കേന്ദ്രത്തിനെതിരെ കര്‍ഷക തൊഴിലാളി യൂണിയനുകള്‍ ഒന്നിക്കുന്നു; സംയുക്ത പ്രക്ഷോഭം നടത്തും
ന്യൂഡല്‍ഹി; കേന്ദ്ര സര്‍ക്കാരിനെതിര യോജിച്ച പ്രക്ഷോഭം നയിക്കാന്‍ കേന്ദ്ര ട്രേഡ് യൂണിയനുകളുടേയും കര്‍ഷക സംഘടനകളുടേയും സംയുക്ത യോഗത്തില്‍ തീരുമാനമായി. കേന്ദ്രത്തിന്റെ കാര്‍ഷിക, തൊഴില്‍ നിയമങ്ങള്‍, തീവ്ര സ്വകാര്യവത്കരണം എന്നവയെക്കെതിരെയാണ് ഒറ്റക്കെട്ടായ പ്രക്ഷോഭം.
ദില്ലി അതിര്‍ത്തികളില്‍ വിവാദകാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനാവശ്യപ്പെട്ട് നടക്കുന്ന കര്‍ഷക സമരത്തിന് നേരത്തെ തന്നെ ട്രേഡ് യൂണിയനുകള്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. തൊഴിലാളി വിരുദ്ധമായ നാല് തൊഴില്‍ നിയമം പിന്‍വലിക്കാനും തീവ്രസ്വകാര്യവല്കരണം തടയാനും ട്രേഡ് യൂണിയനുകളും സമരത്തിന്റെ പാതയിലാണ്. സ്വകാര്യവല്കരണത്തിനും തൊഴില്‍ നിയമങ്ങള്‍ക്കും എതിരായ തൊഴിലാളിപ്രക്ഷോഭങ്ങള്‍ക്ക് കര്‍ഷക സംഘടനകള്‍ പിന്തുണ നല്‍കണണെന്ന് തിങ്കളാഴ്ച്ച സംയുക്ത യോഗത്തില്‍ ട്രേഡ് യൂണിയന് പ്രതിനിധികള്‍ അഭ്യര്‍ഥിച്ചു. സംയുക്ത കിസാന്‍ മോര്‍ച്ച ചൊവ്വാഴ്ച്ച ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
ദേശീയതലത്തില്‍ മോദി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ കര്‍ഷക സമരം 97 ദിവസം പിന്നിടുകയാണ്. പ്രക്ഷോഭങ്ങള്‍ തീരുമാനിക്കാന്‍ കര്‍ഷക സംഘടനകളും ട്രേഡ് യൂണിയനുകളും സംയുക്ത യോഗം ചേരുന്നത് ഇതാദ്യമായാണ്. സംയുക്ത കിസാന്‍മോര്‍ച്ചയെ പ്രതിനിധാനം ചെയ്ത് ഹനന്‍ മൊള്ള, പി കൃഷ്ണ പ്രസാദ്, ബല്‍ബീര്‍ സിങ് രജേവാള്‍,മേധ പട്കര്‍,യോഗേന്ദ്ര യാദവ്, ഡോ സുനിലം തുടങ്ങിയവര്‍ പങ്കെടുത്തു. ട്രേഡ് യൂണിയനുകളെ പ്രതിനിധാനം ചെയ്ത് തപന്‍ സെന്‍, എ ആര് സിന്ധു, സഞ്ജീവ റെഡ്ഡി.അമര്‍ജിത്ത് കൗര്‍, അശോക് സിങ്, ഹര്ഭജന് സിങ് സന്ധു, ആര് കെ ശര്‍മ, രാജീവ് ദിമ്രി തുടങ്ങിയവര്‍ പങ്കെടുത്തു.
ദല്‍ഹിയിലെ കര്‍ഷക സമരവേദിയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ കാണാം
കാര്‍ഷിക തൊഴില്‍ നിയമങ്ങളുടെ ദോഷവശത്തേക്കുറിച്ചുള്ള പ്രചാരണ പരിപാടികള്‍ രാജ്യവ്യാപകമായി തുടങ്ങാന്‍ യോഗത്തില്‍ ധാരണയായി. തുടര്‍ന്ന് തീവ്രമായ പ്രക്ഷോഭപരിപാടികളിലേക്ക് കടക്കും. തൊഴിലാളികളും കര്‍ഷകരും ചേര്‍ന്ന് ഭാരത് ബന്ദടക്കം ആലോചിക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ കിസാന്‍ സഭ സംഘടിപ്പിച്ചതിന് സമാനമായ ലോങ് മാര്‍ച്ചുകള്‍ അടക്കമുള്ല പ്രക്ഷോഭപരിപാടികളിലേക്കാണ് കര്‍ഷക സംഘടനകള്‍ നിങ്ങുന്നത്.
കടലോരത്തെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുമായി റിച്ച ചദ്ദ: ചിത്രങ്ങള്‍