കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർഷക പ്രതിഷേധം: ദില്ലി അതിർത്തിയിൽ വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിക്കണം: കേന്ദ്രത്തോട് കർഷക സംഘടന

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സമരവേദിയിലുള്ള കർഷകർക്ക് വാക്സിൻ നൽകണമെന്ന ആവശ്യവുമായി സംയുക്ത കിസാൻ മോർച്ച. പ്രതിഷേധ കേന്ദ്രങ്ങളിൽ വാക്സിനേഷൻ കേന്ദ്രങ്ങളാരംഭിച്ച് വാക്സിനേഷൻ അനുബന്ധ സേവനങ്ങൾ വ്യാപകമാക്കണമെന്നാണ് കർഷക സംഘടന ഉന്നയിക്കുന്ന ആവശ്യം. ഇതാദ്യമായാണ് കർഷക സംഘടന ഇത്തരത്തിൽ സർക്കാരിന് മുമ്പാകെ ഇത്തരമൊരു ആവശ്യമുന്നയിക്കുന്നത്.

2000 ലിറ്റര്‍ ലിക്വിഡ് മെഡിക്കൽ ഓക്സിജന്‍ കൈമാറി: കേരളത്തിന് നന്ദി അറിയിച്ച് ഗോവ ആരോഗ്യമന്ത്രി2000 ലിറ്റര്‍ ലിക്വിഡ് മെഡിക്കൽ ഓക്സിജന്‍ കൈമാറി: കേരളത്തിന് നന്ദി അറിയിച്ച് ഗോവ ആരോഗ്യമന്ത്രി

അതേ സമയം ദില്ലിയിലെ വിവിധ അതിർത്തി പ്രദേശങ്ങളിൽ പ്രതിഷേധവുമായി അണിനിരന്ന കർഷകരോട് മാസ്ക് ധരിക്കാനും കൊവിഡ് പടരാതിരിക്കുന്നതിന് ആവശ്യമായ സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനും കർഷക സംഘടന ആവശ്യപ്പെടുന്നു. എന്നാൽ കർഷക സമരത്തിൽ പങ്കാളികളായ കർഷക നേതാക്കൾ പറയുന്നത് തങ്ങൾക്ക് കൊവിഡിനെ പേടിയില്ലെന്നും അതുകൊണ്ട് തന്നെ വാക്സിൻ എടുക്കില്ലെന്നുമാണ്. ഇവരിൽ അധികവും പ്രായമുള്ളവരാണ് എന്നതാണ് മറ്റൊരു വസ്തുത. എന്നിരുന്നാലും, അതിർത്തിയിൽ പ്രതിഷേധിക്കുന്ന നടത്തുന്ന ഒരു കർഷകനും പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നത് തടയില്ലെന്നും അവർ പറഞ്ഞിരുന്നു.

 pti14-12-2020-

കഴിഞ്ഞ സെപ്റ്റംബറിൽ കേന്ദ്രം നടപ്പാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് കർഷകരാണ് ദില്ലി അതിർത്തികളിൽ പ്രതിഷേധവുമായി തമ്പടിച്ചിട്ടുള്ളത്. ഇവരിൽ അധികവും പഞ്ചാബ്, ഹരിയാണ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. നാല് ദില്ലി അതിർത്തി കേന്ദ്രങ്ങളായ സിങ്കു, തിക്രി, ഗാസിപൂർ എന്നിവിടങ്ങളിലാണ് അതിർത്തിയിൽ എത്തിയിട്ടുള്ളത്.

ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം തീവ്രമാകുന്നു, വിവിധ നഗരങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍

ദില്ലിയിലെ കൊവിഡ് കേസുകളുടെ എണ്ണം 1,42,91,917 ആയിട്ടുണ്ട്. അതേ സമയം തന്നെ ആക്ടീവ് കേസുകൾ 15 ലക്ഷം കവിഞ്ഞുവെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ. രോഗവ്യാപനം രൂക്ഷമായതോടെ വാരാന്ത്യങ്ങളിൽ കർഫ്യു ഏർപ്പെടുത്തുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ഏപ്രിൽ 30 വരെ മാളുകൾ, ഓഡിറ്റോറിയങ്ങളും അടച്ചിടുകയും ചെയ്തിട്ടുണ്ട്. അതേ സമയം കർഷകർക്കിടയിൽ "ഭയത്തിന്റെ" അന്തരീക്ഷം സൃഷ്ടിക്കരുതെന്നും "വ്യാജ വാർത്തകൾ" പ്രചരിപ്പിക്കരുതെന്നും കർഷക സംഘടനകൾ സർക്കാരിനു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നടി പൂജിത പൊന്നാടയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

Recommended Video

cmsvideo
80 കോടിയെ..ചില്ലറക്കാരനല്ല ഈ കര്‍ഷസമര നേതാവ്‌ രകേഷ്‌ ടികായത്ത് | Oneindia Malayalam

English summary
Farmer's organizations seeks Vaccination for farmers in protest sites
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X