ഏതെങ്കിലും തരത്തില്‍ വേദനപ്പിച്ചിട്ടുണ്ടെങ്കില്‍ എന്‍റെ കുടുംബം എന്നോട് ക്ഷമിക്കണം. എന്‍റെ മരണത്തോടെ ഗ്രാമത്തില്‍ ഐക്യം ഉണ്ടാകുമെന്നാണ് കരുതുന്നത്, വീഡിയോയില്‍ പറയുന്നു.

മൂന്ന് ലക്ഷം രൂപയാണ് ഇയാള്‍ വിവിധ ബാങ്കുകളില്‍ നിന്നായി കടമെടുത്തത് എന്നാണ് വിവരം. അതേസമയം രണ്ട് ലക്ഷം വരെയുള്ള തുക എഴുതി തള്ളുമെന്നതായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

<strong>വീണ്ടും നടുങ്ങി നായിഡു, നാല് എംപിമാര്‍ക്ക് പിന്നാലെ മുന്‍ എംഎല്‍എ ബിജെപിയില്‍</strong>വീണ്ടും നടുങ്ങി നായിഡു, നാല് എംപിമാര്‍ക്ക് പിന്നാലെ മുന്‍ എംഎല്‍എ ബിജെപിയില്‍

English summary
Farmer commits suicide after uploading facebook video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X