കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർഷക പ്രക്ഷോഭം; കൂടുതൽ മേഖലകളിൽ ഇന്റർനെറ്റ് നിയന്ത്രണം, ഇതുവരെ 84 പേർ അറസ്റ്റിൽ

Google Oneindia Malayalam News

ദില്ലി; വിവാദ കാർഷിക നിയമങ്ങൾക്കെതിരെ റിപബ്ലിക്ക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് ഇതുവരെ 38 കേസുകളിലായി 84 പേരെ അറസ്റ്റ് ചെയ്തതായി ദില്ലി പോലീസ്. ഇതിനോടകം 13 ലധികം കർഷക നേതാക്കൾക്കും പ്രവർത്തകർക്കും പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് നോട്ടീസ് നൽകിയിരിക്കുന്നത് .

Farmers protest

അതേസമയം സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ദില്ലി അതിർത്തികളിലും ഹരിയാനയിലുമായി കൂടുതൽ പ്രദേശങ്ങളിൽ ഇന്റെർനെറ്റ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സിന്ധ്, റോഹ്തഗ്,ഭിവാനി, ഛര്‍കി ദാദ്രി, ഫത്തേഹബാദ്, റിവാറി,അംബാല, യമുന നഗര്‍, കുരുക്ഷേത്ര, കര്‍ണാല്‍, കൈതല്‍, പാനിപ്പത്ത്, ഹിസര്‍, റിവാറി,സോനിപത്, പല്‍വാല്‍ എന്നിവിടങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

സംഘടിച്ചുള്ള പ്രതിഷേധങ്ങൾ ഒഴിവാക്കുന്നതിനായി അതിർത്തിയിലേക്കുള്ള റോഡുകൾ കോൺക്രീറ്റ് സ്ളാബ് ഉപയോഗിച്ച് പൂർണമായും പോലീസ് അടച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ സഞ്ചാരങ്ങൾക്കും നിയന്ത്രണം ഉണ്ട്. റിപബ്ലിക് ദിന ട്രാക്ടർ റാലിയെ തുടർന്നുണഅടായ അനിഷ്ട സംഭവങ്ങൾക്ക് പിന്നാലെ കൂടുതൽ കർഷകർ ദില്ലിയിലേക്ക് എത്തിച്ചേരുന്നുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.

കല്യാശേരിയിൽ നിന്ന് ടിവി രാജേഷ് ഇല്ല പകരം പികെ ശ്രീമതി;കണ്ണൂരിൽ നിന്ന് പോരാട്ടത്തിന് സിപിഎമ്മിലെ 4 വനിതകൾകല്യാശേരിയിൽ നിന്ന് ടിവി രാജേഷ് ഇല്ല പകരം പികെ ശ്രീമതി;കണ്ണൂരിൽ നിന്ന് പോരാട്ടത്തിന് സിപിഎമ്മിലെ 4 വനിതകൾ

 കർഷകസമരം പാർലമെൻ്റിൽ ചർച്ച ചെയ്യണം, പ്രധാനമന്ത്രിയോട് സർവ്വകക്ഷി യോഗത്തിൽ എളമരം കരീം കർഷകസമരം പാർലമെൻ്റിൽ ചർച്ച ചെയ്യണം, പ്രധാനമന്ത്രിയോട് സർവ്വകക്ഷി യോഗത്തിൽ എളമരം കരീം

കാർഷിക നിയമങ്ങൾ പിൻവലിക്കണം; സ്വകാര്യ ബില്ലിന് അനുമതി തേടി കെകെ രാഗേഷ്കാർഷിക നിയമങ്ങൾ പിൻവലിക്കണം; സ്വകാര്യ ബില്ലിന് അനുമതി തേടി കെകെ രാഗേഷ്

ബംഗാൾ സന്ദർശനം റദ്ദാക്കി ദില്ലിയിലേക്ക് മടങ്ങി അമിത് ഷാ: തലസ്ഥാനത്തേക്ക് അഞ്ച് തൃണമൂൽ നേതാക്കളുംബംഗാൾ സന്ദർശനം റദ്ദാക്കി ദില്ലിയിലേക്ക് മടങ്ങി അമിത് ഷാ: തലസ്ഥാനത്തേക്ക് അഞ്ച് തൃണമൂൽ നേതാക്കളും

English summary
Farmer's protest; Internet control in more areas, so far 84 people have been arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X