കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്കെതിരെ വ്യത്യസ്ത പ്രതിഷേധം; ഉള്ളി കൃഷിക്കാരന്റെ വിയര്‍പ്പില്‍ നിന്ന്!! ഒബാമയോട് സംവദിച്ചയാള്‍

Google Oneindia Malayalam News

Recommended Video

cmsvideo
മോദിയ്ക്ക് ഉള്ളി വിറ്റ കാശ് അയച്ച് കർഷകൻ | Oneindia Malayalam

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പക്ഷേ ആദ്യമായിട്ടായിരിക്കും ഇത്തരത്തില്‍ ഒരു പ്രതിഷേധം നേരിടേണ്ടി വരുന്നത്. മഹാരാഷ്ട്രയിലെ കര്‍ഷകന്റെ പ്രതിഷേധം ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. തന്റെ ഏറെ കാലത്തെ അധ്വാനത്തിന്റെ ഫലം മോദിക്ക് മണി ഓര്‍ഡര്‍ അയച്ചിരിക്കുകയാണ് കര്‍ഷകന്‍.

മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹവുമായി സംവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുത്ത കര്‍ഷകനാണ് തന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ഉള്ളി കര്‍ഷകനായ സഞ്ജയ് സാത്തിയാണ് പ്രതിഷേധ മണി ഓര്‍ഡര്‍ അയച്ചത്. സംഭവം ഇങ്ങനെ....

സഞ്ജയ് സാത്തിയുടെ പ്രതിഷേധം

സഞ്ജയ് സാത്തിയുടെ പ്രതിഷേധം

ഉത്തരേന്ത്യന്‍ വിപണിയില്‍ പ്രധാനമാണ് വലിയ ഉള്ളി. ഉള്ളി വില ഉയരുന്നതും കുറയുന്നതും രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് വരെ കാരണമാകുമെന്നാണ് പറയാറ്. എന്നാല്‍ ഇപ്പോള്‍ വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. അതാകട്ടെ കര്‍ഷകന്റെ നട്ടെല്ല് ഒടിക്കുന്നതിന് സമമാണ്. ഈ പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തിലാണ് സഞ്ജയ് സാത്തിയുടെ പ്രതിഷേധം.

നാസ് മാസത്തെ വരുമാനം 1000 രൂപ

നാസ് മാസത്തെ വരുമാനം 1000 രൂപ

നാസിക്കിലെ നിഫാദ് സ്വദേശിയാണ് സഞ്ജയ്. ഇദ്ദേഹം തന്റെ നാല് മാസത്തെ അധ്വാനത്തിന്റെ ഫലം പ്രധാനമന്ത്രിക്ക് മണി ഓര്‍ഡര്‍ അയച്ചിരിക്കുകയാണ്. ഉള്ളി വില്‍ക്കാനെത്തിയപ്പോള്‍ ലഭിച്ച വില വളരെ കുറവ്. കിലോയ്ക്ക് ഒരു രൂപ വച്ച തരാമെന്നാണ് കച്ചവടക്കാര്‍ പറഞ്ഞത്. ഏറെ നേരത്തെ വില പേശലിന് ശേഷം 1.40 രൂപ തരാമെന്നായി.

ഈ തുക എനിക്ക് വേണ്ട

ഈ തുക എനിക്ക് വേണ്ട

750 കിലോ ഉള്ളി വിറ്റത് 1064 രൂപയ്ക്ക്. ഈ തുക എനിക്ക് വേണ്ടെന്ന് സഞ്ജയ് തീരുമാനിച്ചു. പ്രധാനമന്ത്രിക്ക് അയച്ചുകൊടുക്കുകയും ചെയ്തു. മണി ഓര്‍ഡര്‍ അയക്കുന്നതിന് 54 രൂപ വേറെയും ചെലവായെന്ന് സഞ്ജയ് പറയുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി തനിക്ക് ബന്ധമില്ലെന്നും തന്റെ പ്രതിഷേധം അറിയിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒബാമയുടെ സംവദിച്ച വ്യക്തി

ഒബാമയുടെ സംവദിച്ച വ്യക്തി

നവംബര്‍ 29നാണ് സഞ്ജയ് മണി ഓര്‍ഡര്‍ അയച്ചത്. ഇന്ത്യയിലെ വലിയ ഉള്ളി ഉല്‍പ്പാദനത്തില്‍ പകുതിയും നാസിക്ക് ജില്ലയില്‍ നിന്നാണ്. 2010ല്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ അദ്ദേഹവുമായി സംവദിക്കാന്‍ കേന്ദ്രം ചില കര്‍ഷകരെ തിരഞ്ഞെടുത്തിരുന്നു. അതില്‍ ഒരാളായിരുന്നു സഞ്ജയ് സാത്തി.

ഞാൻ പോരാളിയാണ്: യാചകനല്ല, കോൺഗ്രസിനും ബിജെപിക്കും കെസിആറിന്റെ മറുപടി, കോൺഗ്രസിലേക്കില്ലെന്ന്ഞാൻ പോരാളിയാണ്: യാചകനല്ല, കോൺഗ്രസിനും ബിജെപിക്കും കെസിആറിന്റെ മറുപടി, കോൺഗ്രസിലേക്കില്ലെന്ന്

English summary
Farmer gets Rs 1,064 for 750 kg of onion; sends money to PM Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X