കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകദിനത്തില്‍ രാജ്യവ്യാപകമായി പ്രക്ഷോഭം ശക്തമാക്കി പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഷകരും

Google Oneindia Malayalam News

ന്യൂഡല്‍ഹി; കര്‍ഷകദിനമായ ഇന്ന്‌ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കുകയാണ്‌ കര്‍ഷകര്‍. രാജ്യത്തെ കര്‍ഷകരോടും പൊതു ജനങ്ങളോടും ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിക്കാന്‍ കേന്ദ്രത്തിനെതിരെയുള്ള കര്‍ഷകപ്രക്ഷോഭത്തിന്‌ നേതൃത്വം നല്‍കുന്ന കിസാന്‍ മുക്തി മോര്‍ച്ച അഭ്യര്‍ഥിച്ചിട്ടുണ്ട്‌. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ബിജെപി ഓഫീസുകളും ബിജെപി ജനപ്രതിനിധികളുടെ വീടുകളും പരിശോധിക്കും.

മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ചരണ്‍ സിംഗിന്റെ ജന്‍മവാര്‍ഷിക സ്‌മരണയിലാണ്‌ ഡിസംബര്‍ 23 ദേശീയ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ പതിനായിരക്കണക്കിന്‌ കര്‍ഷകര്‍ തെരുവില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ്‌ ഇത്തവണത്തെ കര്‍ഷക ദിനം.

farmers protest

പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക്‌ പിന്തുണയര്‍പ്പിച്ച്‌ ഒരു നേരത്തെ ഭക്ഷണം ത്വ്യജിക്കനാണ്‌ കര്‍ഷക സംഘടനകളുടെ ആഹ്വാനം. ഉത്തര്‍ പ്രദേശില്‍ വ്യാപക പ്രതിഷേധം സംഘടിപ്പിക്കാനാണ്‌ കോണ്‍ഗ്രസിന്റെ തീരുമാനം. ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ കര്‍ഷക പ്രക്ഷോഭം കൂടുതല്‍ ശക്‌തമാക്കും. ഇന്നലെ അംബാലയില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ഖട്ടറിനെ കര്‍ഷകര്‍ കരിങ്കൊടി കാണിച്ചിരുന്നു.
അതേസമയം കര്‍ഷകരെ ചര്‍ച്ചക്കുവിളിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണം 472 കര്‍ഷക സംഘടനകളുടെ പ്രതിനിധികള്‍ ഉല്‍ക്കൊള്ളുന്ന കണ്‍സോര്‍ഷ്യം ചര്‍ച്ച ചെയ്യും. കഴിഞ്ഞ ദിവസമാണ്‌ കര്‍ഷകരെ വീണ്ടും ചര്‍ച്ചക്കുവിളിച്ചികൊണ്ട്‌ കേന്ദ്രം കര്‍ഷകര്‍ക്ക്‌ കത്തയച്ചത്‌. കര്‍ഷകര്‍ മുന്നോട്ടു വെക്കുന്ന പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണുമെന്നും താങ്ങുവില പിന്‍വലിക്കില്ലെന്നും കത്തില്‍ പറയുന്നു. ചര്‍ച്ചക്കുള്ള സമയവും തിയതിയും തീരുമാനിച്ച്‌ കര്‍ഷകര്‍ കേന്ദ്രത്തെ അറിയിക്കാനും കേന്ദ്രം കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്നും പിന്‍മാറില്ലെന്ന നിലപാടിലാണ്‌ കര്‍ഷകര്‍. അതേസമയം കര്‍ഷകപ്രക്ഷോഭത്തെ പ്രതിരോധിക്കാന്‍ രാജ്യവ്യപകമായി വലിയ രീതിയിലുള്ള മാസ്‌ കാമ്പയ്‌നുകള്‍ ആരംഭിട്ടിരിക്കുകയാണ്‌ കേന്ദ്രം ഭരിക്കുന്ന ബിജെപി

Recommended Video

cmsvideo
പാലക്കാട് ജില്ലയിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ച് സംയുക്ത കർഷക സമിതി

English summary
കര്‍ഷകദിനമായ ഇന്ന്‌ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കുകയാണ്‌ കര്‍ഷകര്‍
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X