Get Updates
Get notified of breaking news, exclusive insights, and must-see stories!

പണം അഥവാ ഉള്ളി ആളെക്കൊല്ലി!

ഹൈദരാബാദ്: പണം അഥവാ ഉള്ളി ആളെക്കൊല്ലി! ഉള്ളിക്ക് രാജ്യത്ത് വിലക്കയറ്റമായതോടെ കര്‍ഷകര്‍ക്ക് മാത്രമായിരുന്നു അല്പം നേട്ടം. അതുകൊണ്ടാകുമല്ലോ കര്‍ഷകനെ കൊന്ന് ഉള്ളിനിറച്ച ചാക്കുമായി അജ്ഞാതന്‍ മുങ്ങി. ആന്ധ്രയിലെ നവാബ്പട്ട് ജില്ലയിലാണ് സംഭവം. യല്ലാഹ് എന്ന കര്‍ഷകനാണ് കൊല്ലപ്പെട്ടത്.

150 കിലോ ഉള്ളിയുമായി അയല്‍ ജില്ലയായ രംഘ റെഡ്ഡിയിലേക്ക് പുറപ്പെട്ടതായിരുന്നു യല്ലാഹ്. വഴിമധ്യേയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ പക്കലുണ്ടായിരുന്ന ഉള്ളിച്ചാക്കും കൊലയാളി സ്വന്തമാക്കിയന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ടായുളടെ പഴയ സ്ഥലവുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. അതിനാല്‍ കൊലയുടെ കാരണം ഈ തര്‍ക്കമാകുമെന്നും പൊലീസ് സംശയിക്കുന്നു.

Onion

യല്ലായിയുടെ മകന്‍ രാമുലു പരാതി നല്‍കിയതനുസരിച്ച് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്തുനിന്ന് 150 കിലോ നഷ്ടപ്പെട്ടതുകാരണം ഉള്ളിക്ക് വേണ്ടിയാവാം കൊലനടത്തിയതെന്നാണ് പ്രാഥമിക നഗമനം. സമീപകാലത്ത് വര്‍ധിക്കുന്ന ഉള്ളിവില കുറച്ചൊന്നുമല്ല ജനങ്ങളെ ബുന്ധിമുട്ടിലാക്കിയിരിക്കുന്നത്. ഒരു കിലോ ഉള്ളിക്ക് 70 രൂപവരെയാണ് ആന്ധ്രയില്‍ വില.

ഉള്ളി വിലവര്‍ദ്ധനവിന് കാരണം ഇടനിലക്കാരും കച്ചവടക്കാരുമാണ് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് ഒന്നും ചെയ്യാനില്ല എന്നായിരുന്നു കേന്ദ്രമന്ത്രി കപില്‍ സിബല്‍ പ്രതികരിച്ചിരുന്നത്. ഉള്ളിവില നിയന്ത്രിക്കാന്‍ കര്‍ഷകര്‍ക്കെ കഴിയൂ എന്നാണ് വിലയിരുത്തല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+