കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകര്‍ തീപ്പന്തമായി മാറും? ബിജെപിയെ അടിമുടി വിറപ്പിക്കാന്‍ 'മിഷന്‍ ഉത്തര്‍പ്രദേശ്-ഉത്തരാഖണ്ഡ്'

Google Oneindia Malayalam News

ലഖ്‌നൗ: ദില്ലിയില്‍ കര്‍ഷക സമരം തുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയാണ് കര്‍ഷകരുടെ പോരാട്ടം. കേന്ദ്ര സര്‍ക്കാര്‍ ഇതില്‍ അനുകൂല തീരുമാനം എടുക്കുന്നില്ലെന്ന കടുത്ത എതിര്‍പ്പുകള്‍ക്കിടെയാണ് ഉത്തര്‍ പ്രദേശും ഉത്തരാഖണ്ഡും അടക്കമുള്ള സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഈ ഘട്ടത്തില്‍ ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി ഉത്തര്‍ പ്രദേശിലും ഉത്തരാഖണ്ഡിലും കര്‍ഷക സംഘടനകള്‍ പ്രവര്‍ത്തിക്കുമെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ കര്‍ഷകര്‍ 'മിഷന്‍ ഉത്തര്‍ പ്രദേശ്- ഉത്തരാഖണ്ഡ്' പ്രഖ്യാപിച്ചിരിക്കുകയാണ്. കര്‍ഷക സമരത്തിന്റെ മുഖമായ രാകേഷ് ടികായത് ആണ് മിഷന്‍ പ്രഖ്യാപിച്ചത്.

പുതിയ ലുക്കില്‍ തിളങ്ങി അലക്‌സാന്‍ഡ്ര ജോണ്‍സണ്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

സെപ്തംബര്‍ 5 ന് മഹാപഞ്ചായത്ത്

സെപ്തംബര്‍ 5 ന് മഹാപഞ്ചായത്ത്

മിഷന്‍ ഉത്തര്‍ പ്രദേശ്- ഉത്തരാഖണ്ഡ് സംബന്ധിച്ച് കര്‍ഷക നേതാക്കള്‍ നേരത്തേ തന്നെ സൂചന നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി സെപ്തംബര്‍ 5 ന് ഉത്തര്‍ പ്രദേശിലെ മുസാഫറാനഗറില്‍ വച്ച് ആദ്യ 'മഹാപഞ്ചായത്ത്' നടക്കും എന്നാണ് രാകേഷ് ടികായത്ത് പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ നുണ

പ്രധാനമന്ത്രിയുടെ നുണ

കാര്‍ഷിക നിയമത്തില്‍ കര്‍ഷകര്‍ക്ക് എതിരായി ഒന്നുമില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാല്‍ അത് പ്രധാനമന്ത്രിയുടെ വലിയ നുണയാണെന്നാണ് രാകേഷ് ടികായത് പറയുന്നത്. കര്‍ഷക വിരുദ്ധമായ കാര്യങ്ങള്‍ എടുത്തെടുത്ത് പറഞ്ഞുകൊണ്ടായിരുന്നു ഇത്.

ബംഗാളിലെ പോലെ

ബംഗാളിലെ പോലെ

ബംഗാളില്‍ തങ്ങളാണ് ബിജെപിയുടെ പരാജയത്തിന് കാരണക്കാര്‍ ആയത് എന്ന അവകാശവാദവും രാകേഷ് ടികായത് ഉന്നയിക്കുന്നുണ്ട്. അടുത്തതായി ഉത്തര്‍ പ്രദേശില്‍ നിന്നും ഉത്താരഖണ്ഡില്‍ നിന്നും തങ്ങള്‍ ബിജെപിയെ ഓടിക്കുമെന്നും രാകേഷ് ടികായത് ലഖ്‌നൗവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

ദില്ലിയിലെ പോലെ തന്നെ

ദില്ലിയിലെ പോലെ തന്നെ

ലഖ്‌നൗവിലേക്കുള്ള എല്ലാ പ്രവേശന മാര്‍ഗ്ഗങ്ങളിലും തങ്ങള്‍ ധര്‍ണയിരിക്കും എന്നാണ് രാകേഷ് ടികായത് പ്രഖ്യാപിച്ചിട്ടുള്ളത്. തങ്ങള്‍ ക്ഷീണിതരാകുമെന്നും സമരം അവസാനിപ്പിക്കും എന്നാണ് സര്‍ക്കാര്‍ കഴിയുന്നത്. എന്നാല്‍ ദില്ലി അതിര്‍ത്തിയില്‍ നിന്ന് തങ്ങളിപ്പോള്‍ സമരം വ്യാപിപ്പിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

തോല്‍പിക്കാന്‍ കരുത്തുള്ളവര്‍ക്ക് പിന്തുണ

തോല്‍പിക്കാന്‍ കരുത്തുള്ളവര്‍ക്ക് പിന്തുണ

ബിജെപിയ്‌ക്കെതിരെയുള്ള യുദ്ധത്തിലാണ് തങ്ങള്‍ എന്നാണ് രാകേഷ് ടികായത് പറയുന്നത്. രാജ്യത്തെ ഒരു കര്‍ഷകന്‍ പോലും ബിജെപിയ്ക്ക് വോട്ട് ചെയ്യില്ല. ബിജെപിയെ പരാജയപ്പെടുത്താന്‍ ശേഷിയുള്ളവരെ പിന്തുണയ്ക്കുക എന്ന ലളിതമായ തന്ത്രമാണ് തങ്ങളുടേത് എന്നും അദ്ദേഹം പറഞ്ഞു.

 സാധ്യതകള്‍ എന്തൊക്കെ

സാധ്യതകള്‍ എന്തൊക്കെ

കര്‍ഷക സംഘടനകളുടെ ഇടപെടലുകള്‍ കൊണ്ട് ഉത്തര്‍ പ്രദേശിലേയും ഉത്തരാഖണ്ഡിലേയും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാകുമോ എന്നത് നിര്‍ണായകമായ ചോദ്യമാണ്. ഉത്തര്‍ പ്രദേശിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കര്‍ഷക സമരത്തിന് കാര്യമായ ഒരു പ്രതിഫലനവും സൃഷ്ടിക്കാന്‍ ആയിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പശ്ചിമ ബംഗാളിലെ ബിജെപിയുടെ പരാജയത്തില്‍ കര്‍ഷക സമരത്തിന്റെ സ്വാധീനം എത്രത്തോളം ആണെന്നതും തര്‍ക്കവിഷയമാണ്.

'മാധ്യമ വേട്ട'യ്‌ക്കെതിരെ നിയമ പോരാട്ടത്തിന് 'കളക്ടര്‍ ബ്രോ'യുടെ നേതൃത്വത്തില്‍ പുതിയ സംരംഭം; കടുത്ത വിമർശനം'മാധ്യമ വേട്ട'യ്‌ക്കെതിരെ നിയമ പോരാട്ടത്തിന് 'കളക്ടര്‍ ബ്രോ'യുടെ നേതൃത്വത്തില്‍ പുതിയ സംരംഭം; കടുത്ത വിമർശനം

കണ്ടംവഴി ഓടിയവനും കപ്പോ! മണിക്കുട്ടനെ വിടാതെ ഹേറ്റേഴ്‌സ്; സായി എന്തുകാണിച്ചിട്ട് രണ്ടാമതായി?കണ്ടംവഴി ഓടിയവനും കപ്പോ! മണിക്കുട്ടനെ വിടാതെ ഹേറ്റേഴ്‌സ്; സായി എന്തുകാണിച്ചിട്ട് രണ്ടാമതായി?

മേതില്‍ ദേവിക മുകേഷുമായി പിരിയാന്‍ തന്നെ; അഭ്യൂഹങ്ങള്‍ ഒഴിഞ്ഞു... വക്കീല്‍ നോട്ടീസ് അയച്ചുമേതില്‍ ദേവിക മുകേഷുമായി പിരിയാന്‍ തന്നെ; അഭ്യൂഹങ്ങള്‍ ഒഴിഞ്ഞു... വക്കീല്‍ നോട്ടീസ് അയച്ചു

റഷ്യയിൽ വെക്കേഷന ആഘോഷിച്ച് പ്രിയ മോഹൻ; വൈറലായി ചിത്രങ്ങൾ

Recommended Video

cmsvideo
Who Will be Next Karnataka CM? | Explainer | Oneindia Malayalam

English summary
Farmer Unions launch Mission Uttar Pradesh- Uttarakhand, Rakesh Tikait lashes out against BJP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X