34കാരന്റെ വയറ്റില്‍ നീക്കം ചെയ്തത് 140 നാണയങ്ങളും 150 ആണികളും
ഹരിയാന : വയറു വേദന കാരണം ആശുപത്രിയിലെത്തിയ കര്‍ഷകന്റെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 140 നാണയങ്ങളും 150 ആണികളും. പഞ്ചാബിലെ ഭട്ടിന്‍ഡയിലാണ് സംഭവം. 34 കാരനായ രാജ്പാല്‍ സിങിന്റെ വയറ്റില്‍ നിന്നുമാണ് ഇവ നീക്കം ചെയ്തത്.
എപ്പോഴും രാജ്പാല്‍ സിങിനെ വയറു വേദന അലട്ടിയിരുന്നു. പല ആശുപത്രികളും കയറിയിറങ്ങിയെങ്കിലും വയറു വേദനയുടെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ ഒരു ഡോക്ടര്‍ക്കുമായില്ല. ഒടുവില്‍ പഞ്ചാബിലെ ഒരു പ്രാദേശിക ആശുപത്രിയിലെ ഗാസ്‌ട്രോ എന്റോളജിസ്റ്റ് ഡോ. ഗംഗാദീപ് ഗോയലിനെ രാജ്പാല്‍ സമീപിച്ചു. ആമാശയത്തിന്റെ എക്‌സ് റേ എടുക്കാനും എന്‍ഡോസ്‌കോപ്പി ചെയ്യാനും ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.

എന്‍ഡോസ്‌കോപ്പിയില്‍ വയറ്റില്‍ കെട്ടിക്കിടക്കുന്ന നാണയങ്ങളുടേയും ആണികളുടേയും ദൃശ്യങ്ങള്‍ തെളിഞ്ഞു. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ ലോഹ ഉത്പന്നങ്ങള്‍ നീക്കം ചെയ്യുകയായിരുന്നു. ബാറ്ററി, സ്‌ക്രൂ, നട്ട്, ബോള്‍ട്ട് ദ്രവിച്ച കമ്പി കഷ്ണങ്ങള്‍ എന്നിവയും വയറ്റില്‍ നിന്നും നീക്കം ചെയ്തു.
ഇനിയും ലോഹങ്ങള്‍ വയറ്റിലുണ്ടെന്നും മറ്റൊരു ശസ്ത്രക്രിയയിലൂടെ മാത്രമേ ഇത് നീക്കം ചെയ്യാന്‍ സാധിക്കുകയുള്ളു എന്നും ഡോ. ഗംഗാദീപ് പറഞ്ഞു. ലോഹങ്ങള്‍ കഴിക്കുന്നത് തന്റെ ഒരു ശീലമായിരുന്നുവെന്ന് രാജ്പാല്‍ സിങ് പറയുന്നു. ജൂസിനൊപ്പമൊ പാലിനൊപ്പമോ ആയിരുന്നു ഇത് കഴിച്ചിരുന്നതെന്നും രാജ്പാല്‍ സിങ് പറഞ്ഞു












Click it and Unblock the Notifications