കടിച്ച മൂര്‍ഖന്‍ പാമ്പിനെ പിടികൂടി കെട്ടിയിട്ടു, ജയില്‍ ശിക്ഷയ്ക്ക് തുല്യം!!
ഭോപാല്‍: കടിച്ച പാമ്പിനെ പിടികൂടി അടിച്ചു കൊല്ലുന്ന പ്രവണത എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ കടിച്ച പാമ്പിനെ പിടികൂടി കെട്ടിയിട്ട് ശിക്ഷിക്കുന്നത് കേട്ടിട്ടുണ്ടോ?
മധ്യപ്രദേശിലെ ലഹങ്ക്ബഹര ഗ്രാമത്തിലെ ലഹ്രി ലാല്‍ എന്ന കര്‍ഷകനാണ് തന്നെ കടിച്ച പാമ്പിന്റെ പുറകില്‍ പോയി പിടികൂടി വീട്ടില്‍ കൊണ്ടുവന്ന് കെട്ടിയിട്ടത്.

മൂര്‍ഖനെ ഉപദ്രവിക്കാനോ കൊല്ലാനോ ലഹ്രി തയ്യാറായില്ല. പകരം വീട്ടില്‍ കൊണ്ടുവന്ന് കഴുത്തില്‍ നൂല് കെട്ടി ബന്ധിച്ചു. തന്നെ കടിച്ചതിനുള്ള ശിക്ഷയായാണ് പാമ്പിനെ കെട്ടിയിട്ടത് എന്ന് കര്‍ഷകന്‍ പറയുന്നു.
പാമ്പിന് ഭക്ഷണവും വെള്ളവും എല്ലാം നല്‍കുന്നുണ്ട്. ഇഴഞ്ഞു നടക്കാനും സൗകര്യമുണ്ട്. എന്നാല്‍ വീട്ടില്‍ നിന്നും എവിടേക്കും പോകാന്‍ സാധിക്കില്ല. ശരിയ്ക്കും ജയില്‍ ശിക്ഷയ്ക്ക് തുല്യം.












Click it and Unblock the Notifications