കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോട്ടയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യകള്‍ തുടരുന്നു: 17 കാരന്‍ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചു

  • By Neethu
Google Oneindia Malayalam News

കോട്ട: കോട്ടയില്‍ ആത്മഹത്യ പരമ്പരകള്‍ തുടര്‍ക്കഥായാവുകയാണ്. നീറ്റ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ നന്നായി എഴുതാന്‍ കഴിയാത്തതില്‍ 17 കാരന്‍ ഹോസ്റ്റന്‍ മുറിയില്‍ തൂങ്ങി മരിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്.

കര്‍ഷക കുടുംബത്തിലെ വിദ്യാര്‍ത്ഥിയാണ് മരിച്ച കേശവ് ദേവ്. മൂന്ന് വര്‍ഷമായി കോട്ടയില്‍ മെഡിക്കല്‍ എന്‍ട്രന്‍സ് കോച്ചിങിന് പോകുന്നു. മെയ് ഒന്നിന് എഴുതിയ നീറ്റ് പരീക്ഷയില്‍ സ്‌കോര്‍ ചെയ്യാന്‍ കഴിയില്ലെന്ന ഭയമാണ് വിദ്യാര്‍ത്ഥിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് എന്ന് കരുതുന്നു.

 ആത്മഹത്യ

ആത്മഹത്യ


കോട്ടയില്‍ ആത്മഹത്യ ചെയ്യുന്ന ആറാമത്തെ വിദ്യാര്‍ത്ഥിയാണ് കേശവ് മീന. ഏപ്രില്‍ 30 നാണ് അവസാനമായി പെണ്‍കുട്ടി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്.

ആത്മഹത്യക്കുറിപ്പ്

ആത്മഹത്യക്കുറിപ്പ്


മരിച്ച വിദ്യാര്‍ത്ഥിയുടെ ആത്മഹത്യക്കുറിപ്പില്‍ സിലിബസ് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല എന്നാണ് എഴുതിയിരുന്നത്.
മൂന്ന് വര്‍ഷത്തെ കോച്ചിങ്

മൂന്ന് വര്‍ഷത്തെ കോച്ചിങ്

കോട്ട സ്വദേശിയായ കേശവ് അമ്മയ്ക്കും രണ്ട് ബന്ധുക്കള്‍ക്കുമൊപ്പമാണ് താമസിക്കുന്നത്. മൂന്ന് വര്‍ഷമായി എന്‍ട്രന്‍സ് കോച്ചിങിന് പോകുന്നുണ്ട്.
 ലൈറ്റ് ഓഫ് ചെയ്യാന്‍

ലൈറ്റ് ഓഫ് ചെയ്യാന്‍


സ്ഥിരമായി രാത്രിയിലാണ് കേശവ് പഠിക്കുന്നത്. എന്നാല്‍ ശനിയാഴ്ച രാത്രി റൂമിലെ ലൈറ്റ് ഓഫ് ചെയ്യാന്‍ വാര്‍ഡന്‍ പറഞ്ഞിരുന്നു. പിറ്റേ ദിവസം രാവിലെ മുറി തുറക്കാതായപ്പോഴാണ് പോലീസില്‍ അറിയിച്ചത്. റൂമിലെ ഫാനില# തൂങ്ങി മരിച്ച നിലയിലായിരുന്നു കേശവ്.

 എന്‍ട്രന്‍സ് പരീക്ഷ

എന്‍ട്രന്‍സ് പരീക്ഷ


എന്‍ട്രന്‍സ് കോച്ചിങിന് എത്തുന്ന പല വിദ്യാര്‍ത്ഥികളും അവരുടെ ഇഷ്ടപ്രകാരമല്ല ഇവിടെ എത്തുന്നത് എന്നാണ് പ്രധാന പ്രശ്‌നം. മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി കോച്ചിങിന് എത്തിയ വിദ്യാര്‍ത്ഥിനിയാണ് കഴിഞ്ഞ മാസത്തില്‍ ആത്മഹത്യ ചെയ്തത്. താങ്ങാനാവാത്ത മാനസിക സംഘര്‍ഷം മൂലമാണ് ഇത് വരെ കോട്ടയില്‍ ആത്മഹത്യ കണക്കുകള്‍ പറയുന്നത്.

English summary
A 17-year-old preparing for medical entrance examinations hanged himself at his hostel in Kota on Saturday night. Keshav Meena, a farmer's son, was a resident of Kota district and had been studying at a coaching institute for the past three years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X