Get Updates
Get notified of breaking news, exclusive insights, and must-see stories!

കൃഷിഭൂമി വിറ്റ 5 ലക്ഷം രൂപ മണ്ണില്‍ കുഴിച്ചിട്ട് കര്‍ഷകന്‍; സ്ഥലം മറന്നു, മഴ പെയ്തപ്പോള്‍ സംഭവിച്ചത്...

രാജസ്ഥാനിലെ ഒരു കര്‍ഷകന് പറ്റിയ അബദ്ധം ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായി. കൃഷി ഭൂമി വിറ്റ് കിട്ടിയ പണം കള്ളന്മാരെ ഭയന്ന് അദ്ദേഹം കൃഷിയിടത്തില്‍ കുഴിച്ചിടുകയായിരുന്നു. പിന്നീട് കുഴിച്ചിട്ട സ്ഥലം മറന്നുപോയി. സംശയം തോന്നിയ സ്ഥലത്തെല്ലാം കുഴിച്ചുനോക്കി. അവസാനം ഭാര്യയെയും മക്കളെയും വിവരമറിയിച്ചു. എല്ലാവരും തിരഞ്ഞിട്ടും ഫലമുണ്ടായില്ല. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം മഴ പെയ്തപ്പോള്‍ പണം അടങ്ങിയ കവര്‍ മണ്ണ് നീങ്ങി പൊന്തിവന്നു. പക്ഷേ, നോട്ട് കെട്ടുകള്‍ ഉപയോഗശൂന്യമായിരുന്നു. ബാങ്കിനെ ബന്ധപ്പെട്ടപ്പോള്‍ അവരും കൈമലര്‍ത്തി.

ടിജി മോഹന്‍ദാസിന് ജാമ്യം; പോലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി തള്ളി, വീഴ്ച പറ്റി
ടിജി മോഹന്‍ദാസിന് ജാമ്യം; പോലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി തള്ളി, വീഴ്ച പറ്റി

രാജസ്ഥാനിലെ ബലോത്ര ജില്ലയിലുള്ള പച്പദ്ര ഗ്രാമത്തിലെ കര്‍ഷകന്‍ മങ്കിലാല്‍ മേഘ്‌വാള്‍ തന്റെ ഉടമസ്ഥതയിലുള്ള കൃഷി സ്ഥലം വിറ്റത് കഴിഞ്ഞ വര്‍ഷമാണ്. അഞ്ച് ലക്ഷം രൂപ കിട്ടി. കൃഷിസ്ഥലത്ത് കൊച്ചു വീടു പണിയാം എന്ന് പദ്ധതിയിട്ട അദ്ദേഹം കള്ളന്മാരുടെ കണ്ണില്‍പ്പെടാതിരിക്കാനാണ് കുഴിച്ചിട്ടത്. കൈയ്യില്‍ കരുതിയാല്‍ വീട്ടിലുള്ളവര്‍ ചെലവഴിക്കുമോ എന്ന ഭയവും അദ്ദേഹത്തിനുണ്ടായിരുന്നു.

rajasthan famrner buried money

തുടര്‍ന്നാണ് ഒരു പ്ലാസ്റ്റിക് കവറിലാക്കി ആരോടും പറയാതെ കുഴിച്ചിട്ടത്. മദ്യപാന ശീലമുള്ള മങ്കിലാല്‍ എവിടെയാണ് പണം കുഴിച്ചിട്ടത് എന്ന് മറന്നുപോയി. എത്ര ആലോചിചിട്ടും ഓര്‍ത്തെടുക്കാന്‍ സാധിച്ചില്ല. ദിവസങ്ങളോളം ആരും അറിയാത്ത സ്വന്തമായി തിരഞ്ഞു. അവസാനം ഭാര്യയോടും മക്കളോടും പറഞ്ഞു. അച്ഛന്‍ തമാശ പറയുകയാണ് എന്നാണ് അവര്‍ ആദ്യം കരുതിയത്. മങ്കിലാല്‍ അവരോട് സംഭവം വിശദീകരിച്ചു. ഇതോടെ അവരും കുറേ ദിവസം തിരഞ്ഞു.

യുഎഇ സൗജന്യ വിസ പ്രഖ്യാപിച്ചു; ഇന്ത്യക്കാര്‍ക്ക് മാത്രം, 20000 വിസ റെഡി, മാനദണ്ഡങ്ങള്‍ അറിയാം
യുഎഇ സൗജന്യ വിസ പ്രഖ്യാപിച്ചു; ഇന്ത്യക്കാര്‍ക്ക് മാത്രം, 20000 വിസ റെഡി, മാനദണ്ഡങ്ങള്‍ അറിയാം

ആര്‍ക്കും പണം കുഴിച്ചിട്ട സ്ഥലം കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് ശ്രമം ഉപേക്ഷിച്ചു. നാണക്കേട് ഭയന്ന് ഇവര്‍ ആരോടും വിഷയം പറഞ്ഞില്ല. ഒരു വര്‍ഷത്തിന് ശേഷം പണം കണ്ടെത്തി. മഴ പെയ്തപ്പോള്‍ വിത്ത് പാകുന്നതിന് കൃഷി സ്ഥലം ഉഴുതുമറിച്ചു. ശക്തമായ മഴയില്‍ പണം അടങ്ങിയ കവര്‍ മണ്ണ് നീങ്ങി പുറത്തുവന്നു. മങ്കിലാലിന്റെ ഭാര്യയും മകനും കൃഷിസ്ഥലത്ത് പോയപ്പോഴാണ് കവര്‍ കണ്ടത്. എന്നാല്‍ എല്ലാം ചിതലരിച്ചിരുന്നു.

 സ്വര്‍ണവില കുറഞ്ഞു; വന്‍ കുതിപ്പിന് ബ്രേക്കിട്ട് സ്വര്‍ണം, ഇന്നത്തെ പവന്‍ വില അറിയാം
സ്വര്‍ണവില കുറഞ്ഞു; വന്‍ കുതിപ്പിന് ബ്രേക്കിട്ട് സ്വര്‍ണം, ഇന്നത്തെ പവന്‍ വില അറിയാം

നോട്ട് കെട്ടുകള്‍ കഷ്ണങ്ങളായിട്ടുണ്ട്. ചില നോട്ടുകളുടെ മിക്ക ഭാഗവും ചിതല്‍ തിന്നു. എന്തു ചെയ്യുമെന്ന് അറിയാതെ മങ്കിലാല്‍ പണവുമായി സമീപത്തെ ബാങ്കിലെത്തി. ഇത്രയും നശിച്ച നോട്ടുകെട്ടുകള്‍ തിരിച്ചെടുക്കാന്‍ സാധിക്കില്ലെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. പചപദ്രയിലെ എസ്ബിഐ ശാഖയിലും ബലോത്രയിലെ ജില്ലാ ബ്രാഞ്ചിലും പണവുമായി പോയി. ജയ്പൂരിലെ ബാങ്കിന്റെ പ്രധാന ഓഫീസുമായി ബന്ധപ്പെടാനാണ് ഇവിടെയുള്ള ജീവനക്കാര്‍ നിര്‍ദേശിച്ചത്. അത്രയും ദൂരം പോകാനുള്ള പണമില്ലാത്തതിനാല്‍ ശ്രമം ഉപേക്ഷിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+