Get Updates
Get notified of breaking news, exclusive insights, and must-see stories!

10 രൂപയില്ലാത്തവന് 10 ലക്ഷത്തിന്റെ വാഹനമോ? ഷോറൂമുകാരുടെ പരിഹാസത്തിന് കര്‍ഷകന്റെ പ്രതികാരം

ബെംഗളൂരു: വാഹനം വാങ്ങാനെത്തിയ തന്നെ അപമാനിച്ച് വിട്ട സെയില്‍സ്മാനോട് 'പ്രതികാരം' ചെയ്ത് കര്‍ഷകന്‍. കര്‍ണാടകയിലെ തുംകുരുവിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം തന്റെ കൃഷിയുടെ ആവശ്യങ്ങള്‍ക്കായി ഒരു പിക്ക് അപ് വാന്‍ വാങ്ങാനെത്തിയ കര്‍ഷകനെ ഷോറൂമിലെ സെയ്ല്‍സ്മാന്‍ അപമാനിച്ച് പുറത്താക്കുകയായിരുന്നു. ഇയാളുടെ വസ്ത്രം കണ്ട് താങ്കള്‍ക്ക് ഒരു കാര്‍ വാങ്ങാനുള്ള ശേഷിയില്ലെന്ന് പറഞ്ഞായിരുന്നു സെയില്‍സ്മാന്‍ കര്‍ഷകനോട് അപമര്യാദയായി പെരുമാറിയത്.

Recommended Video

cmsvideo
    മഹീന്ദ്ര ഷോറൂമുകാരുടെ പരിഹാസത്തിന് കര്‍ഷകന്റെ പ്രതികാരം | O

    തുംകുരുവലെ മഹീന്ദ്ര ഷോറൂമിലേക്ക് ബൊലേറോയുടെ പിക്ക് അപ് വാന്‍ വാങ്ങാനെത്തിയതായിരുന്നു കര്‍ഷകനായ കെംപഗൗഡ. എന്നാല്‍ കെംപഗൗഡയുടെ വസ്ത്രവും മറ്റും കണ്ട സെയ്ല്‍സ്മാന്‍ അദ്ദേഹത്തെ അപമാനിക്കുകയും പുറത്താക്കുകയുമായിരുന്നു. താന്‍ വാഹനം വാങ്ങനാണ് വന്നതെന്ന് പറഞ്ഞപ്പോള്‍ പത്ത് ലക്ഷം പോയിട്ട് പത്ത് രൂപ പോലും നിങ്ങളുടെ പോക്കറ്റിലുണ്ടാകില്ലെന്നായിരുന്നു സെയില്‍സ്മാന്റെ അധിക്ഷേപം.

    mhi

    എന്നാല്‍ തനിക്ക് മഹീന്ദ്രയുടെ എസ് യു വി വേണമെന്നും ഒരു മണിക്കൂറിനുള്ളില്‍ താന്‍ പണവുമായെത്തുമെന്നുമായിരുന്നു കെംപഗൗഡയുടെ മറുപടി. ഒരു മണിക്കൂറിനുള്ളില്‍ തന്നെ കെംപഗൗഡ പണവുമായെത്തുകയും അന്ന് തന്നെ എസ് യു വി ഡെലിവറി ചെയ്യണമെന്നും ആവശ്യപ്പെട്ടു. കര്‍ഷകന്റെ പ്രതികരണം സെയില്‍സ്മാനേയും ഷോറൂം ജീവനക്കാരേയും ഞെട്ടിച്ചു. അത്തരമൊരു പ്രതികരണം സെയ്ല്‍സ്മാനോ ഷോറും മാനേജരോ പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. അയാള്‍ വെറുംവാക്ക് പറഞ്ഞതാവുമെന്നാണ് അവര്‍ കരുതിയത്.

    അന്നേ ദിവസം തന്നെ വാഹനെ ഡെലിവറി ചെയ്യണമെന്ന് കൂടി പറഞ്ഞതോടെ അക്ഷരാര്‍ത്ഥത്തില്‍ ഷോറൂമുകാര്‍ പെട്ടു. അന്ന് തന്നെ തങ്ങള്‍ക്ക് വാഹനം ഡെലിവറി ചെയ്യാന്‍ പറ്റില്ലെന്ന് ഷോറൂം ജീവനക്കാര്‍ അറിയിക്കുകയായിരുന്നു. നാല് ദിവസത്തിനകം എസ് യു വി ഡെലിവറി ചെയ്യാമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ അവരില്‍ നിന്നും കാര്‍ വാങ്ങാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു കര്‍ഷകന്റെ മറുപടി.

    തുടര്‍ന്ന് തന്നോട് മോശമായി പെരുമാറിയതിനും പരിഹസിച്ചതിനും കെംപെഗൗഡ പൊലീസില്‍ പരാതി നല്‍കി. തിലകനഗര പൊലീസ് സ്റ്റേഷനിലാണ് അദ്ദേഹം പരാതി കൊടുത്തത്. പിന്നീട് സെയില്‍സ്മാനും മറ്റ് ജീവനക്കാരും കെംപെഗൗഡയോട് ക്ഷമാപണം നടത്തുകയും ക്ഷമാപണ കത്ത് നല്‍കുകയും ചെയ്തതോടെയാണ് പ്രശ്‌നം പരിഹരിച്ചത്. സംഭവത്തിന്റ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മഹീന്ദ്രയുടെ ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയേയും ടാഗ് ചെയ്തിട്ടുണ്ട്. ആരേയും വസ്ത്രം വെച്ച് അളക്കരുതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+