ഇനി 2000 രൂപ വരെ മാത്രമേ മാറ്റി വാങ്ങാനാവൂ, വിവാഹാവശ്യത്തിന് രണ്ടര ലക്ഷം വരെ പിന്‍വലിക്കാം
നവംബര്‍ 18 മുതല്‍ 2000 രൂപ വരെ മാത്രമേ ഒരു ദിവസം മാറ്റിവാങ്ങാന്‍ കഴിയുകയുള്ളു.
ദില്ലി: ബാങ്കുകളിലൂടെയും പോസ്‌റ്റോഫീസുകളിലൂടെയും നോട്ട് മാറ്റിയെടുക്കാന്‍ നിയന്ത്രണം. നവംബര്‍ 18 മുതല്‍ 2000 രൂപ വരെ മാത്രമേ മാറ്റിയെടുക്കാന്‍ കഴിയുകയുള്ളു. വിവാഹ ആവശ്യത്തിനായി 2.5 ലക്ഷം രൂപ വരെ പിന്‍വലിക്കാനും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി.

കര്‍ഷകര്‍ക്ക് വേണ്ടിയും ചില ഇളവുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരാഴ്ച കര്‍ഷകര്‍ക്ക് 25000 രൂപ വരെ പിന്‍വലിക്കാമെന്നും കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് അറിയിച്ചു. രജിസ്റ്റര്‍ ചെയ്ത അംഗീകൃത വ്യാപാരികള്‍ക്ക് 50000 രൂപ വരെയും ഒരാഴ്ച പിന്‍വലിക്കാം.












Click it and Unblock the Notifications