കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകര്‍ പാര്‍ലമെന്റ് മാര്‍ച്ച് മാറ്റിവച്ചു; സര്‍ക്കാരിന് കത്ത്, ഡിസംബര്‍ 4 വരെ കാത്തിരിപ്പ്

Google Oneindia Malayalam News

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബില്ല് തയ്യാറാക്കാന്‍ ആരംഭിച്ചതോടെ പാര്‍ലമെന്റ് മാര്‍ച്ച് മാറ്റിവച്ച് കര്‍ഷകര്‍. നവംബര്‍ 29ന് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുമ്പോള്‍ മാര്‍ച്ച് നടത്തുമെന്നായിരുന്നു നേരത്തെയുള്ള കര്‍ഷകരുടെ പ്രഖ്യാപനം. പിന്നീട് സര്‍ക്കാര്‍ നിയമം പിന്‍വലിക്കുമെന്ന് അറിയിക്കുകയും പുതിയ പിന്‍വലിക്കല്‍ ബില്ല് തയ്യാറാക്കുകയുമാണ്. ഈ സാഹചര്യത്തിലാണ് കര്‍ഷകര്‍ തീരുമാനം മാറ്റിയത്.

x

നിയമം പിന്‍വലിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ തങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് കര്‍ഷക സമര നേതാവ് ഡോ. ദര്‍ശന്‍ പാല്‍ മാധ്യമങ്ങളോട് പറഞ്ഞു. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിക്ക് ഒരുപിടി ആവശ്യങ്ങളടങ്ങിയ കത്ത് കര്‍ഷകര്‍ അയച്ചിട്ടുണ്ട്. ഇതില്‍ മറുപടി കാത്തിരിക്കുകയാണ് സമരക്കാര്‍. ഡിസംബര്‍ നാല് വരെ പ്രധാനമന്ത്രിയുടെ മറുപടിക്കായി കാത്തിരിക്കുമെന്ന് സമരക്കാര്‍ പറഞ്ഞു.

അടിപൊളി വീട് സ്വന്തമാക്കി നയന്‍താര; രജിനിക്കും ധനുഷിനുമടുത്ത്, ചായ് വാല നിക്ഷേപം വേറെഅടിപൊളി വീട് സ്വന്തമാക്കി നയന്‍താര; രജിനിക്കും ധനുഷിനുമടുത്ത്, ചായ് വാല നിക്ഷേപം വേറെ

ഒട്ടേറെ ആവശ്യങ്ങളാണ് ഞങ്ങള്‍ നരേന്ദ്ര മോദി സര്‍ക്കാരിന് മുമ്പില്‍ വച്ചിരിക്കുന്നത്. കര്‍ഷകര്‍ക്കെതിരെ എടുത്ത കേസുകള്‍ റദ്ദാക്കണം, താങ്ങുവില ഉറപ്പ് നല്‍കണം, സമരത്തിനിടെ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം, വൈദ്യുതി ബില്ലുകള്‍ റദ്ദാക്കണം... തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ മറുപടി ലഭിച്ച ശേഷം തുടര്‍ സമരരീതികള്‍ ആലോചിക്കുമെന്നും ദര്‍ശന്‍ പാല്‍ പറഞ്ഞു.

പാര്‍ലമെന്റ് മാര്‍ച്ച് തിങ്കളാഴ്ച നടക്കുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് കര്‍ഷക സമര നേതാക് രാകേഷ് ടികായത്ത് പറഞ്ഞിരുന്നു. 60 ട്രാക്ടറുകളും ആയിരത്തോളം കര്‍ഷകരും സമരത്തിന്റെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നീടാണ് സര്‍ക്കാരിന്റെ ത്വരിത നടപടികളുണ്ടായത്. മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കുന്ന പുതിയ ബില്ല് തിങ്കളാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണ് കൃഷി മന്ത്രി നരേന്ദ്ര തോമര്‍ പ്രതികരിച്ചത്. എല്ലാ എംപിമാരും ഹാജരാകണമെന്ന് ബിജെപിയും കോണ്‍ഗ്രസും വിപ്പ് നല്‍കിയിട്ടുണ്ട്.

ഷൂട്ടിങ് തീര്‍ന്നു... പുതിയ ക്യാരക്ടര്‍ ഫോട്ടോ പുറത്ത്... വമ്പന്‍ താരനിര, ബിഗ് ബജറ്റ് ചിത്രം...

കര്‍ഷകര്‍ സമരം അവസാനിപ്പിക്കണമെന്ന് മന്ത്രി നരേന്ദ്ര തോമര്‍ ആവശ്യപ്പെട്ടു. ഇനിയും സമരം തുടരുന്നതില്‍ അര്‍ഥമില്ല. സര്‍ക്കാര്‍ നിയമം പിന്‍വലിക്കാമെന്ന് പറഞ്ഞല്ലോ. കര്‍ഷകര്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ പരിശോധിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, ന്യായവില സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കുന്നതാണ് കര്‍ഷകര്‍ സമരം തുടരാന്‍ കാരണം. കര്‍ഷകരുടെ പ്രധാന ആവശ്യങ്ങളിലൊന്ന് താങ്ങുവില പുനസ്ഥാപിക്കണമെന്നതാണ്.

കഴിഞ്ഞാഴ്ചയാണ് പ്രധാനമന്ത്രി കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ റദ്ദാക്കുമെന്ന് അപ്രതീക്ഷിതമായി പ്രഖ്യാപിച്ചത്. ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നിയമങ്ങള്‍ വീണ്ടും നടപ്പാക്കാന്‍ സാധ്യതയുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു.

Recommended Video

cmsvideo
BJP- RSSകാര്‍ മകളുടെ കല്ല്യാണത്തിന് വരരുത്, മാസ്സായി അച്ഛന്‍

English summary
Farmers Decided to Defer Parliament March On November 29
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X