കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്ക് പെപ്‌സികോ നഷ്ടപരിഹാരം നല്‍കണമെന്ന് കര്‍ഷക നേതാക്കള്‍

Google Oneindia Malayalam News

ദില്ലി: ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷകരെ പീഡിപ്പിച്ചതിനും ഭീഷണിപ്പെടുത്തിയതിനും പെപ്‌സികോ ഇന്ത്യ നഷ്ടപരിഹാരം നല്‍കണമെന്ന് കര്‍ഷക സംഘടന നേതാക്കള്‍. ഞായറാഴ്ച, ദില്ലിയില്‍ നടന്ന ഒരു കോണ്‍ഫറന്‍സില്‍ മറ്റൊരു 'പെപ്‌സികോ ഇന്ത്യ Vs ഫാര്‍മേഴ്സ് എപ്പിസോഡ്' ഇന്ത്യയില്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് കര്‍ഷക നേതാക്കള്‍ ഉറപ്പുനല്‍കി.

കമ്പനി രജിസ്റ്റര്‍ ചെയ്ത വിവിധതരം ഉരുളക്കിഴങ്ങ് അനധികൃതമായി വളര്‍ത്തിയെന്നാരോപിച്ച് ഭക്ഷ്യ പാനീയ ഭീമനായ പെപ്‌സികോ നാല് കര്‍ഷകരെ നേരത്തെ കോടതിയിലേക്ക് വലിച്ചിഴച്ചിരുന്നു. പ്ലാന്റ് വെറൈറ്റി പ്രൊട്ടക്ഷന്‍ (പിവിപി) അവകാശങ്ങള്‍ ഉന്നയിച്ച് വിവിധതരം ഉരുളക്കിഴങ്ങ് വളര്‍ത്തിയെന്നാരോപിച്ച് സബര്‍കന്ത, അരവല്ലി ജില്ലകളില്‍ നിന്നുള്ള ഒമ്പത് കര്‍ഷകര്‍ക്കെതിരെയും പെപ്‌സികോ കേസ് നല്‍കി. എന്നാല്‍ പേറ്റന്റ് ലംഘിച്ചുവെന്നാരോപിച്ച് നാല് ഇന്ത്യന്‍ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരായ കേസ് പെപ്‌സികോ പിന്നീട് പിന്‍വലിച്ചു.

നാല് മേഖലകളിൽ നിന്നായി നാല് വർക്കിംഗ് പ്രസിഡന്റുമാർ; മഹാരാഷ്ട്ര മോഡൽ ദേശീയ തലത്തിലേക്കുംനാല് മേഖലകളിൽ നിന്നായി നാല് വർക്കിംഗ് പ്രസിഡന്റുമാർ; മഹാരാഷ്ട്ര മോഡൽ ദേശീയ തലത്തിലേക്കും

ഗുജറാത്തിലെ ഒമ്പത് ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരായ പെപ്‌സികോ ഇന്ത്യ നിയമ കേസ് കര്‍ഷക നേതാക്കള്‍ പുന -പരിശോധിക്കുകയും ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള കര്‍മപദ്ധതിയെക്കുറിച്ചും ഇന്നലെ നടന്ന യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഇന്ത്യയിലെ സസ്യവൈവിധ്യ സംരക്ഷണവും കര്‍ഷകാവകാശ സംരക്ഷണ നിയമവും (പിപിവി, എഫ്ആര്‍) മുന്‍നിര്‍ത്തി കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തങ്ങള്‍ കൂട്ടായി പ്രവര്‍ത്തിക്കുമെന്ന് കര്‍ഷക സംഘടനകളെ പ്രതിനിധീകരിക്കുന്ന നേതാക്കള്‍ പറഞ്ഞു.

potato

പിപിവി, എഫ്ആര്‍ അതോറിറ്റിയുടെ അംഗീകാരമില്ലാതെ കര്‍ഷകര്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിക്കാന്‍ കഴിയാത്തവിധം നിയമത്തില്‍ വ്യവസ്ഥ ഏര്‍പ്പെടുത്തണം. ഏതെങ്കിലും രജിസ്റ്റര്‍ ചെയ്ത ബ്രീഡര്‍മാര്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നേടുന്നുണ്ടെങ്കില്‍, രാജ്യത്ത് എവിടെയും കര്‍ഷകര്‍ക്ക് വിവിധ തരത്തിലുള്ള പിന്തുണ നല്‍കുന്നതിന് നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം കര്‍ഷകരെ സഹായിക്കാന്‍ സ്വമേധയാ കേസെടുക്കാനുള്ള അധികാരങ്ങള്‍ അതോറിറ്റിക്ക് നല്‍കണമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

എല്ലാ പിവിപി സര്‍ട്ടിഫിക്കറ്റുകളിലും സെക്ഷന്‍ 39 (1) (iv) അനുസരിച്ച് സര്‍ട്ടിഫിക്കറ്റ് താല്‍ക്കാലികമാക്കുന്ന ഒരു നിബന്ധന അടങ്ങിയിരിക്കണം. രജിസ്റ്റര്‍ ചെയ്ത ബ്രീഡര്‍ അല്ലെങ്കില്‍ പ്രതിനിധി ഇത് പരിപാലിക്കുന്നില്ലെങ്കില്‍ പിവിപി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഭേദഗതി വരുത്തിയ വിത്ത് ബില്‍ പോലെ പാര്‍ലമെന്റില്‍ ഏതെങ്കിലും നിയമനിര്‍മ്മാണങ്ങളിലൂടെ കര്‍ഷകരുടെ വിത്ത് അവകാശത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.

രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷക നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളായ പഞ്ചാബ് സ്റ്റേറ്റ് ഫാര്‍മേഴ്സ് കമ്മീഷന്‍, കര്‍ണാടക കാര്‍ഷിക വില കമ്മീഷന്‍ തുടങ്ങിയവയുടെ ചെയര്‍പേഴ്സണ്‍ ഡോ. ടി എന്‍ പ്രകാശ് അടക്കം യോഗത്തിലുണ്ടായിരുന്നു.

English summary
Farmer leaders demanded Pepsico to give compensation to potato farmers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X