കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷായോട് ചോദ്യം ചോദിച്ചു; കർഷകന്റെ കൈയ്യിൽ നിന്ന് മൈക്ക് പിടിച്ചു വാങ്ങി, കർണാടകയിൽ സംഭവിച്ചത്!

Google Oneindia Malayalam News

ബെംഗളൂരു: അമിത്ഷായോട് ചോദ്യം ചോദിച്ച കർഷകന്റെ കയ്യിൽ നിന്നും മൈക്ക് പിടിച്ചുവാങ്ങി. കർണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലായിരുന്നു സംഭവം. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും കർണാടകയിൽ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്.

കര്‍ണാടകയിലെ ഹംനാബാദില്‍ നടന്ന യോഗമാണ് വിവാദമായിരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ കര്‍ണാടക കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയിലൂടെ പുറത്തു വിട്ടു. 1000 കണക്കിന് കര്‍ഷകരാണ് അമിത് ഷായെ കാണാന്‍ വന്നത്. പക്ഷേ കേവലം അഞ്ചു പേര്‍ക്ക് മാത്രമാണ് ചോദ്യം ചോദിക്കാനുള്ള അവസരം നല്‍കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കർഷക നയം

കർഷക നയം

ബിജെപിയുടെ കര്‍ഷക നയം സംബന്ധിച്ചായിരുന്നു സംവാദം. പല ചോദ്യങ്ങള്‍ക്കും മറുപടി പറയാതെയാണ് ബിജെപി അധ്യക്ഷന്‍ യോഗത്തില്‍ സംബന്ധിച്ചതെന്നും ആക്ഷേപമുണ്ട്. അമിത് ഷായോടെ ചോദ്യം ചോദിച്ച കര്‍ഷകന്റെ കൈയില്‍ നിന്നാണ് ബിജെപി പ്രവര്‍ത്തകര്‍ മൈക്ക് ബലമായി പിടിച്ചുവാങ്ങിയത്.

രാഹുൽ‌ ഗാന്ധിയുടെ പ്രചാരണം

രാഹുൽ‌ ഗാന്ധിയുടെ പ്രചാരണം

അതേസമയം കർണാടകയിലെ രാഹുൽ ഗാന്ധിയുടെ പ്രചാരണം നടന്നുവരികയാണ്. പൊതുജനങ്ങളുടെ പണം കൊള്ളയടിക്കുന്നവരുടെ കാര്യത്തില്‍ കര്‍ശന നടപടിയുണ്ടാക്കുമെന്ന് മോദി പറയുന്നത്. പക്ഷേ ഇതു വരെ സര്‍ക്കാര്‍ അത്തരത്തില്‍ നടപടി സ്വീകരിച്ചിട്ടില്ലെന്ന് രാഹുൽ ഗാന്ധി കർണാടകയിലെ പ്രചാരണ പരിപാടിയിൽ പറഞ്ഞു.

ഭരണഘടനയില്‍ ഭേദഗതി

ഭരണഘടനയില്‍ ഭേദഗതി

മോദിയുടെ ഭരണത്തില്‍ ബിജെപി പ്രസിഡന്റ് അമിത് ഷായുടെ പുത്രനായ ജയ് ഷായുടെ ഉടമസ്ഥതയിലുള്ള കടലാസ്‌ കമ്പനിയുടെ വിറ്റുവരവ് വര്‍ധിച്ച സംഭവത്തില്‍ നടപടിയെടുക്കാന്‍ പ്രധാനമന്ത്രി തയ്യാറാക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഭരണഘടനയില്‍ ഭേദഗതി വരുന്നതിനെക്കുറിച്ച് ബിജെപി പറയുന്നത് ജനാധിപത്യം ഇല്ലാതാക്കുന്നിന് വേണ്ടിയാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

മുൻ മുഖ്യമന്ത്രി അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ടു

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രിയാക്കുന്നതിനു വേണ്ടിയല്ല മറിച്ച് ജനങ്ങളുടെ കാവല്‍ക്കാരനാക്കുന്നതിനു വേണ്ടിയാണ് താന്‍ മത്സരിക്കുന്നതെന്ന് മോദി പറഞ്ഞിരുന്നു. ബിജെപി നേതാവും കര്‍ണാടകയുടെ മുന്‍ മുഖ്യമന്ത്രിയുമായ ബിഎസ് യെഡിയൂരപ്പയും ബിജെപിയുടെ നാലു മുന്‍ മന്ത്രിമാരും അഴിമതി കേസില്‍ ശിക്ഷക്കപ്പെട്ടവരാണ്. ഇവരുടെ കൂടെയിരുന്നാണ് പ്രധാനമന്ത്രി അഴിമതിയെക്കുറിച്ച് സംസാരിക്കുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

പിണറായി വിജയൻ ഭ്രാന്തൻ... സമചിത്തത നഷ്ടപ്പെട്ടു, മുഖ്യമന്ത്രിക്കെതിരെ കെ സുധാകരന്റെ രൂക്ഷ വിമർശനം!പിണറായി വിജയൻ ഭ്രാന്തൻ... സമചിത്തത നഷ്ടപ്പെട്ടു, മുഖ്യമന്ത്രിക്കെതിരെ കെ സുധാകരന്റെ രൂക്ഷ വിമർശനം!

മലക്കം മറിഞ്ഞ് കോടിയേരിയും, കൊലയ്ക്ക് പിന്നിൽ പ്രാദേശിക തർക്കം, പാർട്ടി അന്വേഷിക്കും!മലക്കം മറിഞ്ഞ് കോടിയേരിയും, കൊലയ്ക്ക് പിന്നിൽ പ്രാദേശിക തർക്കം, പാർട്ടി അന്വേഷിക്കും!

ബിഡിജെഎസ് എൻഡിഎ വിടില്ല? വൻവില നൽകി ഒപ്പം നിർത്താൻ ബിജെപി, തുഷാർ രാജ്യസഭയിലേക്ക്?ബിഡിജെഎസ് എൻഡിഎ വിടില്ല? വൻവില നൽകി ഒപ്പം നിർത്താൻ ബിജെപി, തുഷാർ രാജ്യസഭയിലേക്ക്?

English summary
In a meeting with Amit Shah, a farmer from Karnataka was manhandled when he asked questions about the anti-Farmer policies of Modi Govt.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X