കര്‍ഷകരുടെ ഭാരത് ബന്ദ് തുടരുന്നു; നിരവധി ഇടങ്ങളിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു
ദില്ലി; കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തുടരുന്നു. ബന്ദിൽ പലയിടങ്ങളിലായി ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ദില്ലി, ചണ്ഡീഗഡ്, ഫിറോസ്പൂർ, അമൃത്സർ എന്നിവടങ്ങളിലാണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടത്. പ്രക്ഷോഭത്തെ തുടർന്ന് നാല് ട്രെയിനുകൾ റദ്ദാക്കുകയും 30 ലധികം ട്രെയിനുകൾ നിർത്തിയിടുകയും ചെയ്തു.
ദില്ലി, അംബാല, ഫിറോസ്പൂർ റെയിൽവേ ഡിവിഷന് കീഴിലുള്ള സ്ഥലങ്ങളിലെ ട്രെയിൻ ഗതാഗതമാണ് കർഷകരുടെ കുത്തിയിരിപ്പ് സമരത്തെ തുടർന്ന് തടസപ്പെട്ടത്. നാല് ജനശതാബ്ദി ട്രെയിനുകളാണ് റദ്ദ് ചെയ്തത്. 32 സ്ഥലങ്ങളിലോളം ട്രെയിനുകൾ തടയുകയും ചെയ്തിട്ടുണ്ടെന്നും റെയിൽവേ അധികൃതർ അറിയിച്ചു.

കര്‍ഷക പ്രതിഷേധം: 12 മണിക്കൂര്‍ ഭാരത് ബന്ദിന് തുടക്കമായി, ചിത്രങ്ങൾ കാണാം
ഗാസിപൂർ അതിർത്തിയിൽ പലയിടങ്ങളിലും കർഷകർ പ്രതിഷേധിച്ചു. ഹരിയാനയിൽ ദേശീയ പാതകൾ ഉൾപ്പെടെയുള്ള റോഡുകൾ കർഷകർ ഉപരോധിച്ചു.ബന്ദില്‍ റോഡ്-റെയില്‍ ഗതാഗതം സ്തംഭിപ്പിക്കുമെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ മുന്നറിയിപ്പ് നൽകിയിരുന്നു.
Recommended Video

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം നാലുമാസം പൂര്‍ത്തിയാകുകയാണ്.ഇതുവരെ വിവാദ കാർഷിക നിയമങ്ങൾ റദ്ദുചെയ്യണമെന്ന കർഷകരുടെ ആവശ്യം അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. ഇതോടെ സംയുക്ത കിസാമ്‍ മോർച്ചയുടെ നേതൃത്വത്തിൽ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്.നിയമസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാള്‍, അസം, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളേയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയേയും ബന്ദിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ക്യൂട്ടായി പാർവ്വതി നായർ, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications