കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രം ബംഗാളിൽ: ഞങ്ങളും അവിടേക്ക് പോകുമെന്ന് കർഷക സംഘടനകൾ, ബിജെപിക്കെതിരെ കർഷകർക്കിടയിൽ പ്രചാരണം

Google Oneindia Malayalam News

കൊൽക്കത്ത: പശ്ചിമബംഗാളിൽ അധികാരമുറപ്പിക്കാൻ ബിജെപി കരുനീക്കങ്ങൾ നടത്തുന്നതിനിടെ ബിജെപിക്കെതിരെ നീങ്ങി കർഷകർ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തണമെന്ന ആവശ്യവുമായി കർഷക സമരക്കാരാണ് രംഗത്തിറങ്ങുന്നത്. കേന്ദ്രസർക്കാർ മുഴുവൻ കൊൽക്കത്തയിലായതിനാൽ കർഷകരും അവിടേക്ക് തന്നെ പോകുകയാണെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞിരുന്നു. മാർച്ച് 13ന് കൊൽക്കത്തയിലെത്തി സംസ്ഥാനത്തെ കർഷകരുമായി സംവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഐസക് പിണറായിക്കൊരു പണികൊടുത്തിട്ടുണ്ട്;ഷാ അങ്ങനെ വെറുതേ പറഞ്ഞുപോകുന്ന ആളല്ലെന്ന് ഐസക്കിനറിയാം'

പശ്ചിമബംഗാളിന് പുറമേ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലേക്കും ഉടൻ പുറപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. മാർച്ച് 12, 13, 14 തിയ്യതികളിലായി സംസ്ഥാനത്ത് മഹാപഞ്ചായത്തുകൾ ചേരുകയും കർഷകരുമായി സംവദിക്കുകയും ചെയ്യും. പശ്ചിമബംഗാളിന് പുറമേ 14, 15, തിയ്യതികളിൽ ഒഡിഷയിലും കർണ്ണാടകടയിൽ 20, 21, 22 തിയ്യതികളിലും മഹാ പഞ്ചായത്തുകൾ നടക്കും. ഭഗത് സിംഗ് ജന്മവാർഷികത്തിൽ ജയ്പൂരിലും കിസാൻ മഹാപഞ്ചായത്ത് ചേരും.

 rakesh-tikait-

Recommended Video

cmsvideo
കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹം ചുമത്തിയതിന് വിമര്‍ശനം | Oneindia Malayalam

അന്താരാഷ്ട്ര വനിതാ ദിനാശംസകള്‍, ചിത്രങ്ങള്‍ കാണാം

കേന്ദ്രസർക്കാർ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കണമെന്ന നിലപാടിലാണ് സമരം ചെയ്യുന്ന കർഷകർ. അല്ലാത്ത പക്ഷം സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും കർഷകർ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. അതേ സമയം തങ്ങളുന്നയിച്ച ആവശ്യങ്ങളെല്ലാം അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്നും കർഷക നേതാവ് രാകേഷ് ടിക്കായത്ത് വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ പാസാക്കിയ കർഷക ദ്രോഹ നിയമങ്ങളെല്ലാം പിൻവലിക്കമെന്നാവശ്യപ്പെട്ട് ദില്ലിയിലെ അതിർത്തികളിൽ നടത്തിവരുന്ന സമരം നൂറ് ദിവസം പിന്നിട്ടുകഴിഞ്ഞിട്ടുണ്ട്. പഞ്ചാബ്, ഹരിയാണ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കർഷകരാണ് ദില്ലിയിൽ പ്രതിഷേധവുമായി തുടരുന്നത്.

കാതറിന്‍ ട്രിസയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

English summary
Farmer leaders going to West Bengal to campaign against BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X