കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക സമരം: ഒടുവില്‍ മോദി ഇടപെടുന്നു... കര്‍ഷകര്‍ക്ക് വഴങ്ങാന്‍ സാധ്യത; അമിത് ഷാ മോദിയെ കണ്ടു

Google Oneindia Malayalam News

ദില്ലി: സമരം ചെയ്യുന്ന കര്‍ഷകര്‍ വിട്ടുവീഴ്ചയ്‌ക്കൊരുങ്ങാത്ത സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വിഷയത്തില്‍ നേരിട്ട് ഇടപെടുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ, കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവര്‍ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

ഭാരത ബന്ദ് ഇല്ലാത്ത കേരളം! മോദിയുടെ കോലവും കത്തിക്കില്ലേ? പതിവിന് വിപരീതം... കാരണം എന്ത്? ഉത്തരം സിംപിള്‍ഭാരത ബന്ദ് ഇല്ലാത്ത കേരളം! മോദിയുടെ കോലവും കത്തിക്കില്ലേ? പതിവിന് വിപരീതം... കാരണം എന്ത്? ഉത്തരം സിംപിള്‍

കേന്ദ്രത്തിന്റെ വിരട്ട് ഏറ്റില്ല, ഇന്ത്യയിലെ കര്‍ഷക സമരത്തില്‍ ഇടപെടുമെന്ന് കാനഡ, പിന്തുണ നല്‍കും!!കേന്ദ്രത്തിന്റെ വിരട്ട് ഏറ്റില്ല, ഇന്ത്യയിലെ കര്‍ഷക സമരത്തില്‍ ഇടപെടുമെന്ന് കാനഡ, പിന്തുണ നല്‍കും!!

കര്‍ഷക സമരത്തില്‍ വീണ്ടും ചര്‍ച്ച നടക്കുന്നതിന്റെ മുന്നോടിയായിട്ടായിരുന്നു കൂടിക്കാഴ്ച. വിവാദ കാര്‍ഷിക നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ സന്നദ്ധമായേക്കും എന്നാണ് സൂചനകള്‍. കര്‍ഷക സമരത്തിന്റെ ഭാഗമായി ഡിസംബര്‍ എട്ടിന് ഭാരത ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. പാര്‍ലമെന്റ് വളയല്‍ അടക്കമുള്ള സമരപരിപാടികളാണ് കര്‍ഷകരുടെ മുന്നില്‍ ഇപ്പോഴുള്ളത്. വിശദാംശങ്ങള്‍...

കൈവിട്ട കളി

കൈവിട്ട കളി

കര്‍ഷക സമരം ആഗോള തലത്തില്‍ തന്നെ വലിയ വാര്‍ത്തയായിക്കഴിഞ്ഞു. കനേഡിയന്‍ പ്രധാനമന്ത്രി ഇതില്‍ നടത്തിയ പ്രതികരണങ്ങളും അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. രാജ്യത്തിന്റെ പ്രതിച്ഛായയെ മൊത്തത്തില്‍ സമരം ബാധിക്കാനിടയുണ്ട് എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇപ്പോഴത്തെ വിലയിരുത്തല്‍.

പാര്‍ലമെന്റ് വളഞ്ഞാല്‍

പാര്‍ലമെന്റ് വളഞ്ഞാല്‍

പാര്‍ലമെന്റ് വളയും എന്നും കര്‍ഷക സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡിസംബര്‍ അഞ്ചിന് നടക്കുന്ന ചര്‍ച്ചയിലും ധാരണയില്‍ എത്തിയില്ലെങ്കില്‍ ആയിരിക്കും അവര്‍ കടുത്ത തീരുമാനങ്ങളിലേക്ക് കടക്കുക. ഇത് കൂടി മുന്‍നിര്‍ത്തിയാണ് പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെടുന്നത്.

കോലം കത്തിക്കല്‍

കോലം കത്തിക്കല്‍

രാജ്യവ്യാപകമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കാനും കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇത് പ്രധാനമന്ത്രിയുടെ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കും എന്ന വിലയിരുത്തല്‍ ബിജെപിയ്ക്കും ഉണ്ട്. ഡിസംബര്‍ അഞ്ചിനാണ് ഇത്തരം ഒരു പ്രതിഷേധം നടത്താന്‍ ആഹ്വാനം ചെയ്തിട്ടുള്ളത്.

ബന്ദ് കൂടി വന്നാല്‍

ബന്ദ് കൂടി വന്നാല്‍

ഡിസംബര്‍ 8 ന് രാജ്യം മുഴുവന്‍ സ്തംഭിപ്പിക്കാന്‍ ഭാരത ബന്ദിനും കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. കര്‍ഷക സമരത്തിന് വലിയ പിന്തുണ കിട്ടുന്ന സാഹചര്യത്തില്‍ ഭാരത ബന്ദും സര്‍ക്കാരിന് പ്രതികൂലമാകും എന്നാണ് വിലയിരുത്തല്‍. അതും ഒഴിവാക്കാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്.

വിട്ടുവീഴ്ച ചെയ്‌തേക്കും

വിട്ടുവീഴ്ച ചെയ്‌തേക്കും

വിവാദ കാര്‍ഷിക നിയമങ്ങളുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്‌തേക്കും എന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. കാര്‍ഷിക നിയമങ്ങളുടെ ഭോദഗതിയ്ക്ക് സര്‍ക്കാര്‍ വഴങ്ങിയേക്കും. എന്നാല്‍ വിവാദ കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണമായും പിന്തുണക്കണം എന്നാണ് കര്‍ഷകരുടെ ആവശ്യം.

അതിര്‍ത്തികള്‍ അടയ്ക്കുന്നു

അതിര്‍ത്തികള്‍ അടയ്ക്കുന്നു

സമരം ഒത്തുതീര്‍പ്പില്‍ എത്തിയില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ കര്‍ക്കശ നടപടികളിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദില്ലിയിലേക്കുള്ള കൂടുതല്‍ അതിര്‍ത്തികള്‍ ഇപ്പോള്‍ തന്നെ അടച്ചിട്ടുണ്ട്. സിംഘി, ഓചന്ദി, ലാംപൂര്‍, മംഗേഷ് എന്നീ അതിര്‍ത്തികളാണ് ഇതിനകം തന്നെ അടച്ചിട്ടുള്ളത്.

Recommended Video

cmsvideo
Farmer's announced bharath bandh on december | Oneindia Malayalam

അവര്‍ അന്നമൂട്ടുന്നവര്‍; വേണ്ടത് ചെയ്യണം- കര്‍ഷക സമരത്തിന് പിന്തുണയുമായി നടന്‍ കാര്‍ത്തിഅവര്‍ അന്നമൂട്ടുന്നവര്‍; വേണ്ടത് ചെയ്യണം- കര്‍ഷക സമരത്തിന് പിന്തുണയുമായി നടന്‍ കാര്‍ത്തി

English summary
Farmer protest: PM Narendra Modi discuss with Amit Shah, Rajnath Singh and Narendra Sing Tomar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X