കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസാധുവാക്കിയ നോട്ടിന് വിത്ത് കിട്ടും! കൂടുതല്‍ ഇളവുമായി റിസര്‍വ് ബാങ്ക്

നോട്ട് നിരോധനത്തില്‍ ഇളവുമായി റിസര്‍വ് ബാങ്ക്. അസാധുവാക്കിയ 500 രൂപ നോട്ടുകള്‍ കര്‍ഷകര്‍ക്ക് വിത്തു വാങ്ങാന്‍ ഉപയോഗിക്കാം.

  • By Gowthamy
Google Oneindia Malayalam News

ദില്ലി : രാജ്യത്ത് 500, 1000 രൂപ അസാധുവാക്കിക്കൊണ്ടുള്ള പ്രഖ്യാപനത്തിനു പിന്നാലെ പ്രതിരോധത്തിലായ കര്‍ഷകര്‍ക്ക് വീണ്ടും ആശ്വാസവുമായി സര്‍ക്കാര്‍. അസാധുവാക്കിയ നോട്ടു കൊണ്ട് കര്‍ഷകര്‍ക്ക് വിത്ത് വാങ്ങാനാകും. ഇതു സംബന്ധിച്ച നിര്‍ദേശം കേന്ദ്ര ധനമന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കി. അസാധുവാക്കിയ 500 രൂപ നോട്ടുകള്‍ വിത്തു വാങ്ങാന്‍ കര്‍ഷകര്‍ക്ക് ഉപയോഗിക്കാനാകും.

 ഇനി 2000 രൂപ വരെ മാത്രമേ മാറ്റി വാങ്ങാനാവൂ, വിവാഹാവശ്യത്തിന് രണ്ടര ലക്ഷം വരെ പിന്‍വലിക്കാം ഇനി 2000 രൂപ വരെ മാത്രമേ മാറ്റി വാങ്ങാനാവൂ, വിവാഹാവശ്യത്തിന് രണ്ടര ലക്ഷം വരെ പിന്‍വലിക്കാം

കേന്ദ്ര സംസ്ഥാന സ്ഥാപനങ്ങളില്‍ നിന്നും പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും വിത്ത് വാങ്ങുന്നതിനാണ് ഈ ഇളവുള്ളത്. റാബി സീസണില്‍ കര്‍ഷകര്‍ക്കുണ്ടായിരിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനാണ് പുതിയ നടപടി.

Rs 500

നേരത്തെ കാര്‍ഷിക വായ്പ ലഭിച്ച കര്‍ഷകര്‍ക്ക് വായ്പ തുകയില്‍ നിന്ന് ആഴ്ചയില്‍ 25,000 രൂപ വരെ പിന്‍വലിക്കാന്‍ അനുവാദം നല്‍കിയിരുന്നു.

മറ്റ് ചില ഇളവുകള്‍ കൂടി റിസര്‍വ്ബാങ്ക് കൊണ്ടു വന്നിട്ടുണ്ട്. ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ടുകള്‍ ഉള്ളവര്‍ക്കും കാഷ് ക്രെഡിറ്റ് അക്കൗണ്ടുകള്‍ ഉള്ളവര്‍ക്കും ഇനി മുതല്‍ ആഴ്ചയില്‍ 50,000 രൂപ പിന്‍വലിക്കാനാകും.

കഴിഞ്ഞ മൂന്ന് മാസമെങ്കിലും ഇടപാട് നടന്ന അക്കൗണ്ടുകള്‍ക്കാണ് ഈ സൗകര്യം ലഭിക്കുന്നത്. പേഴ്‌സനല്‍ ഓവര്‍ഡ്രാഫ്റ്റ് അക്കൗണ്ടുള്ളവര്‍ക്ക് ഈ സൗകര്യം ലഭിക്കില്ല. നേരത്തെ കറണ്ട് അക്കൗണ്ടുകള്‍ക്ക് മാത്രമായിരുന്നു ഈ സൗകര്യം ലഭ്യമായിരുന്നത്.

നവംബര്‍ എട്ടിന് അര്‍ധരാത്രി മുതലാണ് രാജ്യത്ത് നോട്ട് നിരോധനം നിലവില്‍ വന്നത്.

English summary
Farmers can now use old Rs 500 notes at state-owned outlets towards the purchase of seeds, the Finance Ministry said in a statement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X