കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിന്നോട്ടില്ല; റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ മാര്‍ച്ചുമായി മുന്നോട്ട് പോകുമെന്ന് കര്‍ഷകര്‍

Google Oneindia Malayalam News

ദില്ലി: നേരത്തെ നിശ്ചയിച്ച ജനുവരി 26 ലെ ട്രാക്ടര്‍ മാര്‍ച്ചുമായി മുന്നോട്ട് പോവാന്‍ തീരുമാനിച്ച് കര്‍ഷക സംഘടനകളുടെ സംയുക്ത ഏകോപന സമിതി. കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം നടത്തുന്ന കർഷകർ 2024 മെയ് വരെ പ്രതിഷേധിക്കാൻ തയ്യാറാണെന്നും ഭാരതീയ കിസാൻ യൂണിയൻ (ബി.കെ.യു) നേതാവ് രാകേഷ് തകൈറ്റ് വ്യക്തമാക്കി. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിളിച്ച് ചേര്‍ത്ത നാല്‍പ്പതോളം കര്‍ഷക സംഘടനകളുടെ യോഗത്തിലാണ് സമരവുമായി മുന്നോട്ട് പോവാന്‍ തീരുമാനിച്ചത്.

റിപ്പബ്ലിക് ദിന പരേഡിനെ തടസ്സപ്പെടുത്തുകയല്ല തങ്ങളുടെ പ്രതിഷേധ മാർച്ചിന്റെ ലക്ഷ്യമെന്നും ന്യൂഡൽഹിയിൽ നടന്ന സംയുക്ത പത്രസമ്മേളനത്തിൽ കർഷക നേതാക്കൾ പറഞ്ഞു. 50 കിലോമീറ്റർ ദൂരം പിന്നിടുന്ന കിസാൻ ട്രാക്ടർ മാർച്ച് സമാധാനപരമായിരിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. "ഓരോ ട്രാക്ടറും ബന്ധപ്പെട്ട കാർഷിക യൂണിയന്റെ പതാകയ്ക്ക് പുറമെ ദേശീയ പതാകയും വഹിക്കും. ട്രാക്ടറുകളിൽ ഒരു രാഷ്ട്രീയ പാർട്ടിയുടേയും പതാക ഉണ്ടായിരിക്കില്ല. ന്യൂഡൽഹിയിലെത്താൻ കഴിയാത്തവർ അന്നേ ദിവസം അവരുടെ ഗ്രാമങ്ങളിൽ ട്രാക്ടർ മാർച്ച് സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

tractor

കൂടുതൽ ആളുകളെ നിർദ്ദിഷ്ട 'കിസാൻ ട്രാക്ടർ മാർച്ചിൽ' ചേരാൻ പ്രോത്സാഹിപ്പിക്കുന്നതിനായി കർഷകർ പഞ്ചാബിന്റെ വിവിധ ഭാഗങ്ങളിൽ മോക്ക് ട്രാക്ടർ റാലികൾ സംഘടിപ്പിക്കുന്നത് തുടരുകയാണ്. പ്രതിഷേധത്തിന് രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമില്ലെന്ന് കർഷകരുടെ സംഘടനകള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും അതിന് വിരുദ്ധമായി വിരുദ്ധമായി, ബി കെ യു (ഹരിയാന) നേതാവ് ഗുർനം സിംഗ് ചാദുനി ഞായറാഴ്ച ന്യൂഡൽഹിയിൽ ചില രാഷ്ട്രീയക്കാരുമായി കൂടിക്കാഴ്ച നടത്തി.

അതേസമയം, കര്‍ണാടകയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ കര്‍ഷകരുടെ പ്രതിഷേധം ഉണ്ടായി. അമിത് ഷായുടെ സന്ദര്‍ശത്തിനിടെ ബലഗാവി ജില്ലയില്‍ രണ്ടിടങ്ങളിലാണ് പ്രതിഷേധം ഉണ്ടായത്. അമിത് ഷായ്‍ക്കെതിരെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച സ്ത്രീകളടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്‍ത് നീക്കി. കര്‍ഷകരുടെ പ്രതിഷേധം ഉണ്ടാവുമെന്ന സൂചനയെ തുടര്‍ന്ന് അമിത് ഷാ എത്തുന്ന വഴികളില്‍ അടക്കം കനത്ത സുരക്ഷയായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. . മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയടക്കമുള്ള നേതാക്കൾ അമിത് ഷായോടപ്പം ഉണ്ടായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ കാര്‍ഷിക ബില്ലിനെതിരെ ബല്‍ഗാവി ഉള്‍പ്പടേയുള്ള വടക്കന്‍ കര്‍ണാടകയിലെ കര്‍ഷകര്‍ വ്യാപകമായ പ്രതിഷേധമായിരുന്നു ഉയര്‍ത്തിയത്.

English summary
Farmers decide to go ahead with Republic Day tractor march
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X