കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകനെ പോലീസ് സ്‌റ്റേഷനില്‍ മൂത്രം കുടിപ്പിച്ചു

Google Oneindia Malayalam News

ഝാന്‍സി: പോലീസ് സ്‌റ്റേഷനില്‍ വെച്ച് എസ് ഐ മൂത്രം കുടിപ്പിച്ചു എന്ന പരാതിയുമായി കര്‍ഷകന്‍ എസ് പി ഓഫീസില്‍ പരാതി നല്‍കി. ഉത്തര്‍ പ്രദേശിലെ ഝാന്‍സിക്കടുത്ത് ലളിത്പൂരിലാണ് സംഭവം. സ്റ്റേഷന്‍ ഓഫീസറെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ലളിത്പൂര്‍ ജില്ലയിലെ ബോറൂണ്ടയിലെ കാന്‍ഷി റാം എന്ന കര്‍ഷകനാണ് പരാതിക്കാരന്‍.

സ്വന്തം സ്ഥലത്ത് കൃഷി ചെയ്യുന്നതില്‍ നിന്നും കാന്‍ഷി റാമിനെ വിലക്കി ഒരു സംഘം ഭീഷണിപ്പെടുത്തിയിരുന്നത്രെ. ഇക്കാര്യം കാണിച്ച് കാന്‍ഷി റാം അടുത്തുളള പോലീസ് സ്‌റ്റേഷനില്‍ ഒരു പരാതിയും നല്‍കിയിരുന്നു. ഈ പരാതിയെക്കുറിച്ച് അന്വേഷിക്കാനെന്ന വ്യാജേന പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി മര്‍ദ്ദിക്കുകയും മൂത്രം കുടിപ്പിക്കുകയുമായിരുന്നു.

uttar-pradesh

മെഹ്രോണി പോലീസ് സ്‌റ്റേഷന്‍ ഓഫീസര്‍ വിജയ് സിംഗാണ് കാന്‍ഷി റാമിനെ മൂത്രം കുടിപ്പിച്ചത്. കൃഷി ചെയ്യുന്നത് നിര്‍ത്തിവെക്കാനായിരുന്നത്രെ എസ് ഐയുടെ ഉപദേശം. കാന്‍ഷി റാം ഇത് അനുസരിക്കാന്‍ കൂട്ടാക്കാതിരുന്നതോടെയാണ് മര്‍ദ്ദനം ആരംഭിച്ചത്. സ്‌റ്റേഷന് അകത്തുനിന്നും പോലീസുകാര്‍ തന്നെയാണത്രെ മൂത്രം കൊണ്ടുവന്ന് കാന്‍ഷി റാമിനെ കുടിപ്പിച്ചത്.

ശനിയാഴ്ചയായിരുന്നു ഈ സംഭവം. ഇതേത്തുടര്‍ന്ന് പരാതിയുമായി കാന്‍ഷി റാം എസ് പി വിജയ് യാദവിന് അരികിലെത്തി. ലളിത്പൂര്‍ എസ് ഐ വിജയ് യാദവാണ് എസ് ഐ വിജയ് സിംഗിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഇത്തരം പ്രവൃത്തികള്‍ വെച്ചുപൊറുപ്പിക്കില്ല എന്നും കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ എസ് ഐക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും വിജയ് യാദവ് പറഞ്ഞു.

English summary
A farmer has lodged a complaint against the SO of a police station in Lalitpur, alleging that he was forced to drink urine.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X