കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക പ്രക്ഷോഭം 11ാം ദിവസത്തിലേക്ക്; ദില്ലി അതിര്‍ത്തി സ്തംഭിക്കുന്നു, നഗര ഗതാഗതം വഴിതിരിച്ചുവിട്ട് പൊലീസ്

Google Oneindia Malayalam News

ദില്ലി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലിനെതിരെയുള്ള കര്‍ഷകരുടെ പ്രക്ഷോഭം 11ആമത്തെ ദിവസത്തിലേക്ക് കടക്കുകയാണ്. കര്‍ഷകരുമായുള്ള അഞ്ചാം റൗണ്ട് ചര്‍ച്ചയും പരാജയപ്പെട്ടതോടെ കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുകയാണ്. ദില്ലിയിലേക്കുള്ള അതിര്‍ത്തിയില്‍ കര്‍ഷകര്‍ ഇപ്പോഴും കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്. സിങ്കു, ഔചന്ദി, ലാംപൂര്‍, പിയാവോ മാനിയാരി, മംഗേഷ്, തിക്രി, ജരോഡ എന്നിവയുള്‍പ്പെടെ ഏഴ് അതിര്‍ത്തികള്‍ ദില്ലി ട്രാഫിക് പോലീസ് അടച്ചിരിക്കുകയാണ്.

farmer

അതേസമയം, ശനിയാഴ്ച നടന്ന ചര്‍ച്ചയില്‍ കേന്ദ്ര കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമര്‍, റെയില്‍വേ ഭക്ഷ്യ ഉപഭോക്തൃകാര്യ മന്ത്രി പീയൂഷ് ഗോയല്‍, വാണിജ്യ സഹമന്ത്രി സോം പ്രകാശ് എന്നിവര്‍ കാര്‍ഷിക നിയമങ്ങളുടെ കൂട്ടത്തില്‍ നാല് പ്രധാന ഭേദഗതികള്‍ വരുത്തുമെന്ന് ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. എന്നാല്‍ കര്‍ഷകര്‍ ഒരു മാറ്റവും അംഗീകരിക്കാതെ നിയമം പൂര്‍ണമായും എടുത്തുകളയണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്തത്.

ഇതോടെ, പ്രശ്‌നപരിഹാരത്തിനായി ഡിസംബര്‍ ഒമ്പതിന് വീണ്ടും ചര്‍ച്ച നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതായി എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ചാംവട്ട ചര്‍ച്ചയും പരാജയമായതോടെ തങ്ങളുടെ ആവശ്യങ്ങളില്‍ തീരുമാനമെടുക്കാന്‍ വൈകിയാല്‍ ചര്‍ച്ച ബഹിഷ്‌കരിക്കുമെന്നും കര്‍ഷകര്‍ ഇതിനിടെ ഭീഷണി മുഴക്കിയിരുന്നു.

തലസ്ഥാനത്ത് സമരം ചെയ്യുന്ന കുട്ടികളെയും മുതിര്‍ന്നവരെയും സ്വന്തം വീടുകളിലേക്ക് തിരിച്ചയയ്ക്കണമെന്ന ആവശ്യമാണ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമര്‍ മുന്നോട്ടുവെച്ചത്. എന്നാല്‍ പുതിയ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടില്‍ കര്‍ഷകര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. പുതിയ കാര്‍ഷിക നിയമങ്ങള്‍ കൊണ്ട് കര്‍ഷകര്‍ക്കല്ല കേന്ദ്രസര്‍ക്കാരിനാണ് ആനുകൂല്യമെന്നും കര്‍ഷകര്‍ വാദിക്കുന്നുണ്ട്.

അതേസമയം, കര്‍ഷകരുമായുള്ള ചര്‍ച്ചകള്‍ നിരന്തരം പാളുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് ആശങ്കയുണ്ട്. മോദി സര്‍ക്കാരിന്റെ ആറ് വര്‍ഷ ഭരണത്തിനിടെ ആദ്യമായിട്ടാണ് ഇത്തരമൊരു പ്രക്ഷോഭം ഉയരുന്നത്. അതുകൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാര്‍ നിയമത്തില്‍ നിന്ന് പിന്നോക്കം പോവാനാണ് ഒരുങ്ങുന്നത്. ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പില്ലെന്ന നിലപാടാണ് കര്‍ഷകര്‍ സ്വീകരിച്ചത്. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്നാണ് ആവശ്യം. ഇതോടെ സര്‍ക്കാര്‍ പല ഓപ്ഷനുകളാണ് പ്രശ്ന പരിഹാരത്തിനായി നോക്കുന്നത്. പ്രത്യേക പാര്‍ലമെന്റ് സെഷന്‍ വിളിക്കുന്ന കാര്യം പോലും സര്‍ക്കാരിന്റെ പരിഗണണനയിലുണ്ട്.

കേന്ദ്രം പിന്നോട്ട് പോവുന്നു, പാര്‍ലമെന്റ് സമ്മേളനം വിളിക്കും, കാര്‍ഷിക നിയമത്തില്‍ പിഴച്ച് ബിജെപി!!കേന്ദ്രം പിന്നോട്ട് പോവുന്നു, പാര്‍ലമെന്റ് സമ്മേളനം വിളിക്കും, കാര്‍ഷിക നിയമത്തില്‍ പിഴച്ച് ബിജെപി!!

കര്‍ഷകര്‍ക്ക്‌ വസ്‌ത്രങ്ങള്‍ വാങ്ങാന്‍ ഒരു കോടി രൂപ നല്‍കി പഞ്ചാബി ഗായകന്‍ ദില്‍ജിത്‌ ദോസന്‍ത്‌ഡ്കര്‍ഷകര്‍ക്ക്‌ വസ്‌ത്രങ്ങള്‍ വാങ്ങാന്‍ ഒരു കോടി രൂപ നല്‍കി പഞ്ചാബി ഗായകന്‍ ദില്‍ജിത്‌ ദോസന്‍ത്‌ഡ്

English summary
Farmers' agitation enters 11th day; Delhi border is jammed, police diverting city traffic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X