Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫെബ്രുവരി 18ന് റെയിൽ റോക്കോ സമരം: പ്രഖ്യാപനവുമായി കർഷക സംഘടനകൾ, പുൽവാമ ജവാന്മാർക്ക് ആദരം

ദില്ലി: രാജ്യത്ത് കർഷക പ്രതിഷേധം ശക്തിയാർജ്ജിക്കുന്നതിനിടെ ട്രെയിൻ തടയൽ സമരം പ്രഖ്യാപിച്ച് കർഷക സംഘടനകൾ. ഫെബ്രുവരി 18 ന് ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 4 വരെ രാജ്യത്തുടനീളം റെയിൽ റോക്കോ സമരം നടത്തുമെന്ന് എസ്‌കെഎം അറിയിച്ചിട്ടുണ്ട്. ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രതിഷേധ തന്ത്രത്തിന്റെ ഭാഗമായി ഫെബ്രുവരി 12 മുതൽ രാജസ്ഥാനിൽ ടോൾ പിരിവ് അനുവദിക്കില്ലെന്നും കർഷക പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. പാർലമെന്റ് പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ച് പ്രതിഷേധിച്ച കർഷകർ നേരത്തെ മൂന്ന് മണിക്കൂർ റോഡ് ഉപരോധവും നടത്തിയിരുന്നു.

ദുരന്തം മൂടിയ ചമോലി തിരികെ ജീവിതത്തിലേക്ക്- ഉത്തരാഖണ്ഡിലെ പ്രളയഭൂമിയിലെ ഏറ്റവും പുതിയ ചിത്രങ്ങൾ

പുൽവാമ ഭീകരാക്രമണത്തിന് രണ്ട് ആണ്ട് തികയാനിരിക്കെ 2019 ലെ പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായി ഫെബ്രുവരി 14 ന് മെഴുകുതിരി മാർച്ചും സംഘടിപ്പിക്കുമെന്നാണ് കർഷക സംഘടനകളുടെ പ്രഖ്യാപനം.
ഫെബ്രുവരിയിൽ ജമ്മു കശ്മീരിലെ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 40 സിആർ‌പി‌എഫ് ഉദ്യോഗസ്ഥരുടെ ത്യാഗങ്ങളെ മാനിച്ച് ഫെബ്രുവരി 14 ന് രാജ്യത്തുടനീളം മെഴുകുതിരി മാർച്ചുകൾ, മഷാൽ ജൂലൂസ് എന്നീ പരിപാടികളും നടക്കുമെന്ന് എസ്‌കെഎം നേതാവ് ദർശൻ പാൽ ചൂണ്ടിക്കാണിച്ചു.

 farmers-protest2-1

പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി പഴയ കാർഷിക വിപണന സമ്പ്രദായത്തിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് ഇത് തുടരാനാകുമെന്ന് വ്യക്തമാക്കി. പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ രാഷ്ട്രപതി നടത്തിയ പ്രസംഗത്തിന് നന്ദി അറിയിച്ചുകൊണ്ട് ലോക്സഭയിൽ മറുപടി നൽകിയ മോദി കാർഷിക പരിഷ്കരണ നിയമങ്ങളെ ശക്തമായി പ്രതിരോധിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. കർഷകരെ തെറ്റിദ്ധരിപ്പിച്ചതിന് പ്രതിപക്ഷത്തെ കടന്നാക്രമിക്കുകയും ചെയ്തു. "അവരുടെ പ്രവൃത്തികളിലൂടെ ജനങ്ങളുടെ വിശ്വാസം ഒരിക്കലും നേടാനാവില്ല," പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തിനിടയിൽ അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+