Get Updates
Get notified of breaking news, exclusive insights, and must-see stories!

കറിയില്‍ ഉപ്പില്ല; ഭാര്യയെ കൊന്ന് ആത്മഹത്യ ചെയ്തു

റാഞ്ചി: പരപുരുഷ ബന്ധത്തിന്റെ പേരില്‍ ഭാര്യയേയും കാമുകനേയും കൊല്ലുന്ന വാര്‍ത്തകളൊക്കെ ഇപ്പോള്‍ പതിവായി തുടങ്ങിയിരിക്കുന്നു. എന്നാല്‍ കറിയില്‍ ഉപ്പ് പോരാത്തതിന് ഭാര്യയെ കൊന്ന കഥ കേട്ടിട്ടുണ്ടോ....?

കറിയില്‍ ഉപ്പിടാത്തതിന് ഭാര്യയെ കൊന്ന കര്‍ഷകന്‍ ഒടുവില്‍ ആത്മഹത്യ ചെയ്തു. ഝാര്‍ഖണ്ഡിലെ സിംദേഗ ജില്ലയില്‍ ജനുവരി രണ്ടിന് വൈകുന്നേരം ആണ് സംഭവം.

Jharkhand Map

പുനീത് എന്ന യുവ കര്‍ഷകനാണ് തന്റെ ഭാര്യയായ ശോഭയെ കൊന്നിട്ട് ആത്മഹത്യ ചെയ്തത്. ശോഭ ഉണ്ടാക്കിയ വെജിറ്റബിള്‍ കറിയില്‍ ഉപ്പിടാന്‍ മറന്നുപോയിരുന്നുവത്രെ. ഇതേ ചൊല്ലി രണ്ട് പേരും വാക്കുതര്‍ക്കമായി. തര്‍ക്കം മൂത്തപ്പോള്‍ പുനീത് കയ്യില്‍ കിട്ടിയ കോടാലി കൊണ്ട് ശോഭയെ ആഞ്ഞ് വെട്ടി.

കുറച്ച് കഴിഞ്ഞപ്പോഴാണ് തന്റെ പ്രിയതമ കൊല്ലപ്പെട്ട വിവരം പുനീത് തിരിച്ചറിഞ്ഞത്. പിന്നെ ഒന്നും ആലോചിച്ചില്ല. വീടിന്റെ ഉത്തരത്തില്‍ കെട്ടിത്തൂങ്ങി. ഭാര്യ ശോഭയുടെ സാരി ഉപയോഗിച്ചാണ് പുനീത് ആത്മഹത്യ ചെയ്തത്.

പുനീതും ശോഭയും തമ്മില്‍ കറിയില്‍ ഉപ്പിടാത്തിന്റെ പേരില്‍ തര്‍ക്കം ഉണ്ടായ വിവരം അയല്‍ വാസികളാണ് പോലീസിനെ അറിയിച്ചത്. കൊലപാതകത്തിനും ആത്മഹത്യക്കും കാരണം ഇതുതന്നെയാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി പോലീസ് അറിയിച്ചു.

സംഭസമയത്ത് പുനീത് അമിതമായി മദ്യപിച്ചിരുന്നുവത്രെ. പുനീതിന് 30 വയസ്സും ശോഭക്ക് 25 വയസ്സും ആയിരുന്നു പ്രായം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+