കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ഭരണത്തിന് കീഴിലും കർഷകർക്ക് രക്ഷയില്ല; കർഷക ആത്മഹത്യകളുടെ ഞെട്ടിയ്ക്കുന്ന കണക്ക് പുറത്ത്

മഹാരാഷ്ട്രയിലാണ് ഏ്റ്റവും അധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്തത്. 3,030 പേര്‍സാമ്പത്തിക ബാധ്യതകളെ തുടര്‍ന്ന് ഇവിടെ ആത്മഹ്യ ചെയ്തു.

Google Oneindia Malayalam News

മുംബൈ: വയനാട്ടിലെയും മഹാരാഷ്ട്രയിലെ വിദര്‍ഭയിലെയും കര്‍ഷ ആത്മഹത്യകളെ
കുറിച്ച് ഓര്‍ക്കുന്നുണ്ടാകുമല്ലോ. കാർഷിക മേഖലയുടെ സന്പൂർണ വികസം ഉറപ്പ് വരുത്തുമെന്ന് പറഞ്ഞ്
അധികാരത്തിലെത്തിയ മോദി സർക്കാരിന്റെ കാലത്ത് പ്രതീക്ഷ തരുന്ന കണക്കുകളല്ല പുറത്ത് വരുന്നത്.
കര്‍ഷ ആത്മഹത്യകളുടെ എണ്ണത്തില്‍ 2 വര്‍ഷം കൊണ്ട് 42 ശതമാനം വര്‍ദ്ധനയാണ്
വന്നതെന്ന് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

ആത്മഹത്യ നിരക്ക് കുത്തനെ കൂടുന്നു

ആത്മഹത്യ നിരക്ക് കുത്തനെ കൂടുന്നു

2014-15 വര്‍ഷത്തില്‍ മാത്രം കര്‍ഷക ആത്മഹത്യകളുടെ എണ്ണത്തില്‍ 42 ശതമാനം വര്‍ദ്ധനയാണ് വന്നിരിക്കുന്നത്. 2014 ല്‍ 5,650 കര്‍ഷകരും 2016ല്‍ 8,007 കര്‍ഷകരുമാണ് ജീവിതം അവസാനിപ്പിച്ചത്. രാജ്യത്തിന്‌റെ വളര്‍ച്ച സൂചികകളെ
ദോഷകരമായി ബാധിക്കുന്ന കണക്കുകള്‍ ആണിത്.

മഴ ചതിച്ചു

മഴ ചതിച്ചു

4 വര്‍ഷമായി സംഭവിച്ച് കൊണ്ടിരിക്കുന്ന കൊടും വരള്‍ച്ചയാണ് കര്‍ഷക ആത്മഹത്യകള്‍ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിയ്ക്കുന്നത്. മഹാരാഷ്ട്രയിലും ഒറീസയിലും ഗുജറാത്തിലും റെക്കോഡ് ചൂടാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. രൂക്ഷമായി ജലക്ഷാമം കാരണം കര്‍ഷകര്‍ക്ക് കൃഷി ഇറക്കാനായില്ല. ഇത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് കുടുംബങ്ങളെ തള്ളി വിട്ടത്. ഇതിന് പുറമെ പലിശക്കാരുടെയും ബാങ്കുകളുടെയും ഭീഷണി കൂടി
ആയപ്പോള്‍ പലരും ആത്മഹത്യ എന്ന മാര്‍്ഗ്ഗമാണ് സ്വീകരിച്ചത്.

 മഹാരാഷ്ട്രയില്‍ ഏറ്റവും കൂടുതല്‍

മഹാരാഷ്ട്രയില്‍ ഏറ്റവും കൂടുതല്‍

മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം കര്‍ഷ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 3,030 കര്‍ഷക ആത്മഹത്യകള്‍. 2016ല്‍ കടുത്ത വള്‍ച്ചയെ അഭിമുഖീകരിച്ച ഇവിടെ ട്രെയിനിലും മറ്റും വെള്ളം എത്തിച്ചാണ് ആളുകളള്‍ക്ക് കുടിവെള്ളം ലഭ്യമാക്കിയത്. ആ സാഹചര്യത്തില്‍ കൃഷിയ്ക്ക് വെള്ളം ലഭ്യമാക്കുന്‍
സര്‍ക്കാരുകളും ബുദ്ധിമുട്ടി.തെലങ്കാനയ്ക്കാണ് രണ്ടാം സ്ഥാനം . 1,358
കര്‍ഷകരാണ് ഇവിടെ ആത്മഹത്യ ചെയ്തത്. രാജ്യത്ത് നടന്ന 94 ശതമാനം കര്‍ഷക ആത്മഹത്യകളും ആന്ധ്രയിലും, മധ്യപ്രദേശിലും ചത്തീസ്ഗണ്ഡിലും കര്‍ണാടകയിലുമാണ്.

നാണ്യവിളകളുടെ വില ഇടിവ്

നാണ്യവിളകളുടെ വില ഇടിവ്

കൃഷി ചെയ്യാന്‍ സൗകര്യം ഇല്ലാത്തതും, കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് പിപണി കണ്ടെത്താന്‍ ആവാത്തതും കര്‍ഷകരുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാക്കി എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. വിദേശകയറ്റുമതിയില്‍ കുറവ് വന്നു, അതേ സമയം വിലയും ഗുണമേന്മയും കുറഞ്ഞ വിദേശ ഉല്‍പന്നങ്ങള്‍ ഇന്ത്യന്‍ വിപണയില്‍് സുലഭമായി. ഇത് കര്‍ഷകൻ പിടിച്ചു നില്‍ക്കാനായി നടത്തിയ എല്ലാ ശ്രമങ്ങളെയും വിഫലമാക്കി.

രേഖപ്പെടുത്താതെ പോകുന്നു കണക്ക്

രേഖപ്പെടുത്താതെ പോകുന്നു കണക്ക്

കൃഷിയുമായി നേരിട്ട് ബന്ധപ്പെട്ട് നില്‍ക്കുന്ന ആളുകളുടെ മരണം സംബന്ധിച്ച കണക്കാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ അനുബന്ധം തൊഴില്‍ ചെയ്യുന്നവരും കഴിഞ്ഞ വര്‍ഷങ്ങളില്‍ വലിയ പ്രതിസന്ധിയാണ് നേരിട്ടത്. ഇവരുടെ മരണം കൂടി കണക്കാക്കിയാല്‍ ആത്മഹത്യാ നിരക്കിന്‌റെ തോത് ഞെട്ടിയ്ക്കുന്നതാകും.

സർക്കാരുകൾ നോക്കുകുത്തി.

സർക്കാരുകൾ നോക്കുകുത്തി.

കണക്കുകൾ ഇങ്ങനെ ഒക്കെയാണെങ്കിലും സംസ്ഥാന കേന്ദ്ര സർക്കാരുകൾ ഇവയൊന്നും അറിഞ്ഞ മട്ടില്ല. കർഷകരുടെ ക്ഷേമത്തിനായുള്ള പദ്ധതികളോ, വരൾച്ച തടയാനുള്ള നടപടികളോ ഒന്നും ഫലം കണ്ടില്ല

English summary
Several states across the country battled severe drought in both 2014and 2015. Some, including Maharashtra, experienced two successive yearsof drought.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X