കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർഷകന്റെ മരണം; ട്രാക്ടർ മറിയുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് പോലീസ്

Google Oneindia Malayalam News

ദില്ലി; വിവാദ കാർഷിക നിയമങ്ങൾക്കെതിരെ റിപബ്ലിക്ക് ദിനത്തിൽ കർഷകർ നടത്തിയെ ട്രാക്ടർ റാലിക്കിടെ കർഷകൻ മരിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് പോലീസ്. ഉത്തരാഖണ്ഡ് സ്വദേശിയായ നവദീപ് സിംഗ് ആയിരുന്നു മരിച്ചത്. പോലീസ് വെടിവെച്ചാണ് നവദീപ് കൊല്ലപ്പെട്ടതെന്നായിരുന്നു കർഷകർ ആരോപിച്ചത്. അതേസമയം ബാരിക്കേഡിൽ തട്ടി ട്രാക്ടർ മറിഞ്ഞാണ് കർഷകൻ മരിച്ചതെന്ന് ദില്ലി പോലീസ് പറഞ്ഞു.ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടിട്ടുണ്ട്.

photo-2021-01-27-09-

സിസിടിവി ദൃശ്യങ്ങളിൽ പോലീസ് വെച്ച മഞ്ഞ ബാരിക്കേഡിൽ തട്ടി നീല നിറത്തിലുള്ള ട്രാക്ടർ മറിയുന്നതാണ് ഉള്ളത്. രണ്ട് തവണ മറിഞ്ഞായിരുന്നു അപകടം. അതേസമയം പോലീസിന്റെ വെടിയേറ്റാണ് നവദീപിന്റെ ട്രാക്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതെന്നും തുടർന്ന് ബാരിക്കേഡിൽ ഇടിച്ച് മറിയുകയായിരുന്നുവെന്നും കർഷകർ ആരോപിച്ചു. നവദീപിന്റെ മൃതദേഹവുമായി കർഷകർ ഇന്നലെ രാത്രി റോഡ് ഉപരോധിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. രാത്രിയോടെ മൃതദേഹം സമരകേന്ദ്രത്തിലേക്ക് മാറ്റി.

അടുത്തിടെയാണ് നവദീപിന്റെ വിവാഹം കഴിഞ്ഞതെന്നും പോലീസാണ് മരണത്തിന് ഉത്തരവാദിയെന്നും ബന്ധുക്കൾ ആരോപിച്ചു. അതേസമയം ട്രാക്ടർ റാലിക്കിടെയുണ്ടായ സംഘർഷത്തിൽ ട്രാക്ടർ മറിഞ്ഞ് മറ്റ് രണ്ട് കർഷകർക്ക് കൂടി പരിക്കേറ്റിരുന്നു.
അപ്രതീക്ഷിത സംഘർഷത്തിനായിരുന്നു റിപബ്ലിക് ദിനത്തിൽ ദില്ലി സാക്ഷ്യം വഹിച്ചത്. ആയിരക്കണക്കിന് കർഷകരാണ് പതാകകളും മുദ്രാവാക്യങ്ങളുമായി ചെങ്കോട്ടയിലേക്ക് പ്രവേശിച്ചത്.

ചെങ്കോട്ട കീഴടക്കിയ കർഷകർ അവിടെ പതാക സ്ഥാപിച്ചു. പലയിടത്തും കർഷകരെ തടയാൻ പോലീസ് ശ്രമിച്ചതോടെ കർഷകരും പോലീസും തമ്മിൽ നേർക്ക് നേർ നിലയുറപ്പിച്ചു.സംഘർഷത്തിൽ നിരവധി പേർക്ക് പോലീസുകാർക്കും പരിക്കേറ്റിരുന്നു.അതേസമയം അനിഷ്ട സംഭവങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. ബാഹ്യശക്തികളും സാമൂഹ്യവിരുദ്ധരും റാലിയിലേക്ക് ഇരിച്ച് കയറി സംഘർഷം അഴിച്ചുവിടുകയായിരുന്നുവെന്നും സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി.

എം സ്വരാജിനെതിരെ കെ ബാബു? മൂവാറ്റുപുഴയിൽ ജോസഫ് വാഴയ്ക്കൻ.. എറണാകുളത്ത് തന്ത്രം മെനഞ്ഞ് കോൺഗ്രസ്എം സ്വരാജിനെതിരെ കെ ബാബു? മൂവാറ്റുപുഴയിൽ ജോസഫ് വാഴയ്ക്കൻ.. എറണാകുളത്ത് തന്ത്രം മെനഞ്ഞ് കോൺഗ്രസ്

ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനും എല്ലാം സജ്ജം; തീരുമാനമാകതെ കെസി ജോസഫ് മുതല്‍ പിസി ജോര്‍ജ് വരെഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനും എല്ലാം സജ്ജം; തീരുമാനമാകതെ കെസി ജോസഫ് മുതല്‍ പിസി ജോര്‍ജ് വരെ

ദില്ലി ശാന്തം; കര്‍ഷകര്‍ സിംഘുവിലേക്ക് മടങ്ങി, കലാപത്തിന് കേസ് എടുക്കുമെന്ന് പൊലീസ്ദില്ലി ശാന്തം; കര്‍ഷകര്‍ സിംഘുവിലേക്ക് മടങ്ങി, കലാപത്തിന് കേസ് എടുക്കുമെന്ന് പൊലീസ്

Recommended Video

cmsvideo
ഇന്ത്യയുടെ ഒളിംപിക് മെഡല്‍ ജേതാവിന്റെ പൂര്‍ണ്ണ പിന്തുണ കര്‍ഷകര്‍ക്ക് | Oneindia Malayalam

English summary
farmer dies after truck overturns says police out cctv footage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X