കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകരുടെ ഭാരത് ബന്ദ് ആരംഭിച്ചു: ഉത്തരേന്ത്യയില്‍ റെയില്‍-റോഡ് ഗതാഗതം സ്തഭിക്കും, കേരളത്തില്‍ ഹര്‍ത്താല്‍

Google Oneindia Malayalam News

ദില്ലി : കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു. കേരളത്തില്‍ ദേശീയ ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് സംയുക്ത സമര സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഭരണകക്ഷിയായ എല്‍ഡിഎഫ് ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

bharth bandh

ഇന്ന് രാവിലെ ആറ് മണിക്ക് ആരംഭിച്ച ഹര്‍ത്താല്‍ വൈകീട്ട് ആറ് വരെയാണ്. സ്വകാര്യ വാഹനങ്ങളെ തടയില്ലെന്ന് ഹര്‍ത്താല്‍ സംയുക്ത സമരസമിതി അറിയിച്ചു. ഭാരത ബന്ദിന്റെ ഭാഗമായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ പഞ്ചാബിലെ 230 കേന്ദ്രങ്ങളിലും ഹരിയാനയിലെ ദേശീയ പാതകളും റെയില്‍ പാതകളും ഉപരോധിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു.

 'കുട്ടിക്ക് ബാല 70 ശതമാനം ആസ്തി കൊടുത്തു,ഇനിയെങ്കിലും വെറുതേ വിടൂ'; വിമർശനങ്ങൾക്ക് മറുപടി 'കുട്ടിക്ക് ബാല 70 ശതമാനം ആസ്തി കൊടുത്തു,ഇനിയെങ്കിലും വെറുതേ വിടൂ'; വിമർശനങ്ങൾക്ക് മറുപടി

എന്നാല്‍ പ്രതിഷേധത്തില്‍ നിന്ന് കര്‍ഷകര്‍ പിന്‍മാറണമെന്നാണ് കേന്ദ്ര കൃഷി മന്ത്രി കര്‍ഷകരോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.എന്നാല്‍ സമരവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് കര്‍ഷകരുടെ തീരുമാനം. സമരത്തിന്റെ ഭാഗമായി ഹരിയാനയിലെ കുരുക്ഷേത്രയിലെ ശഹാബാദില്‍ ശംഭു അതിര്‍ത്തിയും ( പഞ്ചാബ്-ഹരിയാന അതിര്‍ത്തി ) ഡല്‍ഹി-അമൃത്സര്‍ ഹൈവേയും പ്രതിഷേധക്കാര്‍ തടഞ്ഞു. എല്ലാ ഇന്ത്യക്കാരോടും അടച്ചുപൂട്ടലില്‍ പങ്കെടുക്കണമെന്ന് കര്‍ഷക നേതാക്കള്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ബന്ദിന് അവര്‍ വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും സമാധാനപരമായ പണിമുടക്കിന് ആഹ്വാനം ചെയ്യുകയും ചെയ്തു.

ഇന്ന് നടക്കുന്ന ഭാരത് ബന്ദ് ചരിത്രപരമാണെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. എല്ലാ ദേശീയ, സംസ്ഥാന പാതകളും തടയും. ദേശീയ തലസ്ഥാന മേഖലയില്‍, ദാസ്‌ന, മോദിനഗര്‍, ഗര്‍മുക്തേശ്വര്‍, ദുഹായ്, സിംഗു അതിര്‍ത്തി എന്നിവിടങ്ങളിലും കെ എം പി ഹൈവേ തടയുമെന്നും അവര്‍ അറിയിച്ചു.

ആ സംഭവം ചേച്ചിയുടെ ജീവിതത്തില്‍ ടേണിങ് പോയിന്റായി; ശരണ്യയെ കുറിച്ചുള്ള ഓര്‍മ്മകളുമായി സഹോദരങ്ങള്‍ആ സംഭവം ചേച്ചിയുടെ ജീവിതത്തില്‍ ടേണിങ് പോയിന്റായി; ശരണ്യയെ കുറിച്ചുള്ള ഓര്‍മ്മകളുമായി സഹോദരങ്ങള്‍

കേന്ദ്ര സര്‍ക്കാര്‍ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ എത്രയും വേഗം റദ്ദാക്കണം. ഇല്ലെങ്കില്‍, സംയുക്ത കിസാന്‍ മോര്‍ച്ച രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പോയി കേന്ദ്ര സര്‍ക്കാരിനെതിരെ മീറ്റിംഗുകളും പ്രതിഷേധങ്ങളും നടത്തും, വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ പ്രചാരണം നടത്തുമെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചിരുന്നു. ഈ സമരം തുടങ്ങിയിട്ട് 10 മാസമായി. 10 വര്‍ഷം പ്രക്ഷോഭം നടത്തേണ്ടിവന്നാലും ഞങ്ങള്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ തുറന്ന ചെവികളോടെ കേള്‍ക്കണമെന്ന് കര്‍ഷകര്‍ പറയുന്നു.

അതേസമയം, കേരളത്തില്‍ ഹര്‍ത്താല്‍ ആരംഭിച്ചു. കെ എസ് ആര്‍ ടി സി ഇന്ന് സര്‍വീസുകള്‍ ടത്തില്ല. യാത്രക്കാരുടെ കുറവുണ്ടാകാന്‍ സാദ്ധ്യതയില്ലാത്തതിനാലും ജീവനക്കാരുടെ അഭാവം ഉണ്ടാകുവാന്‍ സാദ്ധ്യതയുള്ളതിനാലും സാധാരണ ഗതിയില്‍ സര്‍വ്വീസുകള്‍ ഉണ്ടായിരിക്കുന്നതല്ലെന്നാണ് കെ എസ് ആര്‍ ടി സി അറിയിച്ചത്. അവശ്യ സര്‍വ്വിസുകള്‍ വേണ്ടി വന്നാല്‍ പോലീസിന്റെ നിര്‍ദ്ദേശപ്രകാരവും ഡിമാന്റ് അനുസരിച്ചും മാത്രം രാവിലെ 6 മുതല്‍ വൈകിട്ട് 6 മണി വരെ അതാത് യൂണിറ്റിന്റെ പരിധിയില്‍ വരുന്ന ആശുപത്രികള്‍, റയില്‍വേ സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രധാന റൂട്ടില്‍ പരിമിതമായ ലോക്കല്‍ സര്‍വ്വിസുകള്‍ പോലീസ് അകമ്പടിയോടെയും മാത്രം അയക്കുന്നതിന് ശ്രമിക്കുന്നതാണെന്നും കെ എസ് ആര്‍ ടി സി അറിയിച്ചിട്ടുണ്ട് .

എന്നാല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ നടക്കും. ദീര്‍ഘദൂര സര്‍വ്വീസുകള്‍ അടക്കം എല്ലാ സ്റ്റേ സര്‍വ്വീസുകളും 6 മണിക്ക് ശേഷം ഡിപ്പോകളില്‍ നിന്നും ആരംഭിക്കുന്നതുമാണ്. യാത്രക്കാരുടെ ബാഹുല്യം അനുഭവപ്പെട്ടാല്‍ അധിക ദീര്‍ഘദൂര സര്‍വ്വീസുകള്‍ അയക്കുന്നതിന് ജീവനക്കാരെയും ബസ്സും യൂണിറ്റുകളില്‍ ക്രമീകരിച്ചിട്ടുണ്ടെന്നും സി എം ഡി അറിയിച്ചു.സര്‍വകലാശാല പരീക്ഷകളും പി എസ് സി പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട് .

Recommended Video

cmsvideo
ഈ 27 ന് കേരളത്തിൽ ഹർത്താൽ..ബന്ദ് എൽഡിഎഫ് ഏറ്റെടുക്കും

English summary
Farmers Bharat Bandh begins: Rail-road traffic in North India will be disrupted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X